- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരെ വെടിവച്ചു കൊന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ യോഗ ചെയ്യാൻ പറഞ്ഞ കേന്ദ്ര കൃഷിമന്ത്രിക്കു ചീമുട്ടയേറ്; രാധാമോഹൻ സിംഗിനെതിരേ ഒഡീഷയിൽ പ്രതിഷേധിച്ചത് യൂത്ത് കോൺഗ്രസ്; സംസ്ഥാന പ്രസിഡന്റ് അടക്കം അഞ്ചു പേർ അറസ്റ്റിൽ
ഭുവനേശ്വർ: മധ്യപ്രദേശിൽ പൊലീസ് വെടിവെയ്‌പ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗിനു നേർക്ക് ഒഡീഷയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചീമുട്ടയേറ്. ഭുനേശ്വേറിലെ ഗസ്റ്റ് ഹൗസിൽനിന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകവെയായിരുന്നു സംഭവം. വഴിയിൽ കാത്തുനിന്ന പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ ചീമുട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ലോക്നാഥ് മഹാരഥിയടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രക്ഷോഭം നടത്തുന്ന മധ്യപ്രദേശിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മന്ത്രിക്കുനേരെ ചീമുട്ട എറിഞ്ഞതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ബാബ രാംദേവിന്റെ ഒരു യോഗ പരിപാടിയിൽ പങ്കെടുക്കവെ, കർഷക മരണത്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാധാ മോഹൻസിങ്ങിന്റെ പ്രതികരണം വിവാദത്തിനിടയാക്കിയിരുന്നു. 'യോഗ ചെയ്യൂ' എന്നായിരുന്നു കർഷക മരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്. അതിനിടെ, ക
ഭുവനേശ്വർ: മധ്യപ്രദേശിൽ പൊലീസ് വെടിവെയ്‌പ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗിനു നേർക്ക് ഒഡീഷയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചീമുട്ടയേറ്. ഭുനേശ്വേറിലെ ഗസ്റ്റ് ഹൗസിൽനിന്ന് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകവെയായിരുന്നു സംഭവം. വഴിയിൽ കാത്തുനിന്ന പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ ചീമുട്ട എറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു.
സംഭവത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ലോക്നാഥ് മഹാരഥിയടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രക്ഷോഭം നടത്തുന്ന മധ്യപ്രദേശിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മന്ത്രിക്കുനേരെ ചീമുട്ട എറിഞ്ഞതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, ബാബ രാംദേവിന്റെ ഒരു യോഗ പരിപാടിയിൽ പങ്കെടുക്കവെ, കർഷക മരണത്തങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രാധാ മോഹൻസിങ്ങിന്റെ പ്രതികരണം വിവാദത്തിനിടയാക്കിയിരുന്നു. 'യോഗ ചെയ്യൂ' എന്നായിരുന്നു കർഷക മരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചത്.
അതിനിടെ, കേന്ദ്രമന്ത്രിക്കുനേരെ ഉണ്ടായ പ്രതിഷേധ പ്രകടനം ഭരണകക്ഷിയായ ബിജു ജനതാദളിന്റെ അറിവോടെയാണെന്ന് ബിജെപി നേതാവ് അരുൺ സിങ് ആരോപിച്ചു. ഇത്തരത്തിൽ പ്രതിഷേധിക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.