- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൗൺസിലുകൾക്ക് കിട്ടാക്കടമായിട്ടുള്ളത് 870 മില്യൺ യൂറോ; പണപ്പിരിവു നടത്താൻ ഉദ്യോഗസ്ഥർ ഉടൻ വീട്ടിലെത്തും
ഡബ്ലിൻ: വിവിധയിനത്തിൽ കൗൺസിലുകൾക്ക് പിരിഞ്ഞുകിട്ടാനുള്ളത് 870 മില്യൺ യൂറോയെന്ന് റിപ്പോർട്ട്. വിവിധ കൗൺസികൾക്കും കൗണ്ടികൾക്കുമായി ഇത്രും വലിയ തുക പിരിഞ്ഞുകിട്ടാനുള്ളതിനാൽ കൗൺസിലുകളും കൗണ്ടികളും ഏറെ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കൗൺസിലുകളുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വേണ്ടിവന്ന
ഡബ്ലിൻ: വിവിധയിനത്തിൽ കൗൺസിലുകൾക്ക് പിരിഞ്ഞുകിട്ടാനുള്ളത് 870 മില്യൺ യൂറോയെന്ന് റിപ്പോർട്ട്. വിവിധ കൗൺസികൾക്കും കൗണ്ടികൾക്കുമായി ഇത്രും വലിയ തുക പിരിഞ്ഞുകിട്ടാനുള്ളതിനാൽ കൗൺസിലുകളും കൗണ്ടികളും ഏറെ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. കൗൺസിലുകളുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വേണ്ടിവന്നാൽ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും നേരിട്ടെത്തി ബില്ലുകൾ പിരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാട്ടർ ചാർജ്, വാടക, ഹൗസിങ് ലോണുകൾ, ഡെവലപ്‌മെന്റ് ലെവികൾ തുടങ്ങിയ ഇനത്തിലാണ് സിറ്റി കൗൺസിലുകൾക്കും കൗണ്ടി കൗൺസിലുകൾക്കും 870 മില്യൺ യൂറോ പിരിഞ്ഞുകിട്ടാനുള്ളത്. ഇത്രയും തുക കിട്ടാക്കടമായി കിടക്കുന്നതിനാൽ മിക്ക കൗൺസിലുകളും സാമ്പത്തിക ഞെരുക്കത്തിലാണെന്ന് പറയപ്പെടുന്നു. ബിസിനസ് സ്ഥാപനങ്ങളും വീടുകളും ഇത്തരത്തിൽ കൗൺസിലുകൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്.
ഡെവലപ്‌മെന്റ് ലെവി ഇനത്തിൽ തന്നെ 320 മില്യൺ യൂറോയാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇത് പിരിച്ചെടുക്കാൻ തന്നെ ഇനിയും വർഷങ്ങളെടുക്കും. 551 മില്യൺ യൂറോ കൗൺസിലുകൾ നൽകുന്ന സർവീസ് ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളതാണ്. കൗൺസിലുകളിലേക്ക് ഇവ അടയ്ക്കാൻ മിക്ക ബിസിനസ് സ്ഥാപനങ്ങൾക്കും കഴിയാതെ വരികയോ ബില്ലുകൾ അടയ്ക്കാൻ മടികാട്ടുന്നതോ ആണ്. സ്ലൈഗോ കൗണ്ടി കൗൺസിലിന് തന്നെ മൊത്തം 4.4 മില്യൺ യൂറോയാണ് പിരിഞ്ഞുകിട്ടാനുള്ളത്. 2013-ൽ ഇത് 6.13 മില്യൺ യൂറോയായിരുന്നു. വീടുകളിലെത്തി ബില്ലുകൾ പിരിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ സ്ലൈഗോ കൗണ്ടി കൗൺസിലിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് എൻവയോൺമെന്റ്.
വീടുകളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും നിർബന്ധിച്ച് ബില്ലുകൾ അടപ്പിക്കാൻ കൗൺസിലുകൾ തീരുമാനിച്ചാൽ അത് മിക്ക ബിസിസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാനോ മിക്ക ആളുകൾക്കും തങ്ങളുടെ വീടു നഷ്ടപ്പെടാനോ ഇടയാക്കുമെന്നും ഭയപ്പെടുന്നുണ്ട്. കൗൺസിലുകൾ തങ്ങളുടെ കളക്ഷൻ റേറ്റ് ഉയർത്താൻ തക്ക നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അത് കൂടുതൽ വിപത്തിലേക്ക് നയിക്കുമെന്നാണ് ഓഡിറ്റർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലോക്കൽ അതോറ്റി ലോൺ മുഖേന പ്രോപ്പർട്ടി വാങ്ങിയിരിക്കുന്നതു മൂലം 45 മില്യൺ യൂറോ കൗൺസിലുകൾക്ക് കിട്ടാക്കടമായി കിടപ്പുണ്ട്. വാട്ടർ ബിൽ ഇനത്തിൽ 134 മില്യൺ യൂറോയും വാടകയിനത്തിൽ 54 മില്യൺ യൂറോയും പിരിഞ്ഞുകിട്ടാനുണ്ട്.