- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ബ്രഹ്മവിഹാരി ദാസിന്റെ സ്ത്രീവിരോധം ഒരു കെട്ടുകഥ; പ്രസാധക ചടങ്ങിലെ അവതാരിക പോലും വനിത; സ്വാമിയുടെ സന്ദർശനവും വിശ്വാസ്യ യോഗ്യമല്ല; അബ്ദുൾ കലാം ആദരിച്ച സ്വാമിയെ സ്ത്രീവിരുദ്ധൻ ആക്കുന്നത് പ്രത്യേക അജണ്ട
തൃശൂർ: വിവർത്തകയെ വിലക്കിയതിനെത്തുടർന്ന് വിവാദമായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകപ്രകാശനം വൻ പ്രതിഷേധത്തിനൊടുവിൽ ഉപേക്ഷിച്ചെങ്കിലും വിവാദങ്ങളും സംശയയങ്ങും തുടരുകയാണ്. പ്രകാശന ചടങ്ങിലെ മുഖ്യാതിഥിയായ സ്വാമി ബ്രഹ്മവിഹാരി ദാസിന് സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിലെ എതിർപ്പാണ് വിലക്കിന് കാരണമെന്ന് പരിഭാഷക ശ്രീദ
തൃശൂർ: വിവർത്തകയെ വിലക്കിയതിനെത്തുടർന്ന് വിവാദമായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകപ്രകാശനം വൻ പ്രതിഷേധത്തിനൊടുവിൽ ഉപേക്ഷിച്ചെങ്കിലും വിവാദങ്ങളും സംശയയങ്ങും തുടരുകയാണ്. പ്രകാശന ചടങ്ങിലെ മുഖ്യാതിഥിയായ സ്വാമി ബ്രഹ്മവിഹാരി ദാസിന് സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിലെ എതിർപ്പാണ് വിലക്കിന് കാരണമെന്ന് പരിഭാഷക ശ്രീദേവി എസ്. കർത്തായുടെ ആരോപണത്തെത്തുടർന്നാണ് പ്രതിഷേധം വ്യാപകമായത്. എന്നാൽ അടിസ്ഥാന രഹിതമാണ് ഈ വാദമെന്ന ചർച്ചകളും സജീവമാണ്.
സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാത്ത എഴുത്തുകാരിയാണ് ശ്രീദേവി എസ് കർത്ത. സ്വന്തമായി പുസ്തകം എഴുതി പ്രസിദ്ധമായ വ്യക്തിയല്ല അവർ എന്നാണ് സൂചനകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആരാണ് ശ്രീദേവി എസ് കർത്താ? അവർ എഴുതിയ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ? ഒരു വിവാദം ഉണ്ടായില്ല എങ്കിൽ ആരെങ്കിലും അവരെ അറിയുമോ ? കറന്റ് ബുക്‌സ് നേരിട്ട് അവരോടു പ്രകാശനച്ചടങ്ങിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞുവോ ? പ്രതിഫലം വാങ്ങി രചന പൂർത്തിയായ ഒരു പുസ്തകപ്രകാശന ചടങ്ങിൽ അവരെ വിളിക്കണം എന്ന് ഏന്തൈകിലും നിയമത്തിൽ പറഞ്ഞിട്ടുണ്ടോ ?? അത് പ്രസാധകരുടെയും മാർക്കെറ്റ് ചെയ്യുന്നവരുടെയും അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ അല്ലെ?-എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സജീവമാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ സംശയങ്ങളിൽ കാര്യമുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. പുസ്തക പ്രകാശന ചടങ്ങിൽ അവതാരികയായി നിശ്ചയിച്ചിരുന്നത് സ്ത്രീയെ ആണ്. അപ്പോൾ പിന്നെ സ്ത്രീ വിരുദ്ധനാണ് സ്വാമിയെന്ന് എങ്ങനെ പറയുമെന്നതാണ് ചോദ്യം. അതിനിടെ ചടങ്ങിൽ സ്വാമി എത്തുമോ എന്ന് പോലും ആരും പരിശോധിച്ചിട്ടില്ല. സ്ത്രീകളോടൊപ്പം ഇരിക്കുന്നത് പോയിട്ട് സ്ത്രീകളെ ദൂരെനിന്ന് കാണുന്നതുപോലും ഒഴിവാക്കുന്നവരാണ് സ്വാമിനാരായൺ സന്യാസിമാർ. ഇത് പുസ്തകമെഴുതിയ കലാമിനും തിവാരിക്കും പരിഭാഷകയായ ശ്രീദേവിക്കും അറിയാമെന്നത് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട കഥകൾ ഇന്റർനെറ്റിൽ ഇഷ്ടം പോലെയുണ്ട്. ഇവിടെയാണ് സംശയമുണരുന്നത്. സ്വാമി പുസ്തകപ്രകാശനത്തിന് വന്നാൽ ആ വേദിയിൽ തനിക്ക് ഇരിക്കാനാവില്ലെന്ന് ശ്രീദേവിക്ക് ഉത്തമബോധ്യമുണ്ടാവാതിരിക്കാൻ തരമില്ല.
ചടങ്ങ് സംഘടിപ്പിച്ച തൃശൂർ കറണ്ട് ബുക്‌സിനും അതിഥിയായെത്തുന്ന തിവാരിക്കും ഇക്കാര്യമറിയാവുന്നതും. കേരളത്തിൽ സ്വാമിനാരായൺ മിഷനെക്കുറിച്ച് കേട്ടിട്ടുള്ളവർ വളരെക്കുറവാണ്. സ്വാമിക്ക് ഇവിടെ ആരാധകരേയില്ല. എന്നിട്ടും ഇവിടുത്തെ സാഹചര്യത്തിൽ സ്വാമിയെ എന്തിനാണ് ഇവിടേയ്ക്ക് ക്ഷണിച്ചത് എന്ന് മനസിലാവുന്നില്ല. ഇതെല്ലാം ചേർത്തുവച്ച് വായിക്കുമ്പോൾ ഇത് പബ്‌ളിസിറ്റിക്കുവേണ്ടിയുണ്ടായ ഒരു പ്രീപ്‌ളാൻഡ് സംഗതിയല്ലേ എന്ന് സംശയിക്കണം. സ്വാമിമാർക്ക് കേരളത്തിൽ എന്തെങ്കിലും പരിപാടിയുണ്ടായിരുന്നോ എന്ന് പോലും അന്വേഷിക്കാതെയാണ് വിവാദം ഉണ്ടായത്. ഇന്നസത്തെ പരിപാടിക്ക് ദൂരെനിന്നെത്തുന്ന സ്വാമികൾ തലേദിവസമേ വന്നിട്ടുണ്ടാവണം. എങ്കിൽ അവർ കേരളത്തിൽ കാണേണ്ടതാണ്, അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സ്വാമിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പുകമറയല്ലേ എന്നാണ് ഉയരുന്ന ചോദ്യം. അബ്ദുൽകലാം പോലും ബഹുമാനിക്കുന്ന ഒരു ആശ്രമത്തിലെ സന്യാസിയെ അവഹേളിക്കുന്നത് ശരിയോ എന്ന ചോദ്യമാണ് ഈ സംശയങ്ങളിൽ നിന്ന് ഉയരുന്നത്.
അബ്ദുൽ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിയുടെ പ്രതിനിധിയായിട്ടാണ് സ്വാമി ബ്രഹ്മവിഹാരി ദാസ് പുസ്തകം ഏറ്റുവാങ്ങാമെന്ന് അറിയിച്ചിരുന്നതെന്നാണ് സംഘാടകരുടെ വാദം. സദസിലെ ആദ്യത്തെ മൂന്നു വരി ഇരിപ്പിടം സ്വാമിയുടെ ശിഷ്യരായ പുരുഷന്മാർക്കായി നീക്കിവയ്ക്കണമെന്ന് സ്വാമി സംഘാടകരോട് ആവശ്യപ്പെട്ടിരുന്നതായും ശ്രീദേവി എസ് കർത്ത ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. സ്ത്രീവിരുദ്ധതയ്‌ക്കെതിരെയുള്ള മറുപടിയായി സദസ് സ്ത്രീകളെക്കൊണ്ട് നിറയ്ക്കുമെന്ന് വിവിധ സംഘടനകൾ അറിയിക്കുകയും ചെയ്തു. ഇതോടെ പുസ്തക പ്രകാശന ചടങ്ങു പോലും വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു. സ്ത്രീവിരുദ്ധമായ നിലപാടാണ് സംഘാടകർക്കുള്ളതെന്നും ഇതിൽ പങ്കെടുക്കരുതെന്നും പ്രതിഷേധകർ സാറാ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ത്രീയെ അപമാനിച്ചില്ലെന്ന് ബോധ്യമായതിനാലാണ് പ്രകാശനച്ചടങ്ങിൽ പങ്കെടുത്തതെന്നും തന്നെ സ്ത്രീവിരുദ്ധയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സാറാ ജോസഫ് പ്രതികരിച്ചു.
ശ്രീദേവിയുടെ ആരോപണം കേട്ടപ്പോൾ തന്നെ ഇത് സംബന്ധിച്ച് കറന്റ് ബുക്‌സ് അധികൃതരുമായി സംസാരിച്ചിരുന്നു. ഇത്തരം ഒരു വിലക്ക് ഇല്ല എന്നാണ് അവർ അറിയിച്ചത്. കറന്റ് ബുക്‌സിന് മഹത്തായ പൈതൃകമാണ് ഉള്ളത്. ഇവരുടെ വാക്കുകൾ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. എംടിയും കലാമിന്റെ സഹഎഴുത്തുകാരനും മറ്റുമുള്ള വേദിയിൽ വിവർത്തനം നടത്തിയയാളെ വിളിക്കേണ്ടതില്ല എന്ന് പ്രസാധകർ തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തിൽ രണ്ടു വശവും താൻ കേട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധ പ്രക്ഷോഭം നയിക്കേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും തനിക്കറിയാമെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീ എന്ന പേരിലാണ് ശ്രീദേവിയെ വിലക്കിയതെന്ന് ബോധ്യപ്പെട്ടാൽ ഇതിനെതിരെ പ്രതിഷേധവുമായി മുൻനിരയിൽ താൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഈ വാക്കുകളിലും എന്തോ സ്ത്യമുണ്ടെന്ന് വിലയിരുത്തേണ്ടി വരും. പ്രകാശനച്ചടങ്ങിൽനിന്ന് സ്വാമി ബ്രഹ്മവിഹാരി ദാസ് പിന്മാറിയെങ്കിലും സാംസ്‌കാരിക പ്രവർത്തകർ ചടങ്ങു നടന്ന സാഹിത്യ അക്കാദമി ഹാളിൽ മുദ്രാവാക്യം വിളിച്ചു വേദി കയ്യടക്കി. തുടർന്നാണു പുസ്തക പ്രകാശനം മാറ്റിവച്ചത്. വിവർത്തകയുടെ ആരോപണം തെറ്റാണെന്നും എന്നാൽ അവർക്കു വിഷമമുണ്ടായതിൽ ഖേദിക്കുന്നതുമായി പ്രസാധകരായ കറന്റ് ബുക്‌സ് അറിയിച്ചു.
സ്വാമി ബ്രഹ്മവിഹാരി ദാസിനൊപ്പം എത്തുന്ന ശിഷ്യർക്ക് ഇരിക്കാൻ ഏതാനും നിര വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവർ നിലത്താണ് ഇരിക്കുക. സദസിലും കസേര ഒഴിവാക്കി തറയിലാണ് സ്വാമി ഇരിക്കുമെന്ന് അറിയിച്ചിരുന്നതെന്നും കറന്റ് ബുക്‌സ് പറഞ്ഞു. അതിനിടെ സ്വാമി സ്ത്രീകൾക്കൊപ്പം വേദി പങ്കിടില്ല എന്നതുകൊണ്ടാണ് പ്രകാശനച്ചടങ്ങിൽനിന്ന് ഒഴിവാക്കിയതെന്ന് കറന്റ് ബുക്‌സിലെ ഉത്തരവാദിത്തപ്പെട്ടയാളാണ് തന്നെ അറിയിച്ചതെന്ന് ശ്രീദേവി കർത്താ പറഞ്ഞു. പ്രസാധകർ ആവർത്തിച്ച് നുണ പറയുകയാണെന്നും അവർ പറഞ്ഞു. വിവാദം നേട്ടമായത് ശ്രീദേവി എസ് കർത്തയ്ക്കും പുസ്തക പ്രസാധകർക്കുമാണ്. അങ്ങനെ എ.പി.ജെ. അബ്ദുൽ കലാം അവസാനം എഴുതിയ പുസ്തകത്തിന്റെ മലയാളം പരിഭാഷയായ 'കാലാതീത'ത്തിന് വൻ മാദ്ധ്യമ പ്രാധാന്യം കിട്ടി.
സ്ത്രീകളോട് അയിത്തം കൽപ്പിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും പ്രതിഷേധവുമായി പ്രകാശനച്ചടങ്ങിൽ എത്തിയതോടെ ഗത്യന്തരമില്ലാതെ ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീയെ അകറ്റി നിർത്തിയ ചടങ്ങിൽ മുൻനിരയിൽ തന്നെ ഡിവൈഎഫ്‌ഐയുടെയും മഹിളാ അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീകൾ ശനിയാഴ്ച രാവിലെ തന്നെ അണിനിരന്നു. എസ്എഫ്‌ഐ , എഐഎസ്എഫ്, പുരോഗമന കലാസാഹിത്യ സംഘം, ഡ്രാമാ സ്‌കൂൾ വിദ്യാർത്ഥികൾ, മറ്റ് സാംക്കാരിക സംഘടനകൾ, തുടങ്ങിയവരാണ് ചടങ്ങ് നിശ്ചയിച്ചിരുന്ന കേരള സാഹിത്യ അക്കാദമി ഹാളിനുമുന്നിൽ പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായി എത്തിയത്. വിവർത്തകയായ ശ്രീദേവി എസ് കർത്ത തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് തനിക്കുള്ള വിലക്കിന്റെ വിവരം പുറത്തുവിട്ടത്. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.