- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ സ്മാർട്ട് ആകരുതെന്ന് മകനും മകൾക്കും ഇന്ദ്രാണി മുന്നറിയിപ്പ് നൽകിയുന്നു; ഷീന ബോറയ്ക്ക് അയച്ച ഇ-മെയിൽ നിർണ്ണായകമാകും; കൊലക്കേസ് അന്വേഷണത്തിൽ നിന്ന് രാകേഷ് മരിയ പിന്മാറുന്നു?
മുംബൈ: ഷീന ബോറ വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന തെളിവാകുമെന്നു കരുതുന്ന മൂന്ന് ഇ-മെയിൽ സന്ദേശങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഇന്ദ്രാണിയുടെ ജി-മെയിൽ അക്കൗണ്ടിൽ നിന്നാണ് ഇവ ലഭിച്ചത്. ഷീനാ ബോറ കൊല്ലപ്പെടുന്നതിന് ഒന്നരമാസം മുമ്പ് അയച്ച ഇ-മെയിലും ഇതിലുണ്ട്. ഷീനയെ ഇന്ദ്രാണി ഭീഷണിപ്പെടുത്തിയിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവ് ക
മുംബൈ: ഷീന ബോറ വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന തെളിവാകുമെന്നു കരുതുന്ന മൂന്ന് ഇ-മെയിൽ സന്ദേശങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. ഇന്ദ്രാണിയുടെ ജി-മെയിൽ അക്കൗണ്ടിൽ നിന്നാണ് ഇവ ലഭിച്ചത്. ഷീനാ ബോറ കൊല്ലപ്പെടുന്നതിന് ഒന്നരമാസം മുമ്പ് അയച്ച ഇ-മെയിലും ഇതിലുണ്ട്. ഷീനയെ ഇന്ദ്രാണി ഭീഷണിപ്പെടുത്തിയിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ് ഇത്.
കൊല്ലപ്പെടുന്നതിന് 45 ദിവസം മുമ്പ് ഷീന ബോറയ്ക്ക് ഇന്ദ്രാണി മുഖർജി ഭീഷണി മെയിൽ അയച്ചിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത് സുപ്രധാന തെളിവായാണ് വിലയിരുത്തുന്നത്. 2012 മാർച്ച് എട്ടിനാണ് ഭീഷണി വാക്കുകളടങ്ങിയ മെയിൽ ഇന്ദ്രാണി അയച്ചത്. ഇതേ മെയിൽ തന്നെ മകൻ മിഖായേലിന് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഷീനയെക്കൊല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ഇന്ദ്രാണിക്കുണ്ടായിരുന്നെന്നാണ് ഇത് തെളിയിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊലയ്ക്ക് ശേഷം മെയ് നാലിനും ഓഗസ്റ്റ് ഏഴിനും ഇന്ദ്രാണി അയച്ച രണ്ടിലധികം മെയിലുകളും പരിശോധിക്കും. ഇതിനു പുറമേ, ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും സ്‌കൈപ് വഴി സംസാരിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
സ്മാർട്ടാകാൻ ശ്രമിക്കരുതെന്നാണ് ഷീനാ ബോറയ്ക്കും മിഖായലിനും ഇന്ദ്രാണി നൽകിയിരുന്ന നിർദ്ദേശം. അതിനിടെ മരണദിവസം ഷീന ഉപയോഗിച്ചതെന്നു കരുതുന്ന കമ്മലുകളും ഷീനയുടെ മൃതദേഹവുമായി റായ്ഗഡ് വനത്തിൽ പോയ സമയത്തു ഖന്ന ഉപയോഗിച്ചിരുന്ന ഷൂസുകളും കൊൽക്കത്തയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്ററും ചേർന്നു നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു മുംബൈ പൊലീസിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. ഇമെയിലുകൾ കേസ് അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
അതിനിടെ ഷീന ബോറ വധക്കേസ് അന്വേഷണത്തിനിടെ പൊലീസ് കമ്മീഷണർ സ്ഥാനം തെറിച്ച രാകേഷ് മരിയയ്ക്ക് അന്വേഷണത്തലവനായി തുടരാൻ താൽപര്യമില്ലെന്ന് റിപ്പോർട്ട്. അന്വേഷണം നിർണ്ണായക കണ്ടെത്തലുകളിലേയ്ക്ക് എത്തുന്നതിനിടെയാണ് മരിയയെ തെറിപ്പിച്ചത്. തീരുമാനത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിൽ മരിയ തന്നെ തുടരുമെന്ന് ആഭ്യന്തര അഡീ.സെക്രട്ടറി കെ.പി.ബക്ഷി ഉത്തരവിറക്കിയിരുന്നു. എന്നാൽ കേസന്വേഷണത്തിൽ തുടരാൻ താൽപര്യമില്ലെന്ന് മരിയ സർക്കാറിനെ അറിയിച്ചെന്നാണ് വിവരം. പുതിയ കമ്മീഷണർ (അഹമ്മദ് ജാവേദ്) സ്ഥാനമേറ്റെടുത്ത ശേഷവും അതേ റാങ്കിലുള്ളയാൾ അന്വേഷണം തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം കരുതുന്നു. ഇത് മുംബൈയിൽ പുതിയ ശക്തി കേന്ദ്രത്തെ സൃഷ്ടിക്കുമെന്നും തെറ്റായ കീഴ്‌വഴക്കമാണെന്നും ഉറപ്പിച്ചാണ് തീരുമാനം.
രാകേഷ് മരിയയെ ഹോം ഗാർഡിന്റേയും സിവിൽ ഡിഫൻസിന്റേയും ഡയറക്ടർ ജനറലായി സ്ഥാനക്കയറ്റം നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനുശേഷവും അന്വേഷണം തുടരാൻ പറയുന്നത് അനുചിതമാണെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പറയുന്നു.