- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകൾ പ്രകാശനം നാളെ; പുസ്തകം പറയുന്നതുകൊറോണക്കാലത്തെ ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകളെക്കുറിച്ച്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളെക്കുറിച്ച് പ്രസ് സെക്രട്ടറി പി.റ്റി. ചാക്കോ രചിച്ച 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകൾ' പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും.പ്രസ് ക്ലബ്ബിൽ രാവിലെ 10 മണിക്കു നടക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി, ഡോ. ശശി തരൂർ എംപി, മുൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുക്കും.
ലോക്ഡൗണിൽ വീട്ടിൽ കഴിയാൻ നിർബന്ധിതനായ ഉമ്മൻ ചാണ്ടി സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേർക്ക് സഹായം എത്തിച്ച സംഭവങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയം. അതോടൊപ്പം ചില നർമമുഹൂർത്തങ്ങളുമുണ്ട്.കുഞ്ഞുഞ്ഞു കഥകൾ നേരത്തെ രണ്ടു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ്, റഷ്യ, തമിഴ് ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഡിസി ബുക്സാണ് മൂന്നാം ഭാഗത്തിന്റെ പ്രസാധകർ.
ചടങ്ങിൽ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് ആമുഖവും ജ്യോതി വിജയകുമാർ സ്വാഗതവും പിറ്റി ചാക്കോ നന്ദിയും പറയും.