വെൽഫെയർ കേരള കുവൈത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാചക മത്സരം സംഘടിപ്പിക്കുന്നു. 20 വെള്ളി വൈകീട്ട് 7.30 നു സാൽമിയ ഇന്ത്യൻ കാമ്യൂണിറ്റി സ്‌കൂൾ ജൂനിയറിനു അടുത്ത അൽ ബദൂർട്രവൽസ് ബിൽഡിങ് ഹാളിൽവച്ച് നടക്കുന്ന മത്സരത്തിൽ ബിരിയാണി മേക്കിങ്, കേക്ക്‌മേക്കിങ്, സലാഡ് പ്രിപ്പറേഷൻ എന്നീ മൂന്നു വിഭാഗങ്ങളിലായി പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാമെന്നു സംഘാടകർ അറിയിച്ചു.

വിജയികൾക്ക് 150ഗഉ, 75ഗഉ,50ഗഉനിരക്കിൽ ഗൾഫ് മാർട്ട്‌സ്‌പോൺസർ ചെയുന്ന കാശ് പ്രൈസിനു പുറമേ പ്രോത്സാഹന സമ്മാനങ്ങളും നൽകപ്പെടും. പ്രശസ്ത ഗായിക പ്രീതിവാര്യർ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും 66382869, 99788164 എന്നീനമ്പറുകളിൽ ബന്ധപെടാവുന്നതാണ്.