- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പ്രശ്‌നങ്ങൾ തീർക്കൂ, സന്ദർശനത്തിന്റെ കാര്യം എന്നിട്ടാലോചിക്കാം; സന്ദർശനത്തിന് ക്ഷണിച്ച ചൈനയ്ക്ക് മറുപടിയുമായി ഡോവൽ; ബന്ധം സുഗമമായി മുന്നോട്ട് പോകുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡൽഹി : ഇന്ത്യചൈന അതിർത്തി സംഘർഷം എത്രയും വേഗം തീർക്കണമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സംഘവും ഇന്ത്യയിലെത്തിയപ്പോൾ, ഡോവലിനെ ചൈനയിലേക്കു ക്ഷണിച്ചതിനു മറുപടിയായാണു ഡോവലിന്റെ പ്രതികരണം.
'ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ ലഘൂകരിക്കാനും കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്താനും അതിർത്തിയിൽനിന്നു പൂർണമായ സൈനിക പിന്മാറ്റം വേണം. ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ ഇതു വളരെ പ്രധാനമാണ്. ഉഭയകക്ഷി ബന്ധം സ്വാഭാവികമായി മുന്നോട്ടുപോകാൻ 'തടസ്സങ്ങൾ' ഉണ്ടെങ്കിൽ അതൊഴിവാക്കണം. നടപടികൾ രണ്ടു രാജ്യങ്ങളുടെ തുല്യതയും സുരക്ഷയും ലംഘിക്കുന്നതാകരുത്' ഡോവൽ വ്യക്തമാക്കി.
ചൈന സന്ദർശിക്കാനുള്ള ക്ഷണത്തോടു ക്രിയാത്മകമായി പ്രതികരിച്ച ഡോവൽ, എത്രയും പെട്ടെന്നു പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അതിനുശേഷം വരാമെന്നും അറിയിച്ചു. രണ്ടുവർഷം മുൻപു ലഡാക്കിൽ ഇരുരാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടിയ ശേഷം ആദ്യമായാണു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. നിലവിലെ സാഹചര്യം തുടരുന്നതു രണ്ടു രാജ്യങ്ങൾക്കും താൽപര്യമുള്ള കാര്യമല്ലെന്നു വാങ് യിയോടു ഡോവൽ പറഞ്ഞു.
ശാന്തിയും സമാധാനവും പുനഃസ്ഥാപിച്ചു രണ്ടു രാജ്യങ്ങളും ബന്ധത്തിൽ പരസ്പര വിശ്വാസം വളർത്തണം. ഇതിനായി സൈനികനയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടത്തണമെന്നും ഡോവൽ അഭിപ്രായപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാൻ പൂർണമായ സൈനിക പിന്മാറ്റം വേണമെന്നു വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം.
അതേസമയം അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണമായ സൈനിക പിന്മാറ്റം വേണമെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്?യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. സൈനിക പിന്മാറ്റം വേഗത്തിലാക്കണം. ഉഭയകക്ഷി ബന്ധത്തിൽ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. വാങ് യിയുടെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിർത്തി സംഘർഷവും യുക്രെയ്ൻ യുദ്ധവും ചർച്ചയായതായാണു സൂചന.
മറുനാടന് മലയാളി ബ്യൂറോ