ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിൽ മേഖലയിൽ 2015-16 കാലയളവിൽ വൻ കുതിച്ച് ചാട്ടമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ സംഘടിത മേഖലയിൽ മാത്രം 2016-17 കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ടത്. 4,16000 തൊഴിലവസരങ്ങളാണ്. അതായത് ഒരു ദിവസം സൃഷ്ടിച്ചത് 1,100 ജോലികൾ.

2016-17 കാലയളവിൽ നാലു ലക്ഷത്തിന് മുകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. അതായത് മുൻ വർഷത്തേക്കാളും രണ്ട് ശതമാനം വർദ്ധനവാണ് തൊഴിൽ വർദ്ധനവിൽ രേഖപ്പെടുത്തിയത്. നോട്ട് നിരോധനത്തിനും തുടർന്നുണ്ടായ പ്രതിസന്ധിക്കിടയിലുമാണ് തൊഴിൽ മേഖലയിൽ മുൻ വർഷത്തേക്കാളും ഇന്ത്യ കുതിപ്പ് നടത്തിയത്.

2017ൽ ജനുവരി മുതൽ മാർച്ച് വരെയാണ് ഈ തൊഴിലവസരങ്ങളിൽ 45 ശതമാനവും സൃഷ്ടിക്കപ്പെട്ടത്. അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. സാമ്പത്തിക വളർച്ചയിൽ കാര്യമായ നേട്ടമൊന്നും കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

കണക്കുകൾ അനുസരിച്ച് പോയ വർഷം എട്ട് ലക്ഷം തൊഴിലാളികൾക്ക് ജോലി ലഭിച്ചെങ്കിലും സംഘടിത മേഖലയിലാണ് ഇതിന്റെ 50 ശതമാനവും സൃഷ്ടിക്കപ്പെട്ടത്. നിർമ്മാണ മേഖലയിലാണ് പകുതിയോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടത്. അതായത് 47.4 ശതമാനം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടത് നിർമ്മാണ മേഖലയിൽ. വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ 32 ശതമാനം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.