- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയും ധനമന്ത്രിയും എന്തൊക്കെ പറഞ്ഞാലും പ്രാഥമിക സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ കേന്ദ്രം; സംസ്ഥാന സഹകരണ ബാങ്കുകൾക്കും ജില്ലാ ബാങ്കുകൾക്കും അർബൻ ബാങ്കുകൾക്കും മാത്രം അനുമതി
കോഴിക്കോട് : കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി അവസാനിക്കില്ല. നിയമസഭ പ്രമേയം പാസിക്കിയെങ്കിലും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കേന്ദ്രവും റിസർവ് ബാങ്കും ചെയ്യില്ലെന്നാണ് സൂചന. നബാർഡ് വഴിയുള്ള സഹായത്തിന് അപ്പുറം ഒന്നും നടക്കില്ല. അതിനിടെ റിസർവ് ബാങ്കുമായി ഓൺലൈൻ ബന്ധം നിലവിലുള്ള സഹകരണ ബാങ്കുകൾക്കു മാത്രമേ കറൻസി മാറ്റിനൽകാനുള്ള അധികാരം നൽകാനാകൂവെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കുകയും ചെയ്തു. കറൻസി പരിഷ്‌കരണ നടപടികളെ തുടർന്നു ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയപ്പോഴാണു ധനമന്ത്രാലയത്തിന്റെ നിലപാട് ജയ്റ്റ്‌ലി വ്യക്തമാക്കിയത്. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി കൂടുകയാണ്. അമിത് ഷായുടെ സമ്മർദ്ദം പോലും നടക്കാത്തതിനാൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് വിലയിരുത്തൽ. കേരളത്തിൽ സംസ്ഥാന സഹകരണബാങ്ക്, അർബൻ സഹകരണ ബാങ്കുകൾ, ജില
കോഴിക്കോട് : കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി അവസാനിക്കില്ല. നിയമസഭ പ്രമേയം പാസിക്കിയെങ്കിലും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കേന്ദ്രവും റിസർവ് ബാങ്കും ചെയ്യില്ലെന്നാണ് സൂചന. നബാർഡ് വഴിയുള്ള സഹായത്തിന് അപ്പുറം ഒന്നും നടക്കില്ല.
അതിനിടെ റിസർവ് ബാങ്കുമായി ഓൺലൈൻ ബന്ധം നിലവിലുള്ള സഹകരണ ബാങ്കുകൾക്കു മാത്രമേ കറൻസി മാറ്റിനൽകാനുള്ള അധികാരം നൽകാനാകൂവെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കുകയും ചെയ്തു. കറൻസി പരിഷ്‌കരണ നടപടികളെ തുടർന്നു ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ചർച്ച നടത്തിയപ്പോഴാണു ധനമന്ത്രാലയത്തിന്റെ നിലപാട് ജയ്റ്റ്‌ലി വ്യക്തമാക്കിയത്. ഇതോടെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധി കൂടുകയാണ്. അമിത് ഷായുടെ സമ്മർദ്ദം പോലും നടക്കാത്തതിനാൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ സംസ്ഥാന സഹകരണബാങ്ക്, അർബൻ സഹകരണ ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ എന്നിവ രണ്ടാഴ്ചയിലൊരിക്കൽ ആർബിഐയ്ക്ക് ഓൺലൈനായി കണക്കുകൾ നൽകാറുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകൾക്ക് 20 ശാഖകളും അർബൻ ബാങ്കുകൾക്കു 300 ശാഖകളുമുണ്ട്. ജില്ലാ സഹകരണ ബാങ്കുകൾക്ക് 796 ശാഖകളാണ് ആകെയുള്ളത്. ഇവയ്ക്ക് മാത്രമേ ആർ ബി ഐ നോട്ടുകൾ കൈമാറൂവെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ ആർബിഐയുമായി ലിങ്ക് ചെയ്ത ബാങ്കുകൾക്കു കറൻസി മാറ്റാൻ അനുമതി നൽകിയതുകൊണ്ടു പ്രശ്‌നം തീരുകയുമലില്.
കറൻസി മാറ്റാത്തതുകൊണ്ടുള്ള പ്രശ്‌നം പരിഹരിക്കാൻ ഇനി പുതിയ ബാങ്കുകളുടെ സേവനം കാര്യമായി ആവശ്യമില്ല. ആവശ്യമുള്ളത് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാനുള്ള അനുമതിയാണ്. കൂടാതെ, കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന 2200 കോടി രൂപയുടെ പഴയ നോട്ടുകൾ മാറ്റി പുതിയവ നൽകാനും സൗകര്യമൊരുക്കേണ്ടതുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ നിന്നു മാറ്റത്തിനായി വൻതോതിൽ പഴയ നോട്ടുകൾ എത്തിയതായി വാണിജ്യ ബാങ്കുകൾ ധനമന്ത്രാലയത്തെ അറിയിച്ചിരുന്നു.
സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി ധനഇടപാടുകളിൽ ചില ഇളവുകൾ പരിഗണിച്ചേക്കാമെങ്കിലും കള്ളപ്പണം വെളുപ്പിക്കാൻ അത് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുന്ന മുൻകരുതലുകൾ സ്വീകരിക്കും. അതേസമയം, പ്രതിസന്ധി നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ സഹായിക്കാൻ നബാർഡിനു നിർദ്ദേശം നൽകാമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, അമിത് ഷായ്ക്ക് ഉറപ്പുനൽകി. സഹകരണ സ്ഥാപനങ്ങളിൽ നിന്നു കർഷകർ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നവംബർ, ഡിസംബർ മാസങ്ങളിൽ മുടങ്ങിയാലും പിഴ ചുമത്താതിരിക്കാൻ നിർദേശമുണ്ടാകും. അതിനപ്പുറം സഹകരണ മേഖലയ്ക്ക് സഹായമൊന്നും കിട്ടാനിടയില്ല.