- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗാ ഗുരു ചമഞ്ഞ് വിശ്വസ്തനായി; സ്വാമി കൃഷ്ണദേവ് പറഞ്ഞപ്പോൾ ആയുവേദ മരുന്നു കമ്പനിക്ക് മുടക്കിയത് രണ്ട് കോടി; ബോളിവുഡ് സുന്ദരി ശിൽപ്പാഷെട്ടിയുടെ മതാപിതാക്കളെ വഞ്ചിച്ച വിരുതൻ പിടിയിൽ
മീററ്റ്: ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ മാതാപാതക്കളിൽ നിന്ന് യോഗാഗുരു ചമഞ്ഞ് രണ്ട് കോടി തട്ടിയ വിരുതൻ പൊലീസ് പിടിയിൽ. മീററ്റിൽ നിന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. യോഗാ ഗുരു രാംദേവുമായി അടുപ്പമുണ്ടെന്ന് തെറ്റിധരിപ്പിച്ച് ആയുർവേദ മരുന്ന് നിർമ്മാണ കേന്ദ്രമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ ശിൽപ്പയുടെ അച്ഛനേയും അമ്മയേയും കബളിപ്പബ
മീററ്റ്: ബോളിവുഡ് നടി ശിൽപ്പാ ഷെട്ടിയുടെ മാതാപാതക്കളിൽ നിന്ന് യോഗാഗുരു ചമഞ്ഞ് രണ്ട് കോടി തട്ടിയ വിരുതൻ പൊലീസ് പിടിയിൽ. മീററ്റിൽ നിന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. യോഗാ ഗുരു രാംദേവുമായി അടുപ്പമുണ്ടെന്ന് തെറ്റിധരിപ്പിച്ച് ആയുർവേദ മരുന്ന് നിർമ്മാണ കേന്ദ്രമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ ശിൽപ്പയുടെ അച്ഛനേയും അമ്മയേയും കബളിപ്പബിച്ചത്. രണ്ടര കോടി രൂപയാണ് രണ്ടു കൊല്ലം കൊണ്ട് തട്ടിയെടുത്തത്.
മീററ്റ് സ്വദേശിയായ ദേവേന്ദർ ഗുജ്ജാറാണ് തട്ടിപ്പ് നടത്തിയത്. ശിൽപ്പാ ഷെട്ടിയുടെ അച്ഛനേയും അമ്മയേയും യോഗ പഠിപ്പിക്കാനെത്തിയതാണ് ഇയാൾ. പിന്നീട് കുടുംബത്തിന്റെ വിശ്വാസം പിടിച്ചു പറ്റുകയും അത്യൂപൂർവ്വ പച്ച മരുന്നുകൾ നിർമ്മിക്കാൻ അറിയാമെന്ന് പറയുകയും ചെയ്തു. രാംദേവുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. പച്ചില മരുന്നുകളിലൂടെ രോഗ ശാന്തിയും മറ്റും നേടുന്നതിനെ കുറിച്ചും ഇതിന്റെ വിപണന സാധ്യതകളും വിശദീകരിക്കുകയും ചെയ്തു. ഇതോടെ സുരേന്ദ്ര ഷെട്ടിയും ഭാര്യയും വീണു. അവർ പണം മുടക്കുകയും ചെയ്തു.
സ്വാമി കൃഷ്ണ ദേവ് യോഗിയെന്ന പരിചയപ്പെടുത്തിയാണ് ഇയാൾ യോഗ പഠിക്കാൻ എത്തിയത്. ക്രമേണ വിശ്വാസം നേടിയ ഇയാൾ മുംബൈയിലെ ശിൽപ്പാ ഷെട്ടിയുടെ വീട്ടിലായി താമസം. ഇതിനിടെയാണ് പച്ചില മരുന്ന് കമ്പനിയുടെ സാധ്യതകൾ അവതരിപ്പിച്ചത്. സുരേന്ദ്ര ഷെട്ടിയെ സിഇഒയാക്കി കമ്പനിയും തുടങ്ങി. പച്ചില മരുന്ന് നിർമ്മാണത്തിനാവശ്യമായ എല്ലാം താൻ സംഘടിപ്പിക്കാമെന്നാണ് ഇയാൾ പറഞ്ഞത്. പല ഗഡുക്കളായി പണവും തട്ടി. എന്നാൽ ഒന്നും നടന്നില്ല. ഇതോടെ ഇയാളോട് കാര്യങ്ങൾ തിരിക്കിയെങ്കിലും തപ്പിക്കളിക്കുകയാണ് ചെയ്തത്. യോഗയുടെ സെമിനാറിനെന്ന് പറഞ്ഞ് പോയ ഇയാൾ പിന്നീട് മടങ്ങി വന്നതുമില്ല.
ഇതോടെ ഇസ്‌കോ ഹെർബൽ എന്ന കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചു. ഇതോടെയാണ് രണ്ട് കോടിയും നഷ്ടമായ വിവരം ശിൽപ്പയുടെ മാതാപിതാക്കൾ അറിഞ്ഞത്. ഇതോടെ പൊലീസിൽ പരാതി നൽകി. മീററ്റ് സ്വദേശിയായ രാഹുൽ താക്കൂറിന്റെ സഹായത്തോടെയാണ് മുംബൈ പൊലീസ് തട്ടിപ്പുകാരനെ കണ്ടത്തിയത്. ശിൽപ്പയുടെ അച്ഛനിൽ നിന്നും വാങ്ങിയ രണ്ട് കോടിയും മറ്റ് ആവശ്യങ്ങൾക്കായി ചെലവഴിച്ചുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
2014 മുതലാണ് ഇയാൾ ശിൽപ്പാ ഷെട്ടിയുടെ അച്ഛനിൽ നിന്നും പണം തട്ടാൻ തുടങ്ങിയത്. ആറു മാസം മുമ്പാണ് മുങ്ങിയതെന്നും മുംബൈ പൊലീസ് അറിയിച്ചു. സ്ഥിരം തട്ടിപ്പുകാരനാണ് ഇയാളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.