- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യം; ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധർ രൂപത; അന്വേഷണം തെളിയും വരെ മാധ്യമ വിചാരണയിൽ മിതത്വം വേണം; രാജിവയ്ക്കുന്ന കാര്യം താൻ ആലോചിച്ചിരുന്നു: സഹ വൈദികരുടെ പിന്തുണ മൂലമാണ് രാജിവെക്കാതിരുന്നതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
ജലന്ധർ: ബിഷപ്പിന്റെ ലൈംഗിക പീഡനാരോപണ കേസ് കൈവിട്ടു പോകുമെന്ന് ആയപ്പോൾ ഒടുവിൽ വിശദീകരണവുമായി ജലന്ധർ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയാണ്. സഭയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് ജലന്ധർ രൂപതയുടെ വിശദീകരണം. കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ഇത് സഭയുടെ പ്രതിച്ഛായ തകർക്കാനാണെന്നും ഇതിന്റെ പിന്നിൽ വൻ ഗൂഢാലോചനയാണെന്നും ജലന്ധർ രൂപത വിശദീകരിച്ചു. സഭയുടെ പ്രതിച്ഛായ തകർക്കുന്നത് മാധ്യമ വിചാരണയാണ്. എന്നാൽ തനിക്കെതിരെ ആരോപണം വന്നപ്പോൾ രാജി വയ്ക്കുന്ന കാര്യം ആലോചിച്ചിരുന്നെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. എന്നാൽ സഹ വൈദികരുടെ പിന്തുണ മൂലമാണ് താൻ രാജിവെക്കാതിരുന്നതെന്നും ഫ്രാങ്കോ മുളയ്ക്കൻ പറഞ്ഞു. അന്വേഷണം തെളിയും വരെ മാധ്യമ വിചാരണയിൽ മിതത്വം വേണമെന്നും ജലന്ധർ രൂപത ആവശ്യപ്പെട്ടു. ബിഷപ്പിനെതിരെയുള്ള പീഡന പരാതിയിൽ സർക്കാരും നിയമ സംവിധാനവും മൗനം പാലിച്ചപ്പോൾ പ്രതിഷേധ സമരവുമായി കന്യാസ്ത്രികളും പൊതുജനവും തെരുവിൽ ഇറങ്ങിയതോടെയാണ് ജലന്ധർ രൂപത വശദീകര
ജലന്ധർ: ബിഷപ്പിന്റെ ലൈംഗിക പീഡനാരോപണ കേസ് കൈവിട്ടു പോകുമെന്ന് ആയപ്പോൾ ഒടുവിൽ വിശദീകരണവുമായി ജലന്ധർ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയാണ്. സഭയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇതെന്നാണ് ജലന്ധർ രൂപതയുടെ വിശദീകരണം.
കന്യാസ്ത്രീയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. ഇത് സഭയുടെ പ്രതിച്ഛായ തകർക്കാനാണെന്നും ഇതിന്റെ പിന്നിൽ വൻ ഗൂഢാലോചനയാണെന്നും ജലന്ധർ രൂപത വിശദീകരിച്ചു. സഭയുടെ പ്രതിച്ഛായ തകർക്കുന്നത് മാധ്യമ വിചാരണയാണ്. എന്നാൽ തനിക്കെതിരെ ആരോപണം വന്നപ്പോൾ രാജി വയ്ക്കുന്ന കാര്യം ആലോചിച്ചിരുന്നെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. എന്നാൽ സഹ വൈദികരുടെ പിന്തുണ മൂലമാണ് താൻ രാജിവെക്കാതിരുന്നതെന്നും ഫ്രാങ്കോ മുളയ്ക്കൻ പറഞ്ഞു. അന്വേഷണം തെളിയും വരെ മാധ്യമ വിചാരണയിൽ മിതത്വം വേണമെന്നും ജലന്ധർ രൂപത ആവശ്യപ്പെട്ടു.
ബിഷപ്പിനെതിരെയുള്ള പീഡന പരാതിയിൽ സർക്കാരും നിയമ സംവിധാനവും മൗനം പാലിച്ചപ്പോൾ പ്രതിഷേധ സമരവുമായി കന്യാസ്ത്രികളും പൊതുജനവും തെരുവിൽ ഇറങ്ങിയതോടെയാണ് ജലന്ധർ രൂപത വശദീകരണവുമായി രംഗത്ത് എത്തിയത്. ഇതിനിടെ സംഭവം ദേശിയ മാധ്യമങ്ങളിലും സംഭവം ശ്രദ്ധേയമായി. പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു പോന്ന കേസിൽ വൈകാതെ കോടതിയും ഇടപെടുമെന്ന് മനസ്സിലാക്കിയതോടെയാണ് ഇത്രയും നാൾ മൗനം പാലിച്ചിരുന്ന ജലന്ധർ രൂപത സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്. ഇതിനിടെ ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകാൻ ഒരുങ്ങുകയാണ്.
അതേസമയം കൊച്ചി വാഞ്ചി സ്‌ക്വയറിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണ ഏറി വരികയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഈ സമരത്തിൽ പങ്കെടുക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. സമരം അഞ്ചാം ദിവസം പിന്നിടുമ്പോൾ ഇത്രയും ദിവസം മൗനം പാലിച്ചിരുന്ന ഒട്ടു മിക്ക സംഘടനകളും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി കൊച്ചിയിലേക്ക് എത്തി തുടങ്ങി. അതേസമയം ഇന്ന് തിരുവനന്തപുരത്തും സമാനമായ സമരപരിപാടികളുമായി മുന്നോട്ട് പോവാൻ തീരുമാനം ആയിട്ടുണ്ട്.
അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകുന്നത് ഹൈക്കോടതിയെ പറ്റിക്കാനെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇപ്പോഴത്തെ നിലയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. നിലവിലെ തെളിവുകൾ അറസ്റ്റ് അനിവാര്യമാക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് നോട്ടീസ് നൽകിയാൽ ബിഷപ്പ് കേരളത്തിലെത്തുമോ എന്ന് സംശയിക്കുന്നുവരും ഉണ്ട്. ബിഷപ്പിനെതിരെ ബലാത്സംഗം പരാതി നൽകിയ കന്യാസ്ത്രീയും കുടുംബവും പൊലീസ് നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്.
കന്യാസ്ത്രീ നൽകിയ പരാതിയിൽ, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ പൊലീസ് സംഘം ഇന്നു യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് എന്നിവർ പങ്കെടുക്കും. ഇതുവരെയുള്ള തെളിവുകൾ വിലയിരുത്തുന്ന സംഘം തുടർനടപടിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം തേടും. ഇതും പൊലീസിന്റെ കരുതലോടെയുള്ള നീക്കമാണ്. ബിഷപ്പിനെതിരെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതി ഹൈക്കോടതിയിൽ ഉണ്ട്. നേരത്തെ ഈ ഹർജി വന്നപ്പോൾ അന്വേഷണം തുടരുകയാണെന്നും ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും കോടതിയെ പൊലീസ് ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും കാലമായിട്ടും അറസ്റ്റ് നടക്കാത്തത് കോടതിയുടെ വിമർശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യാനെത്താൻ നോട്ടീസ് നൽകുന്നതെന്നും സൂചനയുണ്ട്
അതിനിടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് വീണ്ടും അവരുടെ സന്യാസ സമൂഹമായ മിഷണറീസ് ഓഫ് ജീസസ് രംഗത്തു വന്നു. ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുകയാണ്. ബിഷപ്പിനു വേണ്ടി കേസിൽ കക്ഷിചേരാൻ ആലോചിക്കുന്നതായും ബിഷപ്പിനെ അനുകൂലിക്കുന്ന എം.ജെ സഭ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. തന്റെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകർക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധുനൽകിയ പരാതി അന്വേഷിക്കാൻ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നൽകിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുന്നത്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്‌ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിനു മുൻപിൽ ഞങ്ങൾ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കൾ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവർ പറയുന്നു.
ആരോപണം നേരിടുന്ന പുരുഷൻ നാലു ദിവസം കുറവിലങ്ങാട് മഠത്തിൽ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്‌സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവർ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദർ മനസ്സിലാക്കിയതോടെ അവർക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വർഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദർ ആയി അയച്ച അവർ ഒമ്പതുമാസം കൊണ്ട് ജലന്ധറിൽ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തിൽ ജീവൻഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകൾ താമസിക്കുന്ന ഒരു മഠത്തിൽ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേർ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദർശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്. പിടിക്കപ്പെട്ടപ്പോൾ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നൽകുകയും നാലു ദിവസം കഴിഞ്ഞപ്പോൾ അത് പിൻവലിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ മഠത്തിൽ വന്നുപോയവർ ആരൊക്കെ എന്ന് അന്വേഷിക്കണം. അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരൻ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികൾ മാധ്യമങ്ങളിൽ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കർദ്ദിനാളിന്റെ വരെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് വിടാൻ കഴിവുള്ള ഇവരുടെ ഫോൺ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പൊലീസ് അത് കണ്ടെത്തിയാൽ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റും.
ഇത് സഭയേയും എം.ജെ കോൺഗ്രിഗേഷനേയും തകർക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവർക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന ചില സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആർ.ഒ സി.അമല പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. എന്നാൽ ആരോപണത്തിനു പിന്നിൽ ബിഷപ്പ് ആണെന്നും ഇങ്ങനെയൊക്കെ വരുമെന്ന് തങ്ങൾക്ക് നേരത്തെ അറിയാമെന്നുമാണ് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകൾ പ്രതികരിച്ചത്.