- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജനസംഖ്യാ കണക്കെടുപ്പിൽ അനധികൃത കുടിയേറ്റക്കാരെ ഉൾപ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു
വാഷിങ്ടൺ ഡി.സി: അമേരിക്കൻ ജനസംഖ്യാ കണക്കെടുപ്പിൽ അനധികൃത കുടിയേറ്റക്കാരെ ഉൾപ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഭൂരിപക്ഷ ജഡ്ജിമാരുടെ പിന്തുണയോടെ തള്ളി.
മുന്നിനെതിരേ ആറ് ജഡ്ജിമാരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഡിസംബർ 18 വെള്ളിയാഴ്ചത്തെ വിധി ട്രംപിന് താത്കാലികമായി ലഭിച്ച വിജയമായി കണക്കാക്കുന്നു. ന്യൂയോർക്ക് സംസ്ഥാനവും, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും സംയുക്തമായിട്ടാണ് ട്രംപിന്റെ തീരുമാനത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്.
എന്തു മാനദണ്ഡമനുസരിച്ചാണ് ഇല്ലീഗൽ ഇമിഗ്രന്റ്സിനെ വോട്ടർ പട്ടികയിൽ ചേർക്കുകയില്ലെന്ന വ്യക്തമായ തീരുമാനം ട്രംപ് അഡ്‌മിനിസ്ട്രേഷൻ കോടതിയിൽ അറിയിച്ചിട്ടില്ല. അതിനാൽ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമ്പോൾ ഈ വിഷയം വീണ്ടും സുപ്രീംകോടതിക്ക് പരിഗണിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം നടപ്പാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ അതിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ അറ്റോർണി ഡെയ്ൽ ഹൊ പറഞ്ഞു.
അമേരിക്കയിൽ ഇതുവരെ ലഭ്യമായ കണക്കുകൾ അനുസരിച്ച് പതിനൊന്ന് മില്യൻ അനധികൃത കുടിയേറ്റക്കാരുണ്ട്. പോളിസി നിലവിൽ വരുമ്പോൾ ഇമിഗ്രേഷൻ ഡിറ്റൻഷനിലുള്ളവരും. ഡീപോർട്ടേഷൻ നടപടികളിൽ കഴിയുന്നവരും, അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ച ഏഴു ലക്ഷം കുട്ടികളും ഇതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നത് അംഗീകരിക്കാൻ സാധ്യമല്ലെന്നും അറ്റോർണി പറഞ്ഞു