തിരുവനന്തപുരം: നഗരസഭാ കൗൺസിലർ ഷോക്കേറ്റു മരിച്ചു. ബിജെപിയുടെ പാപ്പനംകോട് കൗൺസിലർ സൗദാഭവനിൽ കെ.ചന്ദ്രൻ (52) ആണ് മരിച്ചത്. വീട്ടിൽ തുണി ഇസ്തിരിയിടുന്നതിടെയായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. ഷോക്കേറ്റ് പിടഞ്ഞ ചന്ദ്രനെ ഉടൻ വീട്ടുകാരും അയൽവാസികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കരമന പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. കൃഷ്ണൻ പിതാവും ഓമന മാതാവുമാണ്. രാജു, അമ്പിളി, സൗദ എന്നിവർ സഹോദരങ്ങൾ. സംഭവമറിഞ്ഞ് നഗരസഭാ കൗൺസിലർമാർ, മേയർ വി.കെ പ്രശാന്ത്, ബി.ജെ. പി നേതാക്കൾ, പ്രവർത്തകർ തുടങ്ങിയവർ ആശുപത്രിയിലും വീട്ടിലുമെത്തി.