- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ ജീവിത ചെലവ് കൂടുമ്പോൾ സാധാരണക്കാർക്ക് നെഞ്ചിടിക്കുന്നു; വിദ്യാഭ്യാസ-വിനോദ ചെലവുകൾ പോക്കറ്റ് കാലിയാക്കിയേക്കും
ഖത്തറിൽ ഒരു വർഷത്തിനിടെ ജീവിത ചെലവ് വർധിച്ചത് ചില്ലറയല്ല. ജൂൺ മാസത്തെ ശരാശരി ജീവിത ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലായിൽ 0.8 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് വ്യക്തമാക്കുന്നത്. പ്രാധാനമായും വിദ്യാഭ്യാസ-വിനോദ ചെലവുകൾ കൂടിയതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം അന്തർദേശീയ മാനദണ്ഡം വച്ച് നോക്കിയാൽ പണപ്പെരുപ്പ നിരക്ക് കുറവാണ്. വേതന നിരക്കിലും വർധനവ് പ്രകടമായിട്ടുണ്ട്. ഗതാഗത ചെലവിൽ 2.8ശതമാനവും വിനോദ-സാംസ്‌കാരിക ചെലവിൽ 2.4 ശതമാനവുമാണ് വർധിച്ചത്. മുൻവർഷങ്ങളിലെ പണപ്പെരുക്കനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 2.5 ൽ നിന്നും 2.8 ശതമാനമായാണ് വർധിച്ചത്. വിദ്യാഭ്യാസ ചെലവിലുണ്ടായ 7.1 ശതമാനം വർധനവാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിലാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നതു സംബന്ധിച്ചുള്ള കണക്കുകൾ മനസിലാക്കാൻ സാധിക്കും. ഫീ
ഖത്തറിൽ ഒരു വർഷത്തിനിടെ ജീവിത ചെലവ് വർധിച്ചത് ചില്ലറയല്ല. ജൂൺ മാസത്തെ ശരാശരി ജീവിത ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലായിൽ 0.8 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് വ്യക്തമാക്കുന്നത്. പ്രാധാനമായും വിദ്യാഭ്യാസ-വിനോദ ചെലവുകൾ കൂടിയതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം അന്തർദേശീയ മാനദണ്ഡം വച്ച് നോക്കിയാൽ പണപ്പെരുപ്പ നിരക്ക് കുറവാണ്. വേതന നിരക്കിലും വർധനവ് പ്രകടമായിട്ടുണ്ട്.
ഗതാഗത ചെലവിൽ 2.8ശതമാനവും വിനോദ-സാംസ്‌കാരിക ചെലവിൽ 2.4 ശതമാനവുമാണ് വർധിച്ചത്. മുൻവർഷങ്ങളിലെ പണപ്പെരുക്കനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 2.5 ൽ നിന്നും 2.8 ശതമാനമായാണ് വർധിച്ചത്. വിദ്യാഭ്യാസ ചെലവിലുണ്ടായ 7.1 ശതമാനം വർധനവാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടിലാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ട് വിശകലനം ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നതു സംബന്ധിച്ചുള്ള കണക്കുകൾ മനസിലാക്കാൻ സാധിക്കും.
ഫീസ് നിരക്ക് വർധിച്ചത് സ്‌കൂൾ കെട്ടിട വാടകയിനത്തിലും അദ്ധ്യാപകരുടെ വേതന നിരക്കിലും വർധനയുണ്ടാക്കിയതായും പറയുന്നു. അതേസമയം രാജ്യത്തെ വാടകനിരക്കും 4.8 ശതമാനം ഉയർന്നതായും റിപ്പോർട്ടിലുണ്ട്. 12 മാസ കാലയളവിൽ സാധനങ്ങളും സേവനങ്ങളും 2.4 ശതമാനം, വസ്ത്രം ചെരിപ്പ് 1.9 ശതമാനം, ഫർണീച്ചർ വീട്ടുസാധനങ്ങൾ 0.6 ശതമാനം, കമ്മ്യൂണിക്കേഷൻ 0.1 ശതമാനം എന്നിങ്ങനെയാണ് വർദ്ദനയുണ്ടായത്. ഇവയിൽ പുകയില ഉൽപന്നങ്ങൾക്കു മാത്രമേ വില വർധിക്കാത്തതായുള്ളൂ. വരുംമാസങ്ങളിൽ താമസ വാടകയിൽ കാര്യമായ വ്യതിയാനമുണ്ടാകില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.