- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവള കമ്പനിയിൽ ആളെ എടുക്കുന്നു; പരമാവധി നമ്മുടെ പ്രവർത്തകർ അപേക്ഷ സമർപ്പിക്കണം; മുസ്ലിം ലീഗിന്റെ കത്ത് നടക്കാനിരിക്കുന്ന അഴിമതിയുടെ തെളിവോ? പരീക്ഷണപ്പറക്കലിന് മുമ്പേ വിവാദമെത്തി
കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിവധ തസ്തികളിലേക്ക് അപേക്ഷിക്കാൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാനം. പാർട്ടി പ്രവർത്തകർ പരമാവധി അപേക്ഷ സമർപ്പിക്കാനാണ് നിർദ്ദേശം. മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ലെറ്റർ പാഡിൽ കീഴ്ഘടകങ്ങൾക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് ഇത്. അൻസാരി തില്ലങ്കേരി എന്ന നേതാവാണ് മുസ്ലിം ലീഗി
കണ്ണൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിവധ തസ്തികളിലേക്ക് അപേക്ഷിക്കാൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാനം. പാർട്ടി പ്രവർത്തകർ പരമാവധി അപേക്ഷ സമർപ്പിക്കാനാണ് നിർദ്ദേശം. മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ലെറ്റർ പാഡിൽ കീഴ്ഘടകങ്ങൾക്ക് അയച്ച കത്ത് പുറത്ത് വന്നതോടെയാണ് ഇത്.
അൻസാരി തില്ലങ്കേരി എന്ന നേതാവാണ് മുസ്ലിം ലീഗിന്റെ ലെറ്റർ പാഡിൽ കത്ത് അയച്ചത്. വിമാനത്താവളത്തിലേക്കുള്ള വിവധ തസ്തികളിൽ ജോലിക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ടെന്നും മാർച്ച് 3നുള്ളിൽ ഓൺലൈനായി അപേക്ഷ നൽകണമെന്നും കത്ത് പറയുന്നു. അടിയന്തര ശ്രദ്ധയേക്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കത്തിൽ കീഴ്ഘടകങ്ങൾക്ക് അടിയന്തര നിർദ്ദേശം നൽകി പരമാവധി പേരെ കൊണ്ട് അപേക്ഷ സമർപ്പിക്കണമെന്നാണ് ആവശ്യം. നിയമ വിരുദ്ധമായി ഒന്നും കത്തിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഈ കത്ത് വൈറലാവുകയാണ്.
സ്വന്തക്കാരെ വിമാനത്താവളത്തിൽ കയറ്റാനുള്ള നീക്കമാണ് ഈ കത്തിലൂടെ പുറത്തുവരുന്നതെന്നാണ് വിമർശനം. വർഗ്ഗീയ ചുവയോടെ ലീഗിനെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കാൻ പറയുന്ന കത്തിൽ പ്രശ്‌നമൊന്നുമില്ല. വിമാനത്താവള വകുപ്പ് മുസ്ലിം ലീഗിന്റെ കൈയിലുമല്ല. അതുകൊണ്ട് തന്നെ വിവാദങ്ങൾ അപ്രസക്തമാണെന്ന് ലീഗ് നേതൃത്വവും പറയുന്നു. കണ്ണൂർ വിമാനത്താവളത്തിലെ പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപടരുമ്പോഴാണ് ഈ വിവാദവും.
മാർച്ച് 3ന് മുമ്പ് അപേക്ഷ ക്ഷണിച്ച് ജീവനക്കാരെ മുഴുവൻ ഉടൻ നിയമിക്കാനാണ് ശ്രമം. ഇതിലൂടെ സ്വന്തക്കാരെ തിരുകി കയറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന് സിപിഐ(എം) പറയുന്നു. ഈ മാസം പരീക്ഷണ പറക്കൽ നടന്നാലും വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മാസങ്ങൾ വേണ്ടി വരും. അടുത്ത വർഷം മാത്രമേ വിമാനത്താവളം യാഥാർത്ഥ്യമാകൂ. അതുകൊണ്ട് തന്നെ ജീവനക്കാരെ തിരിക്കിട്ട് നിയമിക്കേണ്ട ആവശ്യവുമില്ല. ഭരണതലത്തിലെ സ്വാധീനമുപയോഗിച്ച് നിയമനത്തിൽ അഴിമതി നടത്താനാണ് നീക്കമെന്നാണ് ആക്ഷേപം.
വിമാനത്താവളത്തിൽ മിക്കവാറും ഫെബ്രുവരി 27 ന് പരീക്ഷണ പറക്കൽ നടക്കുമെന്നാണ് ലഭ്യമാകുന്ന സൂചന. ഏതു നിമിഷവും പരീക്ഷണ പറക്കൽ നടത്തുവാനുള്ള ഒരുക്കങ്ങൾ പദ്ധതി പ്രദേശത്ത് നടന്നു വരികയാണ്. പൊതുജനങ്ങളുടേയും റൺവേയുടേയും സുരക്ഷ മുൻ നിർത്തിയാണ് ഒന്നര മീറ്റർ ഉയരത്തിൽ ബാരിക്കേഡ് സ്ഥാപിച്ചത്. പൂർണ്ണമായ 2400 മീറ്റർ റൺവേയിൽ വിമാനം ഇറങ്ങുന്നതിനായി 1500 മീറ്റർ റൺവേ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾ ഏറ്റെടുക്കുന്നതിനായി ഇവന്റ്മാനേജ്‌മെന്റുകളുടെ ടെണ്ടർ ക്ഷണിച്ചു കൊണ്ട് കിയാൽ വെബ്‌സൈറ്റിൽ പരസ്യം നൽകിയിട്ടുണ്ട്.
നേരത്തേ 2015 ഡിസംബർ 31 ന് പരീക്ഷണ പറക്കൽ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നടക്കാത്തത് സർക്കാരിന് ക്ഷീണമായിരുന്നു. തുടർന്ന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചാൽ ജനുവരി 25ന് പരീക്ഷണ പറക്കൽ നടത്തുമെന്ന് അറിയിച്ചിരുന്നു. ഇതും നടക്കാത്ത സാഹചര്യം വന്നപ്പോൾ ഫെബ്രുവരി 8ന് പരീക്ഷണ പറക്കൽ നടക്കുമെന്ന രീതിയിൽ പ്രചരണമുണ്ടായിരുന്നു. പരീക്ഷണ പറക്കൽ നടന്നാൽ മാത്രമേ റൺവേയുടേയും മറ്റും പോരായ്മ മനസ്സിലാകുകയുള്ളൂ. അതു പരിഹരിച്ചുവേണം മറ്റു പ്രവർത്തനങ്ങൾ നടത്തി വിമാനത്താവളം പൂർത്തീകരിച്ച് ഉദ്ഘാടനം നിശ്ചയിക്കാൻ. പാസഞ്ചർ ടെർമിനലിന്റെയും ഏപ്രണിന്റെയും മറ്റും പ്രവൃത്തി പുരോഗമിക്കുകയാണ്. പാസഞ്ചർ ടെർമിനൽ, എയർട്രാഫിക് കൺട്രോൾ കെട്ടിടം തുടങ്ങിയവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
80,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ടെർമിനൽ നിർമ്മാണം പുരോഗമിക്കുന്നത്. എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിന് 1200 ചതുരശ്ര അടിയാണുള്ളത്.