- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ജീവിത ചെലവുകൾ വർധിച്ചു; വെള്ളം, ഇലക്ട്രിസിറ്റി, ഗ്യാസ്, ആരോഗ്യം ഉൾപ്പെടെ 12 പ്രധാന മേഖലകളിൽ ചെലവുകൾ കുത്തനെ ഉയർന്നതായി റിപ്പോർട്ട്
റിയാദ്: മുൻ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ജീവിത ചെലവുകൡ കുത്തനെ വർധന നേരിട്ടതായി റിപ്പോർട്ട്. ഒരു മാസം കൊണ്ട് ജീവിതചെലവുകളിൽ 0.2 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ജനറൽ അഥോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GaStat) കണക്കുകൾ ചൂണ്ടിക്കാട്ടപ്പെടുന്നു. നിത്യജീവിതത്തിലെ 12 പ്രധാന മേഖലകളിലാണ് ചെലവുകൾ പെട്ടെന്ന് വർധിച്ചതെന്നാണ് റിപ്പോർട്ട്. ആരോഗ്യം, ആഹാരപദാർഥങ്ങൾ, ഹൗസിങ്, വാട്ടർ, ഇലക്ട്രിസിറ്റി, ഗ്യാസ്, ഇന്ധനം, സർവീസുകൾ, വസ്ത്രങ്ങൾ, കമ്യൂണിക്കേഷൻ, ഫർണീച്ചർ ആൻഡ് മെയിന്റനൻസ്, ചെരിപ്പ് എന്നീ മേഖലളിലാണ് കുത്തനെ വില വർധന നേരിട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മൂന്നു മേഖലകളിലുള്ള ചെലവ് കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. എന്റർടൈന്മെന്റ് ആൻഡ് കൾച്ചർ, ട്രാൻസ്‌പോർട്ട്, റെസ്‌റ്റോറന്റ് ആൻഡ് ഹോട്ടൽ എന്നിവയാണവ. അതേസമയം വിദ്യാഭ്യാസ രംഗത്തെ ചെലവുകളിൽ ഏറെ വർധന നേരിട്ടിട്ടില്ല. മുൻ മാസത്തെ അപേക്ഷിച്ച് ഈ രംഗത്തെ ചെലവ് അതേപടി തന്നെയാണ് നിലനിൽക്കുന്നത്.
റിയാദ്: മുൻ മാസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ജീവിത ചെലവുകൡ കുത്തനെ വർധന നേരിട്ടതായി റിപ്പോർട്ട്. ഒരു മാസം കൊണ്ട് ജീവിതചെലവുകളിൽ 0.2 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ജനറൽ അഥോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (GaStat) കണക്കുകൾ ചൂണ്ടിക്കാട്ടപ്പെടുന്നു.
നിത്യജീവിതത്തിലെ 12 പ്രധാന മേഖലകളിലാണ് ചെലവുകൾ പെട്ടെന്ന് വർധിച്ചതെന്നാണ് റിപ്പോർട്ട്. ആരോഗ്യം, ആഹാരപദാർഥങ്ങൾ, ഹൗസിങ്, വാട്ടർ, ഇലക്ട്രിസിറ്റി, ഗ്യാസ്, ഇന്ധനം, സർവീസുകൾ, വസ്ത്രങ്ങൾ, കമ്യൂണിക്കേഷൻ, ഫർണീച്ചർ ആൻഡ് മെയിന്റനൻസ്, ചെരിപ്പ് എന്നീ മേഖലളിലാണ് കുത്തനെ വില വർധന നേരിട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം മൂന്നു മേഖലകളിലുള്ള ചെലവ് കുത്തനെ ഇടിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. എന്റർടൈന്മെന്റ് ആൻഡ് കൾച്ചർ, ട്രാൻസ്‌പോർട്ട്, റെസ്‌റ്റോറന്റ് ആൻഡ് ഹോട്ടൽ എന്നിവയാണവ.
അതേസമയം വിദ്യാഭ്യാസ രംഗത്തെ ചെലവുകളിൽ ഏറെ വർധന നേരിട്ടിട്ടില്ല. മുൻ മാസത്തെ അപേക്ഷിച്ച് ഈ രംഗത്തെ ചെലവ് അതേപടി തന്നെയാണ് നിലനിൽക്കുന്നത്.