- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ കയ്യാങ്കളി; ഐ ഗ്രൂപ്പിനെ തഴഞ്ഞെന്ന ആക്ഷേപം ശക്തം; ഓഫീസിലെ കസേരകൾ അടിച്ചുതകർത്തു
കൊച്ചി: പുനഃസംഘടനയെത്തുടർന്ന് കോൺഗ്രസിൽ കയ്യാങ്കളി. ആലുവ മുപ്പത്തടത്ത് കോൺഗ്രസ് ഓഫീസിലാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചതിൽ തഴഞ്ഞു എന്നാരോപിച്ച് ഐ ഗ്രൂപ്പാണ് പ്രതിഷേധിച്ചത്. തുടർന്ന് ഇത് ഗ്രൂപ്പ് തിരിഞ്ഞ് കയ്യാങ്കളിയാകുകയായിരുന്നു. മണ്ഡലം ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലായിരുന്നു എ, ഐ ഗ്രൂപ്പ് തിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഐഎൻടിയുസി ഓഫീസിലെ കസേരകൾ പ്രവർത്തകർ തല്ലിത്തകർത്തു.
പുതിയ ഭാരവാഹികളെ അനുമോദിക്കാൻ മുപ്പത്തടം ഐഎൻടിയുസി ഓഫീസിൽ ചേർന്ന യോഗത്തിലേക്ക് മുപ്പതോളം പാർട്ടി പ്രവർത്തകർ കുറുവടികളും മറ്റുമായി എത്തുകയായിരുന്നു. പുനഃസംഘടന അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ പ്രവർത്തകർ, യോഗം തടസപ്പെടുത്തി.
വാക്ക് തർക്കത്തിനിടെ ബ്ലോക്ക് ഭാരവാഹിയുടെ പക്കലുണ്ടായിരുന്ന മിനിട്ട്സ് ബുക്ക് പ്രതിഷേധക്കാർ പിടിച്ചു വാങ്ങാൻ ശ്രമിച്ചതോടെ അടിപൊട്ടി. പാർട്ടി ഓഫീസിലെ മേശയും കസേരകളും അടിച്ചു തകർത്തു. ഇരുവിഭാഗവും ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് യോഗം അവസാനിപ്പിച്ചു.