- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടോ? പാൻ നമ്പരുണ്ടോ? നികുതി അടച്ചിട്ടുണ്ടോ? രണ്ട് ലക്ഷത്തോളം വരുന്ന സഹകരണ നിക്ഷേപകർക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്; സംഘങ്ങൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ കുരുക്കാനുറച്ച് ആദായ നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം വരുന്ന നിക്ഷേപകർക്ക് നോട്ടീസ് നൽകിത്തുടങ്ങി. കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ സംഘങ്ങൾ വഴിയൊരുക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കവെയാണ് ഈ നടപടി. സംസ്ഥാനത്ത് 11,565 പ്രാഥമിക സഹകരണ സംഘങ്ങളുണ്ട്. എംപ്‌ളോയീസ് സഹകരണ സംഘങ്ങൾ 928 എണ്ണം. ഇവയെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നടപടി. സഹകരണ സംഘങ്ങളിൽ മൊത്തം 80,000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഈ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശയ്ക്ക് നികുതി ഈടാക്കാനാണ് നടപടി. ഇതിലൂടെ, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് വ്യക്തമായ കണക്കുണ്ടാക്കാനും കഴിയും. സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഇപ്പോൾ നികുതിയില്ല. മാത്രമല്ല, വാണിജ്യ ബാങ്കുകളെക്കാൾ രണ്ട് ശതമാനം പലിശ കൂടുതൽ ലഭിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. 2012 മുതൽ പണം നിക്ഷേപിച്ചവർക്കും പിൻവലിച്ചവർക്കുമാണ് നോട്ടീസ് നൽകുന്നത്. 1961-ലെ ആദായ നികുതി വകുപ്പ് ആക്ടിലെ 133 (6) പ്രകാരമുള്ള നോട്ടീസിൽ തേടുന്നത് നാല് വർഷത
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ കുരുക്കാനുറച്ച് ആദായ നികുതി വകുപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം വരുന്ന നിക്ഷേപകർക്ക് നോട്ടീസ് നൽകിത്തുടങ്ങി. കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ സംഘങ്ങൾ വഴിയൊരുക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കവെയാണ് ഈ നടപടി. സംസ്ഥാനത്ത് 11,565 പ്രാഥമിക സഹകരണ സംഘങ്ങളുണ്ട്. എംപ്‌ളോയീസ് സഹകരണ സംഘങ്ങൾ 928 എണ്ണം. ഇവയെ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ നടപടി.
സഹകരണ സംഘങ്ങളിൽ മൊത്തം 80,000 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഈ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശയ്ക്ക് നികുതി ഈടാക്കാനാണ് നടപടി. ഇതിലൂടെ, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് വ്യക്തമായ കണക്കുണ്ടാക്കാനും കഴിയും. സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശയ്ക്ക് ഇപ്പോൾ നികുതിയില്ല. മാത്രമല്ല, വാണിജ്യ ബാങ്കുകളെക്കാൾ രണ്ട് ശതമാനം പലിശ കൂടുതൽ ലഭിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു.
2012 മുതൽ പണം നിക്ഷേപിച്ചവർക്കും പിൻവലിച്ചവർക്കുമാണ് നോട്ടീസ് നൽകുന്നത്. 1961-ലെ ആദായ നികുതി വകുപ്പ് ആക്ടിലെ 133 (6) പ്രകാരമുള്ള നോട്ടീസിൽ തേടുന്നത് നാല് വർഷത്തെ വിവരങ്ങളാണ്. നികുതി റിട്ടേൺ സമർപ്പിച്ചിട്ടുണ്ടോ, പാൻ നമ്പരുണ്ടോ, നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സ്പീഡ് പോസ്റ്റിൽ എത്തുന്ന നോട്ടീസിന് ഇരുപത് ദിവസത്തിനുള്ളിൽ മറുപടി നൽകണം.
ചിലർ നാല് വർഷത്തെ റിട്ടേൺ തയ്യാറാക്കി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, നികുതി അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇല്ലെന്ന് പറഞ്ഞവരോട് നിയമ പ്രകാരമുള്ള നികുതി അടച്ച ശേഷം വരാനായിരുന്നു നിർദ്ദേശം. ജോലിയിൽ നിന്ന് വിരമിച്ചവരാണ് നിക്ഷേപകരിൽ ഭൂരിഭാഗവും. വിരമിക്കുമ്പോൾ ലഭിക്കുന്ന തുക പലരും സംഘങ്ങളിൽ നിക്ഷേപിക്കും. നികുതിയില്ല. ഉയർന്ന പലിശയും. വാണിജ്യ ബാങ്കുകളിൽ നിക്ഷേപിച്ചാൽ പലിശയ്ക്കുള്ള നികുതി പിടിക്കും. പലിശയും കുറവ്. ഈ സാധ്യത ഉപയോഗിച്ചവരാണ് കുടുങ്ങുന്നത്.
നോട്ടീസ് ലഭിച്ച നിക്ഷേപകർ പരാതികളുമായി സംഘങ്ങളെ സമീപിക്കുകയാണ്. നികുതി പിടിത്തം നിക്ഷേപകരുടെ എണ്ണം കുറയ്ക്കുമോയെന്ന ആശങ്ക സംഘങ്ങളിലും സജീവമാണ്.