- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്താൻ ഡിവൈഎഫ്ഐ നേതാവ് ശ്രമിക്കുന്നെന്ന് ആരോപണം; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു; പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്നത് വൻ തിരിമറിയെന്ന് സംശയം
മൂന്നാർ: ദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്തുവാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളുടെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധം. സാധനങ്ങൾ മാറ്റാൻ നിർദേശിച്ചത് തങ്ങളെന്ന് കരാറുകാരുടെ വെളിപ്പെടുത്തൽ. വാഹനം സംഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഡി വൈ എഫ് ഐ നേതാവ്. പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്ന സംഭവത്തിന്റെ പിന്നാമ്പുറത്ത് നടന്നത് വൻ തിരിമറിയെന്ന് പരക്കെ സംശയം.
ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിന് വരുന്ന സാമഗ്രികൾ കടത്തുവാൻ ശ്രമിക്കുന്നതെന്നും ബന്ധപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
എന്നാൽ തങ്ങൾ നേരത്തേ നൽകിയ അനുവാദത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ സാമഗ്രികൾ മറ്റൊരിടത്തേക്ക് കൊണ്ടു പോകുകയായിരുന്നുവെന്ന് വ്യക്തമാക്കി ദേശീയപാത നിർമ്മാണം കരാർ എടുത്ത സ്ഥാപനത്തിലെ ജീവനക്കാർ രംഗത്തെത്തിയതോടെ പ്രതിഷേധം മറ്റൊരുവഴിക്കായി.
ദേശീയ പാത അധികൃതരും ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുമ്പിലെ റോഡിൽ കുത്തിയിരുപ്പ് ആരംഭിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങൾ തമിഴ്നാട്ടിലെത്തിച്ച് മറിച്ചു വിൽക്കുവാനുള്ള ശ്രമമാണ് നടത്തിയതെന്നും കുറ്റക്കാർക്കെതിര ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുൻ എ.എൽ.എ യും കോൺഗ്രസ് നേതാവുമായ ഏ.കെ.മണി യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചത്.
ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ ആരും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ലന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ സംഭവം നടക്കുമ്പോൾ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. താൻ വാഹനം മാത്രമാണ് വിട്ട് നൽകിയതെന്നും രാഷ്ട്രിയ പകപൊക്കലാണ് ഇവിടെ കോൺഗ്രസ് നടത്തുതെന്നും ഡിവൈഎഫ് ഐ നോതാവ് പ്രവീൺ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ടൗണിൽ നിന്നും ദേവികുളത്തേക്ക് പോകുന്ന വഴിയിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ മുതിരപ്പുഴയുടെ തീരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് ഏർഡറുകൾ ലോറിയിൽ കയറ്റാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
പുഴയ്ക്കു സമീപമുണ്ടായിരുന്ന ടൺ കണക്കിന് ഇരുമ്പ് ഉപകരണങ്ങൾ ലോറിയിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ഇത് ചോദ്യം ചെയ്തു. നിർമ്മാണ സാമഗ്രികൾ അനധികൃതമായി കടത്തുകയാണെന്ന് സംശയമുയർന്നതോടെ പ്രവർത്തകർ ലോറിയലേക്ക് സാമഗ്രികൾ കയറ്റുന്നത് നിർത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ദേശീയപാത അധികൃതരുടെ ഒത്താശയോടെ ഡിവൈഎഫ്ഐ നേതാവാണ് സാധനങ്ങൾ കടത്തുവാൻ ശ്രമിക്കുന്നതെന്ന ആരോപണം ഉന്നയിച്ച് ഇവർ വാഹനത്തിനു മുന്നിൽ പ്രതിഷേധവുമായി നിലയുറപ്പിക്കുകയായിരുന്നു.
ദേശീയപാത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് നിർമ്മാണ സാമഗ്രികൾ കൊണ്ടു പോകുന്നതിന് ഒരു വാഹനം തരപ്പെടുത്തി നൽകുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രിയ പക ്യുപോക്കലാണ് ഇവിടെ കോൺഗ്രസ് നടത്തുതെന്നും ആരോപണ വിധേയനായ ഡിവൈഎഫ്ഐ നേതാവ് പ്രവീൺ പിന്നീട് മാധ്യമങ്ങളാട് വ്യക്തമാക്കി. എങ്ങോട്ടാണ് ഇവിടെ നിന്നും കയറ്റുന്ന ലോഡ് കൊണ്ടുപോകുന്നന്ന് ചോദിച്ചപ്പോൾ തമിഴ്നാട്ടിലേക്കാണെന്ന് ലോറി ജീവനക്കാരൻ വെളിപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാരിൽ ഒരു വിഭാഗം പ്രചരിപ്പിക്കുന്ന വിവരം.
ഇത് സത്യമെങ്കിൽ പിന്നിൽ നിന്ന് കളിച്ചവർ നടത്താൻ ലക്ഷ്യമിട്ടത് വൻ അഴിമതിയായിരുന്നെന്നാണ് ചുണ്ടികാണിക്കപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.