- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർന്ന ഗ്രാമത്തിലെ എല്ലാവർക്കും 200 കോടി രൂപ വീതം വിൽ പത്രമെഴുതി വച്ച് അതിസമ്പന്നന്റെ മരണം; നോക്കിയിരിക്കവെ കോടീശ്വരന്മാരായവർക്ക് വിശ്വസിക്കാനാവാത്ത അവസ്ഥ
കൊറോണ ബിയറിന്റെ സ്ഥാപകനും അതിസമ്പന്നനുമായ അന്റോണിയോ ഫെർണാണ്ടസ് മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ വിൽ പത്രം ഇതു വരെ ആരും തയ്യാറാക്കാത്ത വിധത്തിലുള്ളതായിരുന്നു. താൻ വളർന്ന ഗ്രാമത്തിലെ എല്ലാവർക്കും 200 കോടി രൂപ വീതം നൽകണമെന്നായിരുന്നു അദ്ദേഹം വിൽപത്രം എഴുതിയത്. ഇത്തരത്തിൽ നോക്കിയിരിക്കെ കോടീശ്വരന്മാരായവർ ഇത് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണിപ്പോൾ. സ്പെയിനിലെ തന്റെ ജന്മഗ്രാമമായ സെറെസെയിൽസ് ഡെൽ കോൺഡാഡോയിലെ 80 പേർക്കാണ് ഇത്രയും വലിയ തുക നൽകാൻ അന്റോണിയോ തീരുമാനിച്ചിരിക്കുന്നത്. 1917ൽ ഈ ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മരിച്ചത്. 13 കുട്ടികളുള്ള കുടുംബത്തിൽ ജനിച്ച അന്റോണിയോ തനിക്ക് 32 വയസുള്ളപ്പോൾ മെക്സിക്കോയിലേക്ക് കുടിയേറുകയായിരുന്നു. തുടർന്ന് അദ്ദേഹം ഗ്രുപ്പോ മോഡെലോയുടെ സിഇഒ ആയിത്തീർന്നു. കൊറോണ ബിയർ നിർമ്മിക്കുന്ന ബ്രിവെറി കമ്പനിയാണിത്. ഇദ്ദേഹം എഴുതിവച്ചിരിക്കുന്ന അസാധാരണ വിൽ പത്രമനുസരിച്ച് തന്റെ 169 മില്യൺ പൗണ്ട് ഈ ഗ്രാമവാസികൾക്ക് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.സ്പെയിനി
കൊറോണ ബിയറിന്റെ സ്ഥാപകനും അതിസമ്പന്നനുമായ അന്റോണിയോ ഫെർണാണ്ടസ് മരിക്കുന്നതിന് മുമ്പ് തയ്യാറാക്കിയ വിൽ പത്രം ഇതു വരെ ആരും തയ്യാറാക്കാത്ത വിധത്തിലുള്ളതായിരുന്നു. താൻ വളർന്ന ഗ്രാമത്തിലെ എല്ലാവർക്കും 200 കോടി രൂപ വീതം നൽകണമെന്നായിരുന്നു അദ്ദേഹം വിൽപത്രം എഴുതിയത്. ഇത്തരത്തിൽ നോക്കിയിരിക്കെ കോടീശ്വരന്മാരായവർ ഇത് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണിപ്പോൾ. സ്പെയിനിലെ തന്റെ ജന്മഗ്രാമമായ സെറെസെയിൽസ് ഡെൽ കോൺഡാഡോയിലെ 80 പേർക്കാണ് ഇത്രയും വലിയ തുക നൽകാൻ അന്റോണിയോ തീരുമാനിച്ചിരിക്കുന്നത്. 1917ൽ ഈ ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മരിച്ചത്. 13 കുട്ടികളുള്ള കുടുംബത്തിൽ ജനിച്ച അന്റോണിയോ തനിക്ക് 32 വയസുള്ളപ്പോൾ മെക്സിക്കോയിലേക്ക് കുടിയേറുകയായിരുന്നു.
തുടർന്ന് അദ്ദേഹം ഗ്രുപ്പോ മോഡെലോയുടെ സിഇഒ ആയിത്തീർന്നു. കൊറോണ ബിയർ നിർമ്മിക്കുന്ന ബ്രിവെറി കമ്പനിയാണിത്. ഇദ്ദേഹം എഴുതിവച്ചിരിക്കുന്ന അസാധാരണ വിൽ പത്രമനുസരിച്ച് തന്റെ 169 മില്യൺ പൗണ്ട് ഈ ഗ്രാമവാസികൾക്ക് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.സ്പെയിനിലെ ലിയോൺ പ്രവിശ്യയിലാണീ ഗ്രാമം സ്ഥിതി ചെയ്യുന്നത്.കടുത്ത ദാരിദ്ര്യം മൂലം തന്റെ 14ാം വയസിൽ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട ഗതികേടാണ് അന്റോണിയോക്കുണ്ടായത്. മാതാപിതാക്കൾക്ക് സ്‌കൂൾ ഫീസ് കൊടുക്കാൻ ഗതിയില്ലെന്നതായിരുന്നു കാരണം. സ്പാനിഷ് സിവിൽ വാറിന് ശേഷം അന്റോണിയോ നോർത്തേൺ സ്പെയിനിലെ ലിയോണിലെത്തുകയായിരുന്നു. തുടർന്ന് അവിടെ വച്ച് അദ്ദേഹം സിനിയ ഗോൺസാലസ് ഡിസിനെ വിവാഹം ചെയ്തു.
തുടർന്ന് ദമ്പതികൾ മെക്സിക്കോയിലേക്ക് പോവുകയും അന്റോണിയോ ബ്രിവറി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാനാരംഭിക്കുകയും ചെയ്തു. വെയർഹൗസ് തൊഴിലാളിയായിട്ടായിരുന്നു തുടക്കത്തിൽ നിയമനം. തുടർന്ന് തന്റെ കഠിനപ്രയത്നത്താൽ പടിപടിയായി ഉയർന്ന് ആ കമ്പനിയുടെ സിഇഒ വരെ ആയിത്തീരാൻ അന്റോണിയോക്ക് സാധിച്ചിരുന്നു. മെക്സിക്കോയിൽ മാത്രം ഒതുങ്ങിയിരുന്നു കൊറോണ ബിയറിനെ കയറ്റുമതിയിലൂടെ ലോക പ്രശസ്തമാക്കിയത് അന്റോണിയോ ആയിരുന്നു. തന്റെ മാതൃരാജ്യമായ സ്പെയിനിൽ ഈ ബിയർ അദ്ദേഹം കൊറോണിറ്റ എന്ന ബ്രാൻഡിലായിരുന്നു വിറ്റിരുന്നത്. 1997 വരെ അദ്ദേഹം കമ്പനിയുടെ സിഇഒ ആയി തുടർന്നിരുന്നു. എന്നാൽ ബോർഡ് ചെയർമാന്റെ കസേരയിൽ 2005 വരെ ഇരിക്കുകയും ചെയ്തു. തുടർന്ന് രണ്ട് സ്ഥാനങ്ങളും അദ്ദേഹത്തിന്റെ മരുമകനായ കാർലോസ് ഫെർണാണ്ടസ് ഗോൺസാലസാണ് ഏറ്റെടുത്തത്. തുടർന്ന് തന്റെ മരണം വരെ അന്റോണിയോ ഗ്രുപ്പോ മോഡെലോയുടെ ഹോണററി ലൈഫ് ചെയർമാനായി തുടർന്നിരുന്നു.
കോടീശ്വരനായിരുന്നിട്ടും തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അവസാന നാൾ വരെ അന്റോണിയോ. തന്റെ മാതൃഭൂമിയെ അദ്ദേഹം ഒരിക്കലും മറന്നിരുന്നില്ല. അന്റോണിയോയുടെ ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ച് മുൻ സ്പെയിൻ രാജാവായ ജുവാൻ കാർലോസ് അദ്ദേഹത്തെ ആദരിച്ചിരുന്നു. ഭിന്നശേഷിയുള്ള യുവജനങ്ങൾക്ക് വേണ്ടി അന്റോണിയോ ചെയ്ത് സേവനങ്ങൾ വാഴ്‌ത്തപ്പെട്ടിരുന്നു. ലിയോണിൽ അന്റോണിയോ സോൾട്ര എന്ന ഒരു സന്നദ്ധ സംഘടന സ്ഥാപിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്ക് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സംഘടനയാണിത്. തന്റെ ഹോം ടൗണിൽ 2009ൽ അദ്ദേഹം സെറിസെയിൽസ് അന്റോണിയോ സിനിയ ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. ആ പ്രദേശത്തെ വിവിധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്ന ഫൗണ്ടേഷനാണിത്.