- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പ അമേരിക്കയിൽ സ്വപ്‌നഫൈനലിന്റെ പ്രതീക്ഷയിൽ ഫുട്‌ബോൾ ലോകം; കൊളംബിയയെ മറികടന്ന് ഫൈനലിലേക്ക് കുതിക്കാൻ അർജ്ജന്റീന; കണക്കിലെ മേൽക്കോയ്മിൽ പ്രതീക്ഷയർപ്പിച്ച് അർജന്റീന
റിയോ ഡി ജനീറോ: ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് കഴിഞ്ഞ ഒരുമാസക്കാലം കായികവേശത്തിന്റെ രാപ്പലുകളായിരുന്നു. ത്രില്ലർ സിനിമകളെപ്പോലും വെല്ലുന്ന മത്സരങ്ങളുമായി യുറോകപ്പ് ഒരു വശത്ത്. ലോകഫുട്‌ബോളിലെ ആരാധകരുടെ പ്രിയ ടീമുകളായ അർജന്റീനയും ബ്രസീലും അണിനിരക്കുന്ന കോപ്പ മറ്റൊരുവശത്ത്. ഇങ്ങനെ ആവേശം നുരഞ്ഞുപൊങ്ങിയ ഒരു ഫുട്‌ബോൾ സീസണ് അതിനൊത്തെ ഫൈനൽ വരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
കാരണം പെറുവിനെ തോൽപ്പിച്ച് ബ്രസിൽ കോപ്പ അമേരിക്കയുടെ ഫൈനലിൽ സ്ഥാനമുറപ്പിച്ചതോടെ സ്വപ്‌നഫൈനലിന്റെ ഒരു ഭാഗമായി. ഇനി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നത് നാളെത്തെ അർജന്റീന കൊളംബിയ മത്സരഫലത്തിനാണ്.മത്സരത്തിൽ അർജന്റീന ജേതാക്കളയാൽ ലോകം കാത്തിരിക്കുന്ന സ്വപപ്‌നഫൈനലിന് കോപ്പയിൽ വഴിയൊരുങ്ങും.
തോൽവിയറിയാതെ മുന്നേറുന്ന നീലപ്പടയ്ക്ക് മിന്നും ഫോമിലുള്ള നായകൻ ലിയോണൽ മെസ്സി തന്നെയാണ് കരുത്ത്.അർജന്റീനയുടെ പത്തിൽ എട്ട് ഗോളിലും മെസ്സിയുടെ സാന്നിധ്യമുണ്ട്. തുടരെ ജയിക്കുന്ന ടീമിൽ വന്മാറ്റത്തിന് കോച്ച് ലിയോണൽ സ്‌കലോണി തയ്യാറാവില്ല. പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ നാളെയും കളിക്കാൻ സാധ്യത കുറവാണ്.ഏഞ്ചൽ ഡി മരിയയെ ആദ്യ ഇലവനിൽ ഇറക്കുന്നത് പരിഗണിച്ചേക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഒരേയൊരു ജയവുമായാണ് കൊളംബിയ നോക്കൗട്ടിലെത്തിയത്. ഹാമിഷ് റോഡ്രിഗസിന്റെ അസാന്നിധ്യം മുന്നേറ്റത്തിന്റെ മൂർച്ച കുറച്ചിട്ടുണ്ട്. യുവാൻ കുഡ്രാഡോ പരിക്ക് മാറി തിരിച്ചെത്തുന്നതുകൊളംബിയക്ക് ആശ്വാസമാകും.
അർജന്റീനയും കൊളംബിയയും തമ്മിൽ 40 മത്സരങ്ങളിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. കൃത്യമായ മേൽക്കൈഅർജന്റീനയ്ക്കുണ്ട്. 23 കളിയിൽ അർജന്റീന ജയിച്ചു. ഒമ്പത് കളിയിൽ മാത്രമാണ് കൊളംബിയ ജയിച്ചത്. എട്ട് കളികൾ സമനിലയിൽ അവസാനിച്ചു. അവസാനം ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം.
കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമിയിൽ തോറ്റ് പുറത്തായതിന് ശേഷം18 കളികളിൽ അർജന്റീന തോൽവിയറിഞ്ഞിട്ടില്ല. കൊളംബിയയുമായി അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ. അന്ന് ഇരുടീമുകളും രണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
സ്പോർട്സ് ഡെസ്ക്