- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് മോദി തരംഗം പൂർണമായും അസ്തമിക്കുന്നു; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നിലെത്തുമെന്ന് സർവ്വേ ഫലം; രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തകർന്നടിയും; സെന്റർ ഫോർ വോട്ടിങ് ഒപ്പീനിയൻ സർവ്വേയിൽ ബിജെപിക്ക് നേരിയ മുൻതൂക്കം ഛത്തിസ്ഗഡിൽ മാത്രം; തെലുങ്കാനയിൽ കോൺഗ്രസിന്റെ സഖ്യ ഭരണത്തിന് സാധ്യത; 'സെമി ഫൈനൽ' കോൺഗ്രസ് തരംഗമായേക്കും
ഡൽഹി: ഒരു ആറ് മാസം മുൻപ് വരെ 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന് ചോദിച്ചാൽ എന്തിനാ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും ബിജെപിക്ക് എതിരെ പ്രതിപക്ഷം പോലും ഇല്ലല്ലോ എന്നുമാണ് ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. 2019ൽ അധികാരത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പോലും രഹസ്യമായ സമ്മതിക്കുമായിരുന്നു. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യങ്ങൾ മാറാൻ അത്ര വലിയ സമയമൊന്നും വേണ്ടെന്നത് മുൻപ് പല തവണ തെളിയിച്ചതാണല്ലോ. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സർവ്വേ റിപ്പോർട്ടുകൾ. ലോക്‌സഭ തിരഞ്ഞെടുപ്പ് സെമി ഫൈനലും ഡ്രസ് റിഹേഴ്‌സലുമൊക്കെ ആണെന്നാണ് പറയാറ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ് എന്നതിന് പുറമെ ബിജെപി കോട്ടകളാണ്. എന്നാൽ സി വോട്ടർ ഇപ്പോൾ പുറത്ത് വിട്ട സർവ്വേ ഫലം ബിജെപിയുെ ബ
ഡൽഹി: ഒരു ആറ് മാസം മുൻപ് വരെ 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്ന് ചോദിച്ചാൽ എന്തിനാ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും ബിജെപിക്ക് എതിരെ പ്രതിപക്ഷം പോലും ഇല്ലല്ലോ എന്നുമാണ് ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. 2019ൽ അധികാരത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പോലും രഹസ്യമായ സമ്മതിക്കുമായിരുന്നു. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യങ്ങൾ മാറാൻ അത്ര വലിയ സമയമൊന്നും വേണ്ടെന്നത് മുൻപ് പല തവണ തെളിയിച്ചതാണല്ലോ. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സർവ്വേ റിപ്പോർട്ടുകൾ.
ലോക്‌സഭ തിരഞ്ഞെടുപ്പ് സെമി ഫൈനലും ഡ്രസ് റിഹേഴ്‌സലുമൊക്കെ ആണെന്നാണ് പറയാറ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ, മിസോറാം, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപിയാണ് എന്നതിന് പുറമെ ബിജെപി കോട്ടകളാണ്. എന്നാൽ സി വോട്ടർ ഇപ്പോൾ പുറത്ത് വിട്ട സർവ്വേ ഫലം ബിജെപിയുെ ബിപി കൂട്ടും എന്ന് ഉറപ്പ്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തകർന്നടിയുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന് പുറമെ ചത്തീസ്ഗഡിൽ കടുത്ത മത്സരമായിരിക്കും നേരിടേണ്ടി വരിക.
രാജ്യത്തെ കാർഷിക മേഖല മുമ്പില്ലാത്ത വിധം പ്രതിസന്ധി നേരിടുമ്പോൾ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും ബിജെപിക്ക് തിരിച്ചടിയെന്ന് സർവെ. ദ സെന്റർ ഫോർ വോട്ടിങ് ഒപ്പീനിയൻ ആൻഡ് ട്രന്റ് ഇൻ ഇലക്ഷൻ റിസർച്ച് നവംബർ രണ്ടാം വാരം നടത്തിയ സർവെ റിപ്പോർട്ടിലാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സർവെ പറയുന്നു.
15 വർഷമായി ബിജെപി അധികാരത്തിൽ തുടരുന്ന മധ്യപ്രദേശിലും കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്നാണ് ഫലം. അതേസമയം ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലുങ്കാനയിൽ കോൺഗ്രസുമായുണ്ടാക്കിയ പുതിയ സഖ്യം ടിഡിപിയെ തുണയ്ക്കുമെന്നും ഇത് ടിആർ എസിന് വൻ തിരിച്ചടിയുണ്ടാക്കുമെന്നും സർവെ ഫലം പറയുന്നു.
രാജസ്ഥാനിൽ 145 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സർവെയിൽ പറയുന്നത്. തെലങ്കാനയിൽ കോൺഗ്രസ്- ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും. മധ്യപ്രദേശിൽ ബിജെപിക്ക് 107 സീറ്റുകൾ ലഭിക്കുമെന്നാണ് സി- വോട്ടർ പ്രവചനം. 41.5% വോട്ടു ഷെയർ നേടും. കോൺഗ്രസ് 116 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം നേടുമെന്നും സർവെയിൽ പറയുന്നു.
ഛത്തീസ്‌ഗഢിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സർവെ പറയുന്നു. വസുന്ധര രാജെ സർക്കാരിന്റെ അഴിമതിയും അവിടുത്തെ പാർട്ടിയിലെ കടുത്ത വിഭാഗീയതയും ഭരണവിരുദ്ധ വികാരവും മൂലം ബിജെപി തകർന്നടിയുമെന്ന് മുമ്പു പല സർവെകളും അഭിപ്രായപ്പെട്ടിരുന്നു. വ്യാപം അടക്കമുള്ള അഴിമതി ആരോപണങ്ങളും കടുത്ത കാർഷിക പ്രതിസന്ധിയുമാണ് മധ്യപ്രദേശിൽ ബിജെപിക്ക് ഭീഷണി.
ഡിസംബർ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണൽ നടക്കും. മിസോറാമിലും ഛത്തീസ്‌ഗഡിലും കടുത്ത പോരാട്ടമായിരിക്കുമെന്നും ആർക്കും കേവല ഭൂരിപക്ഷം നേടാനാവില്ലെന്നാണ് സർവെ പറയുന്നത്. മിസോ നാഷണൽ ഫ്രണ്ട് 17 സീറ്റുകളിൽ ലീഡ് നേടും. കോൺഗ്രസ് 12 സീറ്റുകളും സോറാം പീപ്പിൾസ് മൂവ്‌മെന്റ് ഒമ്പതു സീറ്റുകളും നേടും.ഛത്തീസ്‌ഗഡിൽ ഇഞ്ചോടിച്ച് പോരാട്ടം പ്രവചിക്കുന്ന സർവെ കോൺഗ്രസിന് 41 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 43 സീറ്റുകൾ നേടും. മറ്റുള്ളവർ ആറു സീറ്റുകൾ വരെ നേടുമെന്നും സർവെ റിപ്പോർട്ടിൽ പറയുന്നു.നവംബർ 12നും ഡിസംബർ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു നടക്കുന്നത്.