- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെയും മാണിയെയും നമ്പിയിട്ടു കാര്യമില്ല; കേരളത്തിലെ കരാറുകാരുടെ പ്രശ്‌നം തീർക്കാൻ പി ചിദംബരം രംഗത്ത്; ഗവർണർ നടപടിയെടുക്കുമെന്ന് ഉപദേശം; രാജ്ഭവൻ മാർച്ചിനു കരാറുകാർ
ആലപ്പുഴ: പണിയിൽ രാഷ്ട്രീയമില്ല. കേരളത്തിലെ കരാറുകാരുടെ കുടിശികപ്പണം സർക്കാരിൽനിന്നും വാങ്ങിച്ചു കൊടുക്കാൻ പ്രമുഖകോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരം സുപ്രീംകോടതിയിലേക്ക്. ചിദംബരത്തിന്റെ ഉപദേശപ്രകാരം കരാറുകാർ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ യു ഡി എഫ് സർക്കാരിനെ കുരുക്കാനുള്ള കയർ
ആലപ്പുഴ: പണിയിൽ രാഷ്ട്രീയമില്ല. കേരളത്തിലെ കരാറുകാരുടെ കുടിശികപ്പണം സർക്കാരിൽനിന്നും വാങ്ങിച്ചു കൊടുക്കാൻ പ്രമുഖകോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരം സുപ്രീംകോടതിയിലേക്ക്. ചിദംബരത്തിന്റെ ഉപദേശപ്രകാരം കരാറുകാർ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു.
ഇതോടെ യു ഡി എഫ് സർക്കാരിനെ കുരുക്കാനുള്ള കയർ ചിദംബരം തന്നെ എത്തിച്ചുകൊടുക്കുകയാണ്്്. ഗവർണർ സദാശിവത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സ്വഭാവസവിശേഷതകളെക്കുറിച്ചും നേരാംവണ്ണം അറിയുന്ന ആളാണ് ചിദംബരം. അതുകൊണ്ടുതന്നെ ഗവർണറുടെ മുന്നിൽ പ്രശ്‌നം അവതരിപ്പിക്കാൻ ചിദംബരം കരാറുകാരെ ഉപദേശിക്കുകയായിരുന്നു. കരാറുകാർക്കുള്ള സർക്കാർകുടിശിക 2800 കോടിയായി. രണ്ടുവർഷമായി പണം നൽകുന്നില്ല. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കരാറുകാരെ ദുരിതത്തിലാക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രിംകോടതിയിൽ കേസ് ഫയൽ ചെയ്യും. കാരാറുകാർക്ക് 2013 ഡിസംബർ മുതലുള്ള പണമാണ് സർക്കാർ നൽകാനുള്ളത്. ഇതിൽ ചെറുകിട- വൻകിട കരാറുകാരും ഉൾപ്പെടും. സാമ്പത്തിക വർഷാവസാനം എത്തിയിട്ടും കരാറുകാരുടെ കുടിശിക തീർക്കുന്നതിൽ സർക്കാർ ഇതുവരെയും തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാൻ കരാറുകാർ തീരുമാനിച്ചത്. മന്ത്രിയാകുന്നതിനു മുമ്പുതന്നെ കാരാറുകാർക്കുവേണ്ടി ചിദംബരമാണ് സുപ്രിംകോടതിയിൽ ഹാജരായത്.
നാമമാത്രപണം നീക്കിവച്ച് കരാറുകാരെ കൊണ്ടു പണിയെടുപ്പിക്കുന്ന മാണിയുടെ തന്ത്രം ഇനിയും വിലപ്പോവില്ലെന്ന് കാരാറുകാർ പറയുന്നു. ഇത്തരത്തിൽ നാലായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടപ്പുസാമ്പത്തിക വർഷം കരാറുകാർ ഏറ്റെടുത്തിട്ടുള്ളത്. നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവർ ഒത്തുതീർപ്പുചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. പുതുവർഷാരംഭത്തിൽ പുതിയ ടെൻഡറുകൾ ബഹിഷ്‌ക്കരിച്ചും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചും കരാറുകാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 17 ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തലസ്ഥാനത്തു ചേർന്ന യോഗത്തിൽ കരാറുകാരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടു. കുടിശികപ്പണം നൽകാൻ സർക്കാർ തയ്യാറാണെങ്കിലും ബാങ്കിൽനിന്നും ഡിസ്‌കൗണ്ട് ചെയ്‌തെടുക്കുന്ന പണത്തിന്റെ പലിശ കരാറുകാർ നൽകണമെന്നാണ് വ്യവസ്ഥ വച്ചത്.
ബാങ്കിൽ നിന്നും ഒ ഡി അടക്കമുള്ള സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കിയാണ് കരാറുകാർ വേലകൾ ചെയ്യുന്നത്. ഇതിന് 16 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഇതിനുപുറമെയാണ് ബാങ്കുകൾ അനുവദിക്കുന്ന കുടിശികത്തുകയക്കുള്ള പലിശയും നൽകേണ്ടത്. നേരത്തെ കരാറുകാരുടെ കുടിശികത്തുക ദേശസാൽക്യത ബാങ്കുകൾ 4 ശതമാനം പലിശ നിരക്കിൽ നൽകാമെന്നേറ്റെങ്കിലും പലിശ നൽകാൻ സർക്കാർ തയ്യാറാകാതിരുന്നതാണ് പദ്ധതി പാളിയത്. യോഗതീരുമാന പ്രകാരം 2015 ഡിസംബറിൽ മാത്രമെ കരാറുകാർക്ക് പണം നൽകാൻ കഴിയുകയുള്ളു. ഇതോടെയാണ് പ്രതിഷേധത്തിന്റെ അവസാനമെന്ന നിലയിൽ ഭരണത്തലവനായ ഗവർണറുടെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ തീരുമാനിച്ചത്.