- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ബിജെപി സഖ്യത്തെ നിലം തൊടാൻ അനുവാദിക്കാതെ കോൺഗ്രസ്; പഞ്ചായത്ത് തിരഞ്ഞടുപ്പിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് പുറമെ ആം ആദ്മിയും കടപുഴകി; പലയിടത്തും എതിരാളികൾക്ക് നിസ്സാര വോട്ട് മാത്രം; കോൺഗ്രസ് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ബിജെപി
ചണ്ഡീഗഡ്: പഞ്ചാബ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തെ നിലംപരിശാക്കി കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് നിലം തൊടാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ശിരോമണി അകാലിദൾ ബിജെപി സഖ്യത്തിനു വൻ തിരിച്ചടിയുണ്ടായപ്പോൾ ആം ആദ്മി പാർട്ടി തൂത്തെറിയപ്പെട്ടതായാണ് ആദ്യ സൂചനകൾ ഫലം പ്രഖ്യാപിച്ച ഗുർദാസ്പുരിൽ 213 പഞ്ചായത്ത് സീറ്റുകളിൽ 212 സീറ്റും കോൺഗ്രസിനു ലഭിച്ചു. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. ജില്ലാ പരിഷത്തിൽ ഇതുവരെ ഫലം വന്ന 25 സീറ്റിൽ 18 എണ്ണം കോൺഗ്രസ് നേടി. ബാക്കിയുള്ളവയിൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. ആകെ 354 ജില്ലാ പരിഷത്ത് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കേണ്ടത്.
ചണ്ഡീഗഡ്: പഞ്ചാബ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തെ നിലംപരിശാക്കി കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.ശിരോമണി അകാലിദളിനൊപ്പം സഖ്യത്തിൽ മത്സരിച്ച ബിജെപിക്ക് നിലം തൊടാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്. ശിരോമണി അകാലിദൾ ബിജെപി സഖ്യത്തിനു വൻ തിരിച്ചടിയുണ്ടായപ്പോൾ ആം ആദ്മി പാർട്ടി തൂത്തെറിയപ്പെട്ടതായാണ് ആദ്യ സൂചനകൾ
ഫലം പ്രഖ്യാപിച്ച ഗുർദാസ്പുരിൽ 213 പഞ്ചായത്ത് സീറ്റുകളിൽ 212 സീറ്റും കോൺഗ്രസിനു ലഭിച്ചു. ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. ജില്ലാ പരിഷത്തിൽ ഇതുവരെ ഫലം വന്ന 25 സീറ്റിൽ 18 എണ്ണം കോൺഗ്രസ് നേടി. ബാക്കിയുള്ളവയിൽ കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്. ആകെ 354 ജില്ലാ പരിഷത്ത് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയുമാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ജില്ലാ പരിഷത്തിലെ 33 സ്ഥാനാർത്ഥികളും പഞ്ചായത്തിലെ 369 സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നേരത്തെ ഭരണകക്ഷിയായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതായി പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദൾ ആരോപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകർ ബൂത്തുകൾ പിടിച്ചെടുത്തതായും പൊലീസ് നോക്കുകുത്തികളായി നിന്നതായും മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ആരോപിച്ചിരുന്നു.തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ് അകാലി പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 50000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു