- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡുകൾ കത്രീന കൈഫിന്റെ കവിളുപോലെയാക്കും; സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന് പിന്നാലെ വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി
ജയ്പൂർ: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജസ്ഥാൻ മന്ത്രി രാജേന്ദ്രസിങ് ഗുധ വിവാദത്തിൽ. തന്റെ മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. തന്റെ മണ്ഡലത്തിലെ റോഡുകൾ നടി കത്രീന കൈഫിന്റെ കവിളുകൾ പോലെയായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. പ്രസംഗം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഗുധയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തെത്തി.
രാജസ്ഥാനിലെ ഉദൈപുരാവതി മണ്ഡലത്തിലെ എംഎൽഎയാണ് ഗുധ. സച്ചിൻ പൈലറ്റിന്റെ നിർബന്ധത്തെത്തുടർന്ന് ഞായറാഴ്ചയാണ് ഗെലോട്ട് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ഇതാദ്യമായല്ല രാഷ്ട്രീയനേതാക്കൾ നടിമാരേയും റോഡുകളേയും താരതമ്യപ്പെടുത്തുന്നത്.
2005 ൽ ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവും സമാന പരാമർശം നടത്തിയിരുന്നു. ബീഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിൾ പോലെയാക്കുമെന്നായിരുന്നു ലാലുവിന്റെ പരാമർശം.
മറുനാടന് ഡെസ്ക്
Next Story