കൊച്ചി:- അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹ്യദ്രോഗ ശസ്ത്രക്രിയാ ചികിത്സാ വിഭാഗത്തിൽ കീഹോൾ എൻഡോവാസ്‌ക്കുലർ വെയിൻ ഹാർവെസ്റ്റിങ്ങ് സാങ്കേതിക വിദ്യ നടപ്പിലാക്കി. ഹ്യദ്രോഗികൾക്ക് കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുന്നതിനു വേണ്ട ഞരമ്പുകൾ രോഗിയുടെ കാലിൽ നിന്നോ കൈയിൽ നിന്നോ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ശേഖരിക്കുന്നതിനാണ്  എൻഡോവാസ്‌ക്കുലർ വെയിൻ ഹാർവെസ്റ്റിങ്ങ്  സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

കാലിലോ അല്ലെങ്കിൽ കയ്യിലോ  (ഒന്നു മുതൽ 2 സെന്റിമീറ്റർ) നീളത്തിൽ ചെറിയ മുറിവുണ്ടാക്കി ബൈപ്പാസ് ശസ്ത്രക്രിയയ്ക്കാവശ്യമായ ഞരമ്പുകൾ ശേഖരിക്കുവാൻ  സാങ്കേതിക വിദ്യയായ എൻഡോസ്‌കോപ്പിക് വെയിൻ ഹാർവെസ്റ്റിങ്ങിലൂടെ സാധിക്കും. സാധാരണഗതിയിൽ കാലിൽ (തുട മുതൽ കണങ്കാൽ വരെ) അല്ലെങ്കിൽ കൈയിൽ (കൈമുട്ടു മുതൽ കണങ്കൈ വരെ) നിന്നോ വലിയ മുറിവുണ്ടാക്കിയാണ് ഈ പ്രക്രിയ ചെയ്യുന്നത്.

സങ്കീർണ്ണമായ ഈ സാങ്കേതിക വിദ്യ സുരക്ഷിതമായും, ഫലപ്രദമായും  ചെയ്യുന്നതിനു  അമ്യത ആശുപത്രിയിലെ ഹ്യദയ ശസ്ത്രക്രിയാ വിഭാഗത്തിൽ  സജ്ജമാണ്. രോഗിക്ക് ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അണൂബാധ, വേദന, മുറിവു സംബന്ധമായ സങ്കീർണതകൾ, രക്തനഷ്ടം, വീക്കം എന്നിവ പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. മുറിവ് ഉണങ്ങിയ പാട് വളരെ ചെറുതും, പെട്ടെന്നു രോഗിക്കു സുഖം പ്രാപിക്കാം എന്നുള്ളതും ഈ പ്രക്രിയയിലൂടെ സാധിക്കും. വളരെക്കുറവു ആശുപത്രിവാസവും, സാധാരണ ജീവിതരീതിയിലേക്കു പെട്ടെന്നു രോഗിക്കു മടങ്ങാൻ സാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.