- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർ ശക്തനല്ല, ശപ്പൻ; കസേരയോടെ തന്നെ ഇത്തരക്കാരെ ചവിട്ടി പുറത്താക്കണമെന്ന് അഡ്വ. ജയശങ്കർ; മുണ്ടിനിടയിൽ ചെരിപ്പു കുടുങ്ങിയപ്പോൾ സഹായിച്ചതെന്നു ഡ്രൈവർ
തിരുവനന്തപുരം: ചെരുപ്പിന്റെ വാറഴിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ട സ്പീക്കർ എൻ ശക്തനെ ശക്തൻ എന്നല്ല ശപ്പൻ എന്നാണു വിളിക്കേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഇത്തരക്കാരെ പദവിയൊന്നും നോക്കാതെ കസേരയോടെ തന്നെ ചവിട്ടി പുറത്താക്കണം. എല്ലാവരുടെയും മുന്നിൽ വച്ചു നിയമസഭാ വ
തിരുവനന്തപുരം: ചെരുപ്പിന്റെ വാറഴിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ട സ്പീക്കർ എൻ ശക്തനെ ശക്തൻ എന്നല്ല ശപ്പൻ എന്നാണു വിളിക്കേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇത്തരക്കാരെ പദവിയൊന്നും നോക്കാതെ കസേരയോടെ തന്നെ ചവിട്ടി പുറത്താക്കണം. എല്ലാവരുടെയും മുന്നിൽ വച്ചു നിയമസഭാ വളപ്പിൽ വച്ചു തന്നെ ധാർഷ്ട്യം കാണിച്ച സ്പീക്കർക്കെതിരെ നിലപാട് എടുത്തതിന് പൂജപ്പുര ജയിലിൽ പോകണമെങ്കിൽ അതിനും തയ്യാറാണെന്നു അഡ്വ. ജയശങ്കർ പറഞ്ഞു.
ഇങ്ങനെയുള്ള ആളാണ് സ്പീക്കറെങ്കിൽ സ്പീക്കറുടെ കസേര മറിച്ചിട്ട പ്രതിപക്ഷ എംഎൽഎമാരുടെ നടപടിയെ എങ്ങനെ എതിർക്കാനാകുമെന്നും ജയശങ്കർ ചോദിച്ചു. അതിനിടെ, സ്പീക്കറുടെ മുണ്ടിനിടയിൽ ചെരിപ്പിന്റെ വാർ കുടുങ്ങിയത് അഴിച്ചു കൊടുക്കുക മാത്രമാണു ചെയ്തതെന്നു സ്പീക്കറുടെ ഡ്രൈവർ ബിജു പ്രതികരിച്ചു.
നടുവേദനയുള്ളതിനാൽ സ്പീക്കർ എൻ ശക്തനു കുനിയാൻ ബുദ്ധിമുട്ടാണെന്നും അതിനാലാണ് അദ്ദേഹത്തെ ഡ്രൈവർ സഹായിച്ചതെന്നുമാണ് നിയമസഭാ ജീവനക്കാരുടെ പ്രതികരണം വന്നിട്ടുള്ളത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ ഇതുവരെ സ്പീക്കറുടെ പ്രതികരണം വന്നിട്ടില്ല.
സംഭവം വിവാദമായതോടെ ഇതെക്കുറിച്ചു വിശദീകരിക്കാൻ 12 മണിക്ക് സ്പീക്കർ വാർത്താസമ്മേളനം വിളിക്കുകയും ചെയ്തു. സംഭവം ഒരു തരത്തിലും ന്യായീകരിക്കത്തക്കതല്ല എന്ന് ടി എം തോമസ് ഐസക്ക് എംഎൽഎ പ്രതികരിച്ചു.