- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ തറപറ്റിക്കാൻ ഗുജറാത്തിൽ കോൺഗ്രസ് വിശാല സഖ്യത്തിന്; സാമുദായിക സംഘടനകളെ കൂടെ നിർത്തി സഖ്യം രൂപീകരിക്കും; പട്ടേൽ-ഒബിസി-ദളിത് മുന്നേറ്റത്തിന് നേതൃത്വം നൽകി മോദിയെ സ്വന്തം തട്ടകത്തിൽ വീഴ്‌ത്താമെന്ന പ്രതീക്ഷയിൽ രാഹുലും സംഘവും
ഗാന്ധിനഗർ: മോദിക്കെതിരെ ബീഹാറിൽ വിജയംകണ്ട വിശാലസഖ്യം ചേരുവകൾ മാറ്റി ഗുജറാത്തിൽ പ്രയോഗിക്കാൻ ഒരുങ്ങി കോൺഗ്രസ്. വിവിധ രാഷ്ട്രീയ കക്ഷികളാണ് ബീഹാറിൽ കോൺഗ്രസിനൊപ്പം സഖ്യത്തിൽ അണിചേർന്നതെങ്കിൽ ഗുജറാത്തിൽ സാമുദായിക സംഘടനകളെ കൂടെ കൂട്ടി വിജയം കൊയ്യാനാണ് രാഹുലിന്റേയും സംഘത്തിന്റേയും നീക്കം. ഗുജറാത്ത് സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭത്തിൽ കഴിയുന്ന പിന്നോക്ക സമുദായങ്ങളെ കൂട്ടുപിടിച്ച് സഖ്യം രൂപീകരിച്ചാൽ മോദിയെ സ്വന്തം തട്ടകത്തിൽ വീഴ്‌ത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനായി നടപടികൾ തുടങ്ങിക്കഴിഞ്ഞു. കൂടിയാലോചനകളിലൂടെ ഓരോ വിഭാഗത്തിനും സീറ്റുകളും നൽകും. വിവിധ സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് പുതിയ പടയൊരുക്കത്തിനുള്ള തയ്യാറെടുപ്പ്. സഖ്യം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തിൽ ഉൾപ്പടെ ഇത് പ്രതിഫലിക്കുമെന്നും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദർശനത്തോടെ വിശാലസഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായേ
ഗാന്ധിനഗർ: മോദിക്കെതിരെ ബീഹാറിൽ വിജയംകണ്ട വിശാലസഖ്യം ചേരുവകൾ മാറ്റി ഗുജറാത്തിൽ പ്രയോഗിക്കാൻ ഒരുങ്ങി കോൺഗ്രസ്. വിവിധ രാഷ്ട്രീയ കക്ഷികളാണ് ബീഹാറിൽ കോൺഗ്രസിനൊപ്പം സഖ്യത്തിൽ അണിചേർന്നതെങ്കിൽ ഗുജറാത്തിൽ സാമുദായിക സംഘടനകളെ കൂടെ കൂട്ടി വിജയം കൊയ്യാനാണ് രാഹുലിന്റേയും സംഘത്തിന്റേയും നീക്കം.
ഗുജറാത്ത് സർക്കാരിനെതിരെ നിരന്തര പ്രക്ഷോഭത്തിൽ കഴിയുന്ന പിന്നോക്ക സമുദായങ്ങളെ കൂട്ടുപിടിച്ച് സഖ്യം രൂപീകരിച്ചാൽ മോദിയെ സ്വന്തം തട്ടകത്തിൽ വീഴ്‌ത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനായി നടപടികൾ തുടങ്ങിക്കഴിഞ്ഞു. കൂടിയാലോചനകളിലൂടെ ഓരോ വിഭാഗത്തിനും സീറ്റുകളും നൽകും. വിവിധ സാമുദായിക സംഘടനകളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് പുതിയ പടയൊരുക്കത്തിനുള്ള തയ്യാറെടുപ്പ്.
സഖ്യം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തിൽ ഉൾപ്പടെ ഇത് പ്രതിഫലിക്കുമെന്നും ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദർശനത്തോടെ വിശാലസഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. നവംബർ ആദ്യവാരമാണ് രാഹുൽ ദക്ഷിണഗുജറാത്ത് സന്ദർശിക്കാൻ ഒരുങ്ങുന്നത്.
സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന പട്ടിദാർ സമുദായത്തിന്റെ നേതാവ് ഹർദ്ദിക് പട്ടേൽ, ഒ.ബി.സി നേതാവ് അൽപേഷ് ഠാക്കൂർ, ദളിത് മുന്നേറ്റ പ്രവർത്തകനും അംബേദ്കർ അനുയായിയുമായ ജിഗ്‌നേഷ് മേവാനി, ജനതാദൾ യുണൈറ്റഡ് നേതാവ് ഛോട്ടു വാസവ എന്നിവരുമായി ഗുജറാത്തിലെ കോൺഗ്രസ് അധ്യക്ഷൻ ഭരത് സോളങ്കി, ജനറൽ സെക്രട്ടറി അശോക് ഗെഹ്ലാട്ട് തുടങ്ങിയവർ ചർച്ച നടത്തിയതായാണ് വിവരം.
ബീഹാറിൽ വിശാല സഖ്യം വിജയിച്ചെങ്കിലും അത് പിന്നീട് നിതീഷ്‌കുമാർ പിന്മാറിയതോടെ പൊളിഞ്ഞിരുന്നു. യുപിയിലാകട്ടെ സഖ്യരൂപീകരണം നടക്കാത്തത് വലിയ തിരിച്ചടിയാവുകയും ബിജെപി ഉജ്വല ജയം നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇപ്പോൾ ഗുജറാത്തിൽ നേരത്തെ തന്നെ സഖ്യത്തിനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്.