- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന രാപ്പകൽ നിരാഹാര സമരപ്പന്തലുകളിൽ ഗാനമേളയും ഡപ്പാംകൂത്തും; സോഷ്യൽ മീഡിയയിൽ വൈറലായി തൃക്കരിപ്പൂരിലെ പൊട്ടിച്ചിരിയുടേയും ആടിപ്പാടലിന്റേയും ദൃശ്യങ്ങൾ; കൂട്ടത്തിൽ ഒരുവനായിരുന്ന ഷുഹൈബിനും മകൻ നഷ്ടപ്പെട്ട് നെഞ്ചുപിടയുന്ന ആ അച്ഛനും അമ്മയ്ക്കും കോൺഗ്രസ് നൽകുന്ന നീതി ഇങ്ങനെ
തിരുവനന്തപുരം: യുവ കോൺഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന് എതിരെ ശക്തമായ പ്രക്ഷോഭമാണ് കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന്റേയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടേയും നേതൃത്വത്തിൽ നടന്നത്. ദിവസങ്ങൾ നീണ്ട ഉപവാസം പിൻവലിച്ചത് സംസ്ഥാനതലത്തിൽ സമരം വ്യാപിപ്പിക്കും എന്ന് വ്യക്തമാക്കിയായിരുന്നു. സംഭവത്തിൽ സിപിഎമ്മിന്റെ ഉന്നത ഗൂഢാലോചന പുറത്തുവരാൻ സിബിഐ അന്വേഷണം ഉണ്ടാകണമെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ പ്രധാന ആവശ്യം. ഓരോ ദിവസവും ഷുക്കൂറിന് നീതിലഭിക്കാനായുള്ള പ്രക്ഷോഭത്തിന് ജനപിന്തുണ കൂടിക്കൂടി വന്നു. ഇതിന് പിന്നാലെയാണ് സമരം സംസ്ഥാന തലത്തിൽ പാർട്ടി ഏറ്റെടുക്കുന്നത്. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു യുവാവിനെ ഇത്രക്രൂരമായി വെട്ടിനുറുക്കിയിട്ടും മറ്റു ജില്ലകളിലെ കോൺഗ്രസുകാർക്ക് അതിൽ സങ്കടമില്ലേ എന്ന ചോദ്യമുയരുകയാണ് പല മണ്ഡലങ്ങളിലും സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ ആഭാസം കാണുമ്പോൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആണ് രാപ്പകൽ സമരം നടത്തി ഷുഹൈബിന്റെ സ്മരണയിൽ സമരം നടന്നത്.
തിരുവനന്തപുരം: യുവ കോൺഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന് എതിരെ ശക്തമായ പ്രക്ഷോഭമാണ് കണ്ണൂരിൽ മുതിർന്ന നേതാവ് കെ സുധാകരന്റേയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടേയും നേതൃത്വത്തിൽ നടന്നത്. ദിവസങ്ങൾ നീണ്ട ഉപവാസം പിൻവലിച്ചത് സംസ്ഥാനതലത്തിൽ സമരം വ്യാപിപ്പിക്കും എന്ന് വ്യക്തമാക്കിയായിരുന്നു. സംഭവത്തിൽ സിപിഎമ്മിന്റെ ഉന്നത ഗൂഢാലോചന പുറത്തുവരാൻ സിബിഐ അന്വേഷണം ഉണ്ടാകണമെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ പ്രധാന ആവശ്യം. ഓരോ ദിവസവും ഷുക്കൂറിന് നീതിലഭിക്കാനായുള്ള പ്രക്ഷോഭത്തിന് ജനപിന്തുണ കൂടിക്കൂടി വന്നു.
ഇതിന് പിന്നാലെയാണ് സമരം സംസ്ഥാന തലത്തിൽ പാർട്ടി ഏറ്റെടുക്കുന്നത്. എന്നാൽ സ്വന്തം പാർട്ടിയിലെ ഒരു യുവാവിനെ ഇത്രക്രൂരമായി വെട്ടിനുറുക്കിയിട്ടും മറ്റു ജില്ലകളിലെ കോൺഗ്രസുകാർക്ക് അതിൽ സങ്കടമില്ലേ എന്ന ചോദ്യമുയരുകയാണ് പല മണ്ഡലങ്ങളിലും സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ ആഭാസം കാണുമ്പോൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആണ് രാപ്പകൽ സമരം നടത്തി ഷുഹൈബിന്റെ സ്മരണയിൽ സമരം നടന്നത്. പലയിടത്തും ഇത് ആഭാസസമരമായി മാറിയെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
ഷുഹൈബിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ സമരപ്പന്തലിൽ പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ച് നൃത്തംചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരുടെ വീഡിയോ പുറത്തുവന്നതോടെ അത ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. പാവങ്ങൾക്ക് വേണ്ടി അനുദിനം പ്രവർത്തിച്ച നേതാവായിരുന്നു ഷുഹൈബ്. ഒട്ടേറെപ്പേരുടെ ജീവിതത്തിൽ സഹായങ്ങളുമായി എത്തിയ യുവ നേതാവ്. ജനസമ്മതനായിരുന്ന ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ വലിയ പ്രതിഷേധം അതുകൊണ്ടുതന്നെ കണ്ണൂരിൽ ഉയർന്നുവന്നു. സ്വന്തം മകനെ നഷ്ടപ്പെട്ട ആ പിതാവിന്റെ സങ്കടവും അമ്മയുടെയും സഹോദരിയുടേയും പൊട്ടിക്കരച്ചിലുമെല്ലാം കേരളംമുഴുവൻ കണ്ടതാണ്.
അതു കണ്ടവർ തന്നെയാകും കോൺഗ്രസ് പ്രവർത്തകരും. എന്നിട്ടും ആ കുടുംബത്തിന് ഉണ്ടായ നഷ്ടത്തിൽ തെല്ലും അനുതാപമില്ലാതെ ആ യുവാവിന് വേണ്ടി നടത്തിയ സമരത്തിൽ പൊട്ടിച്ചിരിയും നൃത്തവുമായി സമരത്തിന് എത്തിയതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഗാനമേള നടത്തി ആടിപ്പാടി കരഘോഷം മുഴക്കി ആർത്തുല്ലസിക്കുന്ന, തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സമരപ്പന്തലിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റു ചിലയിടങ്ങളിലും ഇതുതന്നെ ആയിരുന്നു സ്ഥിതിയെന്ന രീതിയിൽസോഷ്യൽ മീഡിയയിൽ പ്രചരണങ്ങളും സജീവമാണ്.
സമാന രീതിയിൽ വേറെയും ആഘോഷദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഷുഹൈബ് എന്ന പാവപ്പെട്ടവന്റെ മരണത്തെ വെറും രാഷ്ട്രീയ നേട്ടത്തിനായി മാത്രം കാണുകയാണെന്ന ആരോപണം സ്വയം അംഗീകരിക്കുന്ന നിലയിലേക്കാണ് ഇതോടെ കാര്യങ്ങൾ എത്തുന്നത്.
ആദ്യം സമരത്തിനിറങ്ങിയത് കെ സുധാകരനായിരുന്നു. സിബിഐ അന്വേഷണംവരെ നിരാഹാരം പ്രഖ്യാപിച്ചെങ്കിലും എട്ടാംനാൾ നിർത്തി. ആകാശ് ഉൾപ്പെടുന്ന സിപിഐഎം പ്രവർത്തകരായ പ്രതികൾ ഡമ്മികളാണെന്ന ആദ്യവാദം അദ്ദേഹം പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ആത്യന്തികമായി സമരത്തിന്റെ ഗുണം കെ സുധാകരനും കോൺഗ്രസിനും മാത്രം. ഗ്രൂപ്പ് വഴക്ക് അവസാനിപ്പിച്ച് പല കമ്മിറ്റികളും ഒറ്റക്കെട്ടായി. കെ സുധാകരൻ നഷ്ടപ്രതാപം വീണ്ടെടുത്തു. അല്ലാതെന്താണ് ആത്യന്തികമായി കേരളത്തിലുടനീളമുയർന്ന കോൺഗ്രസിന്റെ സമരപ്പന്തലുകൾ കൊണ്ടുണ്ടായതെന്ന ചോദ്യമാണ് ഉയരുന്നത്.