വാഷിങ്ടൻ: എന്നും ഭീകരതയുടെ ഇരയായിരുന്ന രാഷ്ട്രമാണ് ഇന്ത്യയെന്നത് ലോകം മുഴുവൻ അറിയുന്ന വസ്തുതയാണ്. ഇന്ത്യയിലേക്ക് ഭീകരത കയറ്റിയയക്കുന്ന രാഷ്ട്രം പാക്കിസ്ഥാനാണ് താനും. ലോകത്തെ ഭീകരർക്ക് താവളമൊരുക്കുന്നേ പാക്കിസതാനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ യുഎന്നിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. ഭീകരതയെ നേരിടാൻ എന്ന പേരിൽ ലഭിക്കുന്ന സഹായം പോലും പാക്കിസ്ഥാൻ ലോകത്ത് ഭീകരത കയറ്റിയയക്കാനാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. നേരത്തെ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന പെറ്റീഷൻ വൈറ്റ്ഹൗസ് അടച്ചുപൂട്ടിയരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഇന്ത്യയെ ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിൽ നിവേദനം.

പാക്കിസ്ഥാൻ വംശജരായ അമേരിക്കാരാണ് വൈറ്റ് ഹൗസിനു സമർപ്പിക്കാനുള്ള നിവേദനം തയാറാക്കുന്നതെന്ന് പാക്ക് മാദ്ധ്യമമായ പാക്കിസ്ഥാൻ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് ഒരു ലക്ഷം പേർ പിന്തുണ നൽകി ഒപ്പിട്ടാലേ വൈറ്റ് ഹൗസ് നിവേദനം സ്വീകരിക്കൂ. ഇതുവരെ 94,000ൽ പരം പേർ ഒപ്പിട്ടിട്ടുണ്ട്. ഒക്ടോബർ 27നകം ഒരു ലക്ഷം പേർ പിന്തുണച്ചാൽ നിവേദനം സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ചാലേ ഒബാമ ഭരണകൂടം നിവേദനത്തോടു പ്രതികരിക്കൂ.

ബലൂചിസ്ഥാൻ, ഫെഡറൽ ഭരണമുള്ള ഗോത്ര മേഖലകൾ, കറാച്ചി തുടങ്ങിയ ഇടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ ഇന്ത്യ പങ്കാളിയാകുന്നുവെന്നാണ് നിവേദനത്തിൽ ആരോപിക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് അനലിസിസ് വിങ്ങിന്റെ (റോ) ഏജന്റ് കുൽഭൂഷൻ യാദവിന്റെ സാന്നിധ്യം ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നുവെന്ന് അവർ പറയുന്നു. മാത്രമല്ല, ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ, അൽ ഖായിദ തുടങ്ങിയവയ്ക്ക് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും കുറ്റപ്പെടുത്തുന്നു.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വി ദി പീപ്പിൾ എന്ന ഓൺലൈൻ നിവേദന സേനവം വഴി അമേരിക്കൻ പൗരന്മാർക്ക് ഭരണകൂടത്തിനു മുന്നിൽ ഏതു വിഷയവും ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും. നേരത്തേ, ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യക്കാരുടെ നിവേദനം വൈറ്റ് ഹൗസ് തള്ളിയിരുന്നു. പാക്കിസ്ഥാനെ ഭീകരർക്കു പിന്തുണ നൽകുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് സമർപ്പിച്ച ഈ പെറ്റീഷന് വ്യാപക പിന്തുണയാണ് ലഭിച്ചത്. യുഎസിൽ അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയിൽ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഓൺലൈനിൽ ഒപ്പുവച്ചു.

യുഎസിൽ സർക്കാരിനു സമർപ്പിക്കാനുള്ള ഹർജിയിൽ അഞ്ചു ലക്ഷം പേർ ഒപ്പിടുന്നത് റെക്കോർഡാണ്. വൈറ്റ്ഹൗസ് പെറ്റീഷൻ എന്നറിയപ്പെടുന്ന ഇത്തരമൊരു ഹർജിക്ക് മറുപടി ലഭിക്കാൻ അവശ്യം വേണ്ടത് ഒരു ലക്ഷം ഒപ്പാണ്. ഭീകരസംഘങ്ങളെ ഊട്ടിവളർത്തി ലോകമെങ്ങും അന്തച്ഛിദ്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാനെ ബ്രിട്ടൻ ശക്തമായി അപലപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് പാർലമെന്റ് വെബ്‌സൈറ്റിലുള്ളത്. യുഎസിലെ ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതുമുതൽ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാനുള്ള പങ്ക് പ്രമേയം അക്കമിട്ടു നിരത്തിയിരുന്നു.