- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ ഭൂമിയിടപാടിൽ മാർ ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി ഒരു വിഭാഗം പുരോഹിതർ; കർദ്ദിനാളിനെ മാറ്റി നിർത്തി അന്വേഷിക്കണം എന്ന ആവശ്യവുമായി മാർപ്പാപ്പക്ക് കത്തയച്ചു മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ; ഭൂമി ഇടപാടിൽ വീഴ്ച്ച സംഭവിച്ചതായുള്ള അന്വേഷണ റിപ്പോർട്ടും പോപ്പിന് വൈദിക സമിതി അയച്ചു കൊടുക്കും
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം പുരോഹിതർ നീക്കം ശക്തമാക്കി. വിവാദ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികൾ കത്തയച്ചു. കർദ്ദിനാൾ മാർ ആലഞ്ചേരിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാണ് ആവശ്യം. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടിൽ നടന്നുവെന്നും ആരോപണമുണ്ട്. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ വി.ജെ ഹെൽസിന്തിന്റെ പേരിലാണ് കത്തയച്ചത്. നേരത്തെ ഭൂമി ഇടപാടിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവിൽപന സംബന്ധിച്ച ആരോപണം ഉയർന്നിരുന്നത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവിൽപനയിൽ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികർ ആരോപിച്ചിരുന്നു. ആലഞ്ചേരിയുടെ വിശ്വ
തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം പുരോഹിതർ നീക്കം ശക്തമാക്കി. വിവാദ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികൾ കത്തയച്ചു. കർദ്ദിനാൾ മാർ ആലഞ്ചേരിയെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാണ് ആവശ്യം.
കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടിൽ നടന്നുവെന്നും ആരോപണമുണ്ട്. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷൻ വി.ജെ ഹെൽസിന്തിന്റെ പേരിലാണ് കത്തയച്ചത്. നേരത്തെ ഭൂമി ഇടപാടിൽ ബന്ധപ്പെട്ടവർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവിൽപന സംബന്ധിച്ച ആരോപണം ഉയർന്നിരുന്നത്. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവിൽപനയിൽ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികർ ആരോപിച്ചിരുന്നു.
ആലഞ്ചേരിയുടെ വിശ്വസ്തരായ വൈദികർ നടത്തിയ ഇടപാടുകളുടെ പേരിൽ അദ്ദേഹം തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾക്ക് പിന്നിലെ ലക്ഷ്യം സിനഡ് തന്നയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. സിനഡിൽ മാർ ആലഞ്ചേരിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും അതുവഴി അദ്ദേഹത്തിന്റെ സ്ഥാനത്തെത്താമെന്ന് ചില പുരോഹിതരും കണക്കുകൂട്ടുന്നു. അതിനുള്ള തന്ത്രങ്ങളാണ് ഒരു വിഭാഗം പുരോഹിതർ ഇപ്പോൾ നടത്തുന്നത്.
സിറോ മലബാർ സഭയിൽ അടുത്തിടെ ഉയർന്ന ഭൂമി വിൽപന വിവാദം സംബന്ധിച്ച് പഠിച്ച സമിതിയുടെ സമ്പൂർണ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുന്നതോടെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഏകദേശ രൂപം വിശ്വാസികളിലേക്കും എത്തും. സഭയിലെ വിശ്വാസികൾക്കും വൈദികർക്കുമിടയിൽ സജീവ ചർച്ചയായ വിവാദം സംബന്ധിച്ച അന്തിമ റിപ്പോർട്ടിന്റെ ഉള്ളടക്കം എന്തെന്ന ആകാംക്ഷയിലാണ് ഏവരും.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേയാണ് ഭൂമിവില്പന സംബന്ധിച്ച ആരോപണം ഉയർന്നത്. വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നു.
ഭൂമി വിൽപ്പന തീരുമാനിച്ച യോഗത്തിൽ മാർ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. സഹായമെത്രാന്മാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കുന്നതു ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. വിശ്വാസികൾ ഉൾപ്പെട്ട സമിതികളിലൊന്നും ഭൂമിവിൽപ്പനയെപ്പറ്റി ചർച്ച നടന്നിട്ടില്ല. ഭൂമിയിടപാടിനെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും എതിർക്കുന്നുണ്ടെങ്കിലും സഭാനേതൃത്വത്തിനെതിരായ പരസ്യപ്രതിഷേധം വേണ്ടെന്നാണ് ഭൂരിപക്ഷം വൈദികരുടെയും നിലപാട്.
ഭൂമിയിടപാട് പരിശോധിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ചേർന്ന വൈദികസമിതിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂർണ റിപ്പോർട്ട് നൽകാനിരിക്കെ അതുവരെ സംയമനം പാലിക്കണമെന്നു ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ലംഘിക്കപ്പെട്ടു.
മേജർ ആർച്ച് ബിഷപ് സ്ഥാനം ഒഴിയാൻ മാർ ആലഞ്ചേരി സിനഡ് യോഗത്തിൽ താൽപര്യമറിയിക്കുമെന്നാണു സൂചന. എന്നാൽ, അദ്ദേഹത്തിനു വേണ്ടി ഉചിതമായ മറ്റൊരു സ്ഥാനം കണ്ടെത്തേണ്ടതിനാൽ ധൃതിയിൽ തീരുമാനത്തിനു സാധ്യതയില്ല. സിറോ മലബാർ ഉൾപ്പെടെയുള്ള കിഴക്കൻ സഭകളുടെ ചുമതലയുള്ള വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയോനാഡോ സാന്ദ്രി ഒഴിയുകയാണ്. ആ സ്ഥാനത്തേക്കു മാർ ആലഞ്ചേരി പരിഗണനയിലുണ്ടെന്നു സൂചനയുണ്ട്.
കൊച്ചി നഗരമധ്യത്തിൽ കോടികൾ വിലയുള്ള ഭൂമി തുച്ഛവിലയ്ക്കു വിറ്റ് പകരം വനമേഖലയിൽ സ്വന്തം പേരിൽ വിലകുറഞ്ഞ ഭൂമി വാങ്ങിയെന്നാണ് മാർ ആലഞ്ചേരിക്കെതിരേ ഉയരുന്ന പ്രധാന ആക്ഷേപം. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നൽകാതെ ഇടപാടുകാർ സഭയെ വഞ്ചിച്ചെന്ന ആരോപണവുമുണ്ട്. ഫിനാൻസ് കൗൺസിലിനെ കബളിപ്പിച്ച് ചിലർ ഒരുക്കിയ കെണിയിൽ കർദിനാൾ വീണെന്നു പറയുന്നവരുമുണ്ട്.
ചങ്ങനാശേരിക്കാരനായ മാർ ആലഞ്ചേരി സിറോ മലബാർ അതിരൂപതയെ വഴിവിട്ടാണു നയിക്കുന്നതെന്ന ആരോപണങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയരുന്നത്. സാധാരണക്കാർ പിടിയരിപിരിച്ചും പട്ടിണികിടന്നും വളർത്തിയെടുത്ത മഹാസൗധത്തിന്റെ അസ്ഥിവാരമാണു മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ തകർത്തതെന്ന് അവർ ആരോപിക്കുന്നു. നാനൂറോളം വൈദികരിൽ ഭൂരിപക്ഷത്തിന്റെയും മാനസികപിന്തുണ ഇവർക്കുണ്ട്.
ഇതിനിടെ വൈദികരെ അഭിസംബോധന ചെയ്യുന്ന സർക്കുലർ ഇന്നലെ പുറത്തുവിട്ടിരുന്നു. സ്ഥലം വിൽപ്പനയിൽ തെറ്റുപറ്റിയെന്ന് സഭ സമ്മതിക്കുന്നു. ബാങ്ക് പലിശ താങ്ങാനാവാതെ വന്നതോടെയാണ് കുറച്ച് സ്ഥലം വിറ്റ് കടം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ അത് കൂടുതൽ കടത്തിലേക്ക് നയിച്ചതായി സർക്കുലറിലുണ്ട്. അതിരൂപതയുടെ സമ്മതമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലം വിൽക്കാൻ പാടില്ലെന്ന് കരാറുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് 36 പേർക്കായി സ്ഥലം മറിച്ചുവിറ്റു.