- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഹർദഗ: ഝാർഖണ്ഡിലെ ലോഹർദഗ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. ബിജെപിയുടെ സഖ്യകക്ഷിയായ എജെഎസ്‌യുവിന്റെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ജാർഖണ്ഡ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സുഖ്‌ദേവ് ഭഗത് 23,228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു എജെഎസ്‌യു സ്ഥാനാർത്ഥി നീരു ശാന്തി ഭഗത്തിനെ തോൽപ്പിച്ചത്.
ലോഹർദഗ: ഝാർഖണ്ഡിലെ ലോഹർദഗ നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ജയം. ബിജെപിയുടെ സഖ്യകക്ഷിയായ എജെഎസ്‌യുവിന്റെ സിറ്റിങ് സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ജാർഖണ്ഡ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സുഖ്‌ദേവ് ഭഗത് 23,228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു എജെഎസ്‌യു സ്ഥാനാർത്ഥി നീരു ശാന്തി ഭഗത്തിനെ തോൽപ്പിച്ചത്. സുഖ് ദേവ് ഭഗത്തിന് 73859 വോട്ട് ലഭിച്ചപ്പോൾ നീരു ശാന്തിക്ക് 50571 വോട്ടാണു ലഭിച്ചത്. ജാർഖണ്ഡ് വികാസ് മോർച്ച സ്ഥാനാർത്ഥി ബന്ധു ടിർക്കി 16551 വോട്ടോടെ മൂന്നാം സ്ഥാനത്തായി. ഒരു വർഷം പൂർത്തിയാക്കിയ ജാർഖണ്ഡ് സർക്കാർ നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പു തോൽവിയാണിത്.
1993ൽ ഒരു ഡോക്ടറെ ആക്രമിച്ച കേസിൽ അഞ്ചു വർഷം തടവു ശിക്ഷ ലഭിച്ചതിനെത്തുടർന്ന് സിറ്റിങ് എംഎൽഎ കമൽ കിഷോർ ഭഗത്തിനെ എംഎൽഎസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. കമൽ കിഷോറിന്റെ ഭാര്യയാണു നീരു ശാന്തി.