- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം; ഏപ്രിൽ പകുതിയോടെ മൂർധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഏപ്രിൽ പകുതിയോടെ മൂർധന്യത്തിലെത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി മുതൽ ദിവസേനയുള്ള കോവിഡ് കേസുകളിൽ വർധന റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇത് രണ്ടാം തരംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്‌ബിഐ)യുടെ റിപ്പോർട്ട്.
ഫെബ്രുവരി 15 മുതൽ 100 ദിവസത്തേക്ക് ഇത് നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ രണ്ടാം വ്യാപനം ആരംഭിച്ച ശേഷം മാർച്ച് 23 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷത്തോളമായെന്നാണ് പ്രവചനം. ഇത്തരത്തിൽ പോയാൽ ഏപ്രിൽ പകുതിയോടെ കേസുകൾ മൂർധന്യത്തിൽ എത്തുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
തദ്ദേശീയമായി ഏർപ്പെടുത്തിയ ലോക്ഡൗണുകളും നിയന്ത്രണങ്ങളും ഫലം കണ്ടില്ലെന്നു പറയുന്ന 28 പേജുള്ള റിപ്പോർട്ടിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പ്രതീക്ഷ കൂട്ട വാക്‌സീനേഷനാണെന്നും പ്രതിപാദിക്കുന്നു. കോവിഡ് വ്യാപനം കഴിഞ്ഞ ആഴ്ചകളിൽ സാമ്പത്തിക രംഗത്ത് ഇടിവ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ അനന്തരഫലം അടുത്തമാസത്തെ സാമ്പത്തിക മുന്നേറ്റങ്ങളിൽ പ്രതിഫലിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടു.
വാക്‌സീനേഷൻ തോത് വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവസേനയുള്ള വാക്‌സീനേഷൻ 34 ലക്ഷത്തിൽ നിന്ന് 4045 ലക്ഷത്തിലേക്ക് ഉയർത്തിയാൽ 45 വയസ്സുനു മുകളിലുള്ളവരുടെ പ്രതിരോധ കുത്തിവയ്‌പ്പ് 4 മാസം കൊണ്ട് പൂർത്തീകരിക്കാനാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ന് 53,476 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിത്.
ന്യൂസ് ഡെസ്ക്