- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ശസ്ത്രക്രിയകൾ നടത്തുമ്പോൾ അലർജി; അമ്പതോളം ചുമ മരുന്നുകൾ നിരോധിക്കണമെന്ന് അനസ്‌തെറ്റിസ്റ്റുകൾ
മെൽബൺ: ശസ്ത്രക്രിയ സമയത്ത് അലർജി ഉളവാക്കുന്നു എന്ന കാരണത്താൽ അമ്പതോളം ചുമ മരുന്നുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ രംഗത്തെത്തി. ഇത്തരം ചുമ മരുന്നുകൾ ചില സമയത്ത് ജീവനു തന്നെ ഭീഷണി ഉളവാക്കാറുണ്ടെന്നും അതുകൊണ്ടു തന്നെ ഇവ മാർക്കറ്റിൽ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും അനസ്‌തെറ്റിസ്റ്റുകൾ ഹെൽത്ത് അഥോറിറ്റിയെ അറിയിച്ചിര
മെൽബൺ: ശസ്ത്രക്രിയ സമയത്ത് അലർജി ഉളവാക്കുന്നു എന്ന കാരണത്താൽ അമ്പതോളം ചുമ മരുന്നുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ഡോക്ടർമാർ രംഗത്തെത്തി. ഇത്തരം ചുമ മരുന്നുകൾ ചില സമയത്ത് ജീവനു തന്നെ ഭീഷണി ഉളവാക്കാറുണ്ടെന്നും അതുകൊണ്ടു തന്നെ ഇവ മാർക്കറ്റിൽ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും അനസ്‌തെറ്റിസ്റ്റുകൾ ഹെൽത്ത് അഥോറിറ്റിയെ അറിയിച്ചിരിക്കുന്നത്.
ഫോൾകോഡിൻ എന്ന കഫ് സിറപ്പിന്റെ ഉപയോഗം സർജറി സമയത്ത് നൽകുന്ന ചില മരുന്നുകൾ നൽകുമ്പോൾ അലർജിക്കു കാരണമാകുന്നുണ്ട്. സർജറി സമയത്ത് പേശി അയവിന് നൽകുന്ന മരുന്നുകൾ നൽകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നം കൂടുതലായി കാണപ്പെടുന്നതെന്ന് ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസിലൻഡ് അനസ്‌തെറ്റിക് അലർജി ഗ്രൂപ്പ് ചെയർമാൻ ഡോ. മൈക്കിൾ റോസ് വ്യക്തമാക്കി. ഫോൾകോഡിൻ അടങ്ങിയിരിക്കുന്ന ബെനഡ്രിൽ, കോഡ്രൽ എന്നീ കഫ് സിറപ്പുകളും ഡിഫ്‌ലാം ഉത്പന്നങ്ങൾ, കുട്ടികൾക്കായുള്ള ചില മരുന്നുകൾ എ്‌നിവയാണ് പ്രധാനമായും അലർജി ഉളവാക്കുന്ന മരുന്നുകൾ.
ഓസ്‌ട്രേലിയൻ തെറാപ്പോറ്റീക് വസ്തുക്കളുടെ ലിസ്റ്റിൽ 54 കഫ് സിറപ്പുകൾ നിരോധിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. സർജറി സമയത്ത് ഉണ്ടാകുന്ന അലർജികൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ഇതിനെക്കുറിച്ചുള്ള യഥാർഥ ചിത്രം ലഭ്യമല്ല. എന്നിരുന്നാലും 2009-നും 2011-നും മധ്യേ ഏഴു പേർ അനാഫിലാക്‌സിസ് എന്ന അലർജി മൂലം മരിച്ചുവെന്ന് റിപ്പോർട്ടുണ്ട്. സർജറി സമയത്ത് മരിച്ച രോഗികൾ നേരത്തെ ഫോൾകോഡിൻ അടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പിന്നീട് കണ്ടെത്തി.
അനസ്തീഷ്യ നൽകുമ്പോൾ പേശി അയവിനുള്ള മരുന്നുകളോട് ഫോൾകോഡിൻ പോലെയുള്ളവ പ്രതികരിക്കും. അതാണ് അനാഫിലാക്‌സിസ് പോലെയുള്ള അലർജി രോഗങ്ങൾക്കു കാരണമാകുന്നത്. 2007-ൽ നോർവേ ഇത്തരം മരുന്നുകൾ നിരോധിച്ചതോടെ അലർജിയും കുത്തനെ താണു. ഇപ്പോൾ ഫാർമസികളിലൂടെ ലഭ്യമാകുന്ന ഫോൾകോഡിൻ ഉത്പന്നങ്ങളുടെ ലഭ്യത ഇല്ലാതാക്കണമെന്ന് അനസ്‌തെറ്റിസ്റ്റുകൾ ഓസ്‌ട്രേലിയൻ തെറാപ്പോറ്റീക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം മരുന്നുകൾ അലർജി ഉളവാക്കുന്നു എന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് തെറാപ്പോറ്റീക് ഗുഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള മരുന്ന് കമ്പനികൾക്ക് ഏറെ ലാഭം നേടിക്കൊടുക്കുന്നതാണ് കഫ് സിറപ്പുകൾ എന്നും അതുകൊണ്ടു തന്നെ അവയിൽ ചിലത് വിപണിയിൽ നിന്നു പിൻവലിക്കുന്നത് അവരുടെ സാമ്പത്തിക നേട്ടത്തിന് കോട്ടം തട്ടുമെന്നും സംഘടന ചൂണ്ടിക്കാട്ടി. അവ നിരോധിക്കാൻ കമ്പനികൾ തയാറാകാത്തതും അതുകൊണ്ടു തന്നെയാണ് ഡോ. റോസ് കുറ്റപ്പെടുത്തി.
ഫോൾകോഡിൽ അടങ്ങിയിട്ടില്ലാത്ത കഫ് സിറപ്പുകൾ വിപണിയിൽ സുലഭമാകുമ്പോൾ ആൾക്കാർ ഇവ ഒഴിവാക്കണമെന്നാണ് അനസ്‌തെറ്റിസ്റ്റുകളുടെ മുന്നറിയിപ്പ്.