മലപ്പുറം: കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഷോപ്പിൽനിന്നും ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഈടാക്കിയത് 47 രൂപ. ഉപഭോക്താവ് പരാതിയുമായി പോയതോടെ നഷ്ടപരിഹാരമായി 5000 രൂപ നൽകാൻ കൺസ്യൂമർ കോർട്ടിന്റെ ഉത്തരവ്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന പിസ്സ ഹട്ട് എന്ന സ്ഥാപനത്തിൽ ആണ് കഴിഞ്ഞ ഫെബ്രുവരിയിൽ വാങ്ങിയ വെള്ളകുപ്പിക്ക് 47 രൂപയും ജി.എസ്.ടിയും ഈടാക്കിയതായി പരാതി ഉയർന്നത്.

ഇത് അമിത വിലയാണെന്നും ഇത്രയും വിലയുള്ള വെള്ളം വേണ്ട എന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ഇത് മൊത്തം കമ്പനി പോളിസി പ്രകാരമുള്ള തീരുമാനമാണെന്നും, വിറ്റ സാധനം തിരിച്ചെടുക്കാൻ കാണാൻ സാധിക്കില്ല എന്നാണ് ആണ് കടയുടമ പറഞ്ഞത്.

തുടർന്നാണ് പരാതിക്കാർ കൺസ്യൂമർ കോർട്ടിൽ പരാതി നൽകിയത്. ഇന്ന് നടന്ന അദാലത്തിൽ കേസ് പരിഗണിച്ച് 5000 രൂപ നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ ജസീം സയ്യാഫ്,ഹബീൽ അഹമ്മദ്,ഫാസിൽ,ഷഹീർ അക്തർ എന്നിവരാണ് കേസ് കൊടുത്തത്.