- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗം ഉണ്ടായിരുന്നില്ല; മുറിവുകൾ 12 മണിക്കൂർ മുതൽ 4ദിവസം വരെ പഴക്കമുള്ളത്; സുനന്ദയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച് എഫ്‌ഐആർ; തരൂരിന്റെ സഹായികൾക്ക് നുണപരിശോധന; ശിവ് മേനോനെ ചോദ്യം ചെയ്യും
ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ കേസിൽ ഡൽഹി പൊലീസ് കോടതിയിൽ കൊടുത്ത പ്രഥമവിവര റിപ്പോർട്ട് പുറത്തുവന്നു. സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു. അതിനിടെ കേസിൽ മൊഴി നൽകിയ തരൂരിന്റെ സഹായികളെ പൊലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കും. സുനന്ദയുടെ മകൻ ശിവിനേയും പൊലീസ് ചോദ
ന്യൂഡൽഹി: സുനന്ദാ പുഷ്‌കർ കേസിൽ ഡൽഹി പൊലീസ് കോടതിയിൽ കൊടുത്ത പ്രഥമവിവര റിപ്പോർട്ട് പുറത്തുവന്നു. സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും എഫ്‌ഐആർ വ്യക്തമാക്കുന്നു. അതിനിടെ കേസിൽ മൊഴി നൽകിയ തരൂരിന്റെ സഹായികളെ പൊലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കും. സുനന്ദയുടെ മകൻ ശിവിനേയും പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം തരൂരിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
സുനന്ദയുടെ ശരീരത്തിൽ കണ്ട മുറിവുകൾക്ക് മരണത്തിന് 12 മണിക്കൂർ മുമ്പു മുതൽ നാലു ദിവസം വരെ പഴക്കമുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇതിൽ സൂചികുത്തിയതു മുതൽ കടിയേറ്റ മുറിവുകൾ വരെയുണ്ട്. ശരീരത്തിൽ 15 മുറിവുകൾ കണ്ടെത്തി. അതിൽ പത്ത് എന്ന് രേഖപ്പെടുത്തിയ മുറിവ് സൂചി കുത്തിയുണ്ടായതാണ്. 12 എന്ന് രേഖപ്പെടുത്തിയത് കടിയേറ്റുണ്ടായതാണ്. വിഷം വായിലൂടെ അകത്തുചെന്നോ കുത്തിവച്ചോ ആകാം സുനന്ദമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇവയൊക്കെ പന്ത്രണ്ട് മണിക്കൂർ മുതൽ നാല് ദിവസം മുമ്പുണ്ടായതെന്നാണ് റിപ്പോർട്ട് ഫറയുന്നത്.
എന്നാൽ സുനന്ദ പുഷ്‌കറിന്റെ ശരീരത്തിലെ മുറിവുകൾ മരണകാരണമല്ലെന്ന് എഫ്‌ഐആർ പറയുന്നു. പല്ലുകൊണ്ടും കടിയേറ്റുമാണ് മുറിവുകൾ ഉണ്ടായിരിക്കുന്നത്. മരണസമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നു. ഗുരുതരമായ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ജനുവരി 17ന് ലീലാ പാലസ് ഹോട്ടലിൽ സുനന്ദപുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത് ശശി തരൂരിന്റെ പേഴ്‌സണൽ അസിസ്റ്റന്റാണ്. പിന്നീട് മരണം സ്ഥിരീകരിച്ചു. കേസിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യലുകൾ ഊർജ്ജതമാക്കുകയാണ്. എല്ലാ തെളിവും ശശി തരൂരിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് സൂചന.
ശശി തരൂരിന്റെ വീട്ടു ജോലിക്കാരനായ നാരായൺ സിങ്ങിന്റെ മൊഴി തരൂരിന് എതിരാണ്. കൊലപാതകം നടന്നതിന് തലേ ദിവസങ്ങളിൽ അവർക്കൊപ്പം ലീലാ പാലസ് ഹോട്ടലിലുണ്ടായിരുന്ന സുനിൽ എന്ന ആളും തരൂരിനെ സംശയത്തിൽ നിർത്തിയാണ് മൊഴി നൽകിയത്. ശശി തരൂരിന്റെ ഫോണിൽനിന്നുള്ള ചില സന്ദേശങ്ങൾ പകർത്താനും ട്വീറ്റ് ചെയ്യുന്നതിനും ഇദ്ദേഹം സുനന്ദയെ സഹായിക്കുകയും ചെയ്തുവെന്ന് നാരായൺ സിങ് പൊലീസിനോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുനിലിനെ ചോദ്യം ചെയ്തത്.
ഐപിഎല്ലിലെ ഇടപാടുകളിലേക്കാണ് സുനിലിന്റെ മൊഴി എത്തുന്നത്. പാക്കിസ്ഥാൻ മാദ്ധ്യമ പ്രവർത്തകയായ മെഹർ തരാരിലേക്കും അന്വേഷണം നീങ്ങും. മകൻ ശിവിനേയും ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുമെന്നാണ് സൂചന. നാരായൺ സിങ്ങിനെ പൊലീസ് സമ്മർദ്ദത്തിലാക്കിയാണ് മൊഴിയെടുത്തത് എന്ന് തരൂർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനം. ഇതിലൂടെ തരൂരിന്റെ ആരോപണത്തെ മറികടക്കാമെന്നാണ് വിലയിരുത്തൽ.
അതിനിടെ ശശി തരൂരിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.