- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺ ഷെഡ് വീണ് ബംഗാളി തൊഴിലാളി മരിച്ചു; കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ
പയ്യന്നൂർ: പയ്യന്നൂരിൽ നിർമ്മാണ ജോലിക്കിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളി ദാരുണമായി മരിച്ചു. പെരുമ്പ തായത്ത് വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷേഡ് തകർന്ന് വീണാണ് നിർമ്മാണത്തിലേർപ്പെട്ട അതിഥി തൊഴിലാളി ദാരുണമായി മരിച്ചു. പശ്ചിമ ബംഗാൾ സെലിഗിരി സ്വദേശി ശ്രീരാ (28) മാ ണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.
കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പരിക്കേറ്റിയവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് പയ്യന്നൂർ താഹ്സിൽദാർ, നഗരസഭാ അധികൃതർ സ്ഥലത്തെത്തി മുന്നു പേരാണ് അപകടത്തിൽ മരിച്ചതെന്ന് സമീപവാസിയായ മുസമ്മിൽ പറഞ്ഞു. ഇതിൽ രണ്ടു പേർ താഴെ നിന്ന് ജോലി ചെയ്യുകയായിരുന്നു ഇവരിൽ ഒരാൾ തെറിച്ചു വീണു മറ്റൊരാൾക്ക് കാലിനാണ് പരുക്കേറ്റതെന്ന് മുസമ്മിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്