- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചു ഫിറ്റായി കാറിൽ കിടന്നയാളുടെ നാലുപവൻ സ്വർണമാല അടിച്ചു മാറ്റി; ഉടമ അന്വേഷിച്ചെത്തിയപ്പോൾ എഎസ്ഐ നടത്തിയ പരിശോധനയിൽ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് മാല കണ്ടെത്തി; ഉടമയെ സോപ്പിട്ട് പരാതി ഇല്ലാതാക്കി: എസ്‌പിക്ക് ലഭിച്ച ഊമക്കത്ത് വഴിത്തിരിവായപ്പോൾ മാല മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ: റാന്നിയിൽ പൊലീസ് കള്ളനായ കഥ
പത്തനംതിട്ട: പൊലീസുകാരിൽ കള്ളന്മാരുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, മോഷണം ഒരു കലയാക്കിയ പൊലീസുകാർ വളരെ വിരളമാണ്. അത്തരമൊരു പൊലീസുകാരനെ എസ്‌പി കൈയോടെ പൊക്കി സസ്പെൻഡ് ചെയ്തു. സംഭവം റാന്നിയിലാണ്. നൈറ്റ് പട്രോളിങ്ങിനിടെ പരിശോധന നടത്തുമ്പോൾ ഉടമ അറിയാതെ കാറിൽ നിന്നും നാലുപവന്റെ സ്വർണ മാല മോഷ്ടിച്ച റാന്നി സ്റ്റേഷനിലെ വിപിൻ മുരളിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ സസ്പെൻഡ് ചെയ്തത്. സംഭവം ഒതുക്കാൻ പൊലീസുകാർ ഒന്നടങ്കം ശ്രമിച്ചിട്ടും കഴിഞ്ഞില്ല. എസ്ഐ, എഎസ്ഐ, രണ്ടു പൊലീസുകാർ, മാലയുടെ ഉടമ എന്നിവർ മാത്രമറിഞ്ഞ വിഷയം, അവർ ചർച്ച ചെയ്ത് ഒതുക്കിയ വിഷയം എസ്‌പിയുടെ മുന്നിലെത്തിയത് ഊമക്കത്തിന്റെ രൂപത്തിലാണ്. രഹസ്യാന്വേഷണ വിഭാഗത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചു. പൊലീസുകാരൻ കുറ്റക്കാരനാണെന്ന് അവർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ഓഗസ്റ്റ് ഏഴിന് രാത്രി 11.30 ന് റാന്നി ചേത്തയ്ക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിന് അടുത്തു തന്
പത്തനംതിട്ട: പൊലീസുകാരിൽ കള്ളന്മാരുണ്ടാകുന്നത് സ്വാഭാവികം. പക്ഷേ, മോഷണം ഒരു കലയാക്കിയ പൊലീസുകാർ വളരെ വിരളമാണ്. അത്തരമൊരു പൊലീസുകാരനെ എസ്‌പി കൈയോടെ പൊക്കി സസ്പെൻഡ് ചെയ്തു. സംഭവം റാന്നിയിലാണ്. നൈറ്റ് പട്രോളിങ്ങിനിടെ പരിശോധന നടത്തുമ്പോൾ ഉടമ അറിയാതെ കാറിൽ നിന്നും നാലുപവന്റെ സ്വർണ മാല മോഷ്ടിച്ച റാന്നി സ്റ്റേഷനിലെ വിപിൻ മുരളിയെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ സസ്പെൻഡ് ചെയ്തത്.
സംഭവം ഒതുക്കാൻ പൊലീസുകാർ ഒന്നടങ്കം ശ്രമിച്ചിട്ടും കഴിഞ്ഞില്ല. എസ്ഐ, എഎസ്ഐ, രണ്ടു പൊലീസുകാർ, മാലയുടെ ഉടമ എന്നിവർ മാത്രമറിഞ്ഞ വിഷയം, അവർ ചർച്ച ചെയ്ത് ഒതുക്കിയ വിഷയം എസ്‌പിയുടെ മുന്നിലെത്തിയത് ഊമക്കത്തിന്റെ രൂപത്തിലാണ്. രഹസ്യാന്വേഷണ വിഭാഗത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചു. പൊലീസുകാരൻ കുറ്റക്കാരനാണെന്ന് അവർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഓഗസ്റ്റ് ഏഴിന് രാത്രി 11.30 ന് റാന്നി ചേത്തയ്ക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിന് അടുത്തു തന്നെ താമസിക്കുന്ന യുവാവ് അടിച്ച് ഫിറ്റായി കാറിൽ വരുന്ന വഴി, ക്ഷീണം കാരണം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ വന്നു. അതു കാരണം വണ്ടി സൈഡിൽ ഒതുക്കിയിട്ട് ഉറക്കം ആരംഭിച്ചു. ഇങ്ങനെ ഫിറ്റായി വഴിയിൽ കിടക്കുമ്പോഴൊക്കെ കഴുത്തിലുള്ള നാലുപവന്റെ മാല ഊരി കാറിന്റെ ഏതെങ്കിലും ഭാഗത്ത് സുരക്ഷിതമായി വയ്ക്കുന്ന പതിവ് ഇയാൾക്കുണ്ട്.
പട്രോളിങ് നടത്തി വന്ന എഎസ്ഐ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധന നടത്തുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ എഎസ്ഐയെ കാണിക്കുന്നതിനിടെ പൊലീസുകാരനായ വിപിൻ മുരളിൽ കാറിനുള്ളിലേക്ക് കയറുന്നത് ഉടമ കണ്ടിരുന്നു. ഗിയർ ലിവറിന് സമീപമുള്ള കള്ളിയിലാണ് മാല ഉടമ ഊരി വച്ചിരുന്നത്. പൊലീസ് പരിശോധന കഴിഞ്ഞ് വീട്ടിലെത്തിയ ഉടമ താൻ വച്ചിരുന്ന സ്ഥലത്ത് നോക്കിയപ്പോൾ മാല കണ്ടില്ല. ഈ വിവരം ഭാര്യയോടും പറഞ്ഞു. ഭാര്യയുടെ നിർദേശ പ്രകാരം ഇദ്ദേഹം തിരികെ എത്തി പട്രോളിങ് സംഘത്തിലെ എഎസ്ഐ സിദ്ദിഖിനോട് വിവരം പറഞ്ഞു.
എന്നാൽ, തങ്ങൾ ആരും അതെടുത്തില്ലെന്ന് പറഞ്ഞ് എഎസ്ഐ കാർ ഉടമയോട് തട്ടിക്കയറുകയായിരുന്നു. താൻ രേഖകൾ കാണിക്കുന്നതിനിടെ ഒരു പൊലീസുകാരൻ കാറിൽ കയറുന്നത് കണ്ടുവെന്ന് ഉടമ പറഞ്ഞു. അയാൾ ചൂണ്ടിക്കാണിച്ച വിപിൻ മുരളിയുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് എഎസ്ഐ മാല കണ്ടെത്തുകയും തിരികെ ഉടമയ്ക്ക് നൽകുകയും ചെയ്തു. വാഹനത്തിന്റെ രേഖകൾ പൊലീസ് വാങ്ങിക്കൊണ്ടു പോയിരുന്നു. പിറ്റേന്ന് സ്റ്റേഷനിൽ ചെന്ന് രേഖകൾ കൈപ്പറ്റണമെന്നും നിർദേശിച്ചു.
ഇതനുസരിച്ച് പിറ്റേന്ന് വാഹനം ഉടമ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ ശ്രീജിത്ത് മാല വിഷയം സംസാരിക്കുകയും ഉടമയ്ക്ക് പരാതിയില്ലാത്ത വിധത്തിൽ ഒത്തു തീർക്കുകയുമായിരുന്നു. എന്നാൽ, ഈ വിവരം കാണിച്ച് ആരോ എസ്‌പിക്ക് ഊമക്കത്ത് അയച്ചു. എസ്‌പി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി ഇന്നലെയാണ് വിപിൻ മുരളിയെ സസ്പെൻഡ് ചെയ്തത്.