- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ കോൺഫറൻസിംഗിലൂടെ വി എസ്; ആവേശമായി അബ്ബാസിയ മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ
കുവൈറ്റ് സിറ്റി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും പ്രവാസികളുടെ കുടുംബങ്ങളിലെ വോട്ടുകൾ ഇടതു മുന്നണിക്ക് അനുകൂലമാക്കാനുള്ള പ്രവർത്തനങ്ങൾ ഓരോ പ്രവാസിയും ഏറ്റെടുക്കണമെന്നും കുവൈറ്റിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ അബ്ബാസിയ മേഖലയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. കുവൈറ്റിൽ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ പങ്കെടുത്ത് സംസാരിച്ചത് സദസ്സിലുള്ളവർക്ക് അവേശമായി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി കളോടുള്ള കടുത്ത അവഗണനയോടുള്ള പ്രതികരണമായി മാറണം ഓരോ പ്രവാസി കുടുംബങ്ങളിലേയും വോട്ട് എന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ പ്രവാസി അനുകൂല നിലപാടുകൾ എടുത്തിട്ടുള്ളത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്നും, ഈ വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പത്രികയിലെ പ്രവാസി ക്ഷേമം മുൻനിറുത്തി ഉൾപ്പെടുത്തിയിട്ടുള്ള 19 ഇന പരിപാട
കുവൈറ്റ് സിറ്റി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും പ്രവാസികളുടെ കുടുംബങ്ങളിലെ വോട്ടുകൾ ഇടതു മുന്നണിക്ക് അനുകൂലമാക്കാനുള്ള പ്രവർത്തനങ്ങൾ ഓരോ പ്രവാസിയും ഏറ്റെടുക്കണമെന്നും കുവൈറ്റിലെ പുരോഗമന സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ അബ്ബാസിയ മേഖലയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. കുവൈറ്റിൽ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ പങ്കെടുത്ത് സംസാരിച്ചത് സദസ്സിലുള്ളവർക്ക് അവേശമായി.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി കളോടുള്ള കടുത്ത അവഗണനയോടുള്ള പ്രതികരണമായി മാറണം ഓരോ പ്രവാസി കുടുംബങ്ങളിലേയും വോട്ട് എന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിൽ പ്രവാസി അനുകൂല നിലപാടുകൾ എടുത്തിട്ടുള്ളത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്നും, ഈ വരുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പത്രികയിലെ പ്രവാസി ക്ഷേമം മുൻനിറുത്തി ഉൾപ്പെടുത്തിയിട്ടുള്ള 19 ഇന പരിപാടികൾ ഏറെ പ്രതീക്ഷ നൽകുന്നതായും കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി കൺവീനർ എൻ. അജിത്ത് കുമാർ പറഞ്ഞു.
പൊതുമേഖല, വിദ്യാഭ്യാസം, പൊതുവിതരണ രംഗം തുടങ്ങി എല്ലാമേഖലയിലും കേരളത്തിലെ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. അഴിമതിയും ക്രമസമാധാനനില തകർച്ചയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തിയിരിക്കുന്നു. മറുവശത്ത് വർഗീയ ഫാസിസ്റ്റ് ശക്തികൾ ജാതിയുടേയും മതത്തിന്റേയും പേരിൽ ജനങ്ങളെ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് നിയമസഭയിൽ അക്കൗണ്ട് തുറക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തുന്നു. ഇന്ത്യയ്ക്ക് എന്നും മാതൃകയായി നിന്നിട്ടുള്ള കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കുവാൻ വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ഈ മണ്ണിൽ അധികാരത്തിലെത്തുന്നത് തടയുന്നതിനും, അഴിമതിയിൽ മുങ്ങിനിൽക്കുന്ന യു.ഡി.എഫിനെ അധികാരത്തിൽ നിന്നും പറിച്ചെറിയുന്നതിനും പ്രവാസികളുടെ കുടുംബങ്ങളിലെ ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്കായി ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഓരൊരുത്തരും നടത്തണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സാം പൈനുംമൂടിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷന് സജി തോമസ് മാത്യു സ്വാഗതം ആശംസിച്ചു. ആർ. നാഗനാഥൻ, സി കെ നൗഷാദ്, സത്താർ കുന്നിൽ, പ്രവീൺ നന്ദിലെത്ത്, തോമസ് കടവിൽ, ടോളി പ്രകാശ് എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. പെരുമ്പാവൂരിൽ അതിനിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാർത്ഥി ജിഷ അനുശോചന പ്രമേയം സജീവ് എം. ജോർജ്ജ് അവതരിപ്പിച്ചു. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിന്റെ വിപ്ലവഗാനാലാപനത്തോടെ തുടങ്ങിയ കൺവെൻഷന് സി കെ സൈജു നന്ദി പ്രകാശിപ്പിച്ചു.