- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സദാചാര പൊലീസുകാർ ലണ്ടനിലും...; തെരുവിൽ ചുംബിച്ച കാമുകീകാമുകന്മാരെ അടിച്ച് നിലത്ത് വീഴ്ത്തിയ യുവാവ് ശിക്ഷ കാത്ത് കോടതിയിൽ
സദാചാര പൊലീസുകാർ നമ്മുടെ നാട്ടിൽ മാത്രമല്ല ലണ്ടനിലുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ മുസ്ലീമായി മതപരിവർത്തനം ചെയ്ത മൈക്കൽ കോയ് എന്ന 35കാരനാണ് ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ സദാചാര പൊലീസ് ചമഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്ത് പോകുമ്പോൾ തെരുവിൽ പരസ്യമായി ചുംബിക്കുകയും ആലിംഗനബദ്ധരാവുകയും ചെയ്യുന്ന കാമുകീകാമുകന്മാരെ കണ്ട് മൈക്കലിന്റെ സദാചാരമുണരുകയും അവരെ അടിച്ച് വീഴ്‌ത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അറസ്റ്റിലായ ഈ യുവാവ് ഇപ്പോൾ ശിക്ഷ കാത്ത് കോടതിയിലെത്തിയിരിക്കുകയാണ്. ചുംബനത്തിലേർപ്പെട്ടിരുന്ന യുവാവിനെ മൈക്കൽ കഴുത്തിന് പിടിച്ച് തള്ളിയെന്നും ആരോണമുണ്ട്. ഇന്നലെയാണ് ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലൂടെ ഡ്രൈവ് ചെയ്ത് പോകുമ്പോഴായിരുന്നു മൈക്കൽ പരസ്യമായി പ്രണയലീലകളിൽ ഏർപ്പെട്ട 16കാരായ കാമുകീകാമുകന്മാരെ കൈകാര്യം ചെയ്തത്. ഇവർ മുസ്ലീങ്ങളാണോയെന്ന് തിരക്കുകയും പെൺകുട്ടിയെ വേശ്യയെന്ന് വിളിക്കുകയും ചെയ്തുവെന്ന ക
സദാചാര പൊലീസുകാർ നമ്മുടെ നാട്ടിൽ മാത്രമല്ല ലണ്ടനിലുമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ മുസ്ലീമായി മതപരിവർത്തനം ചെയ്ത മൈക്കൽ കോയ് എന്ന 35കാരനാണ് ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ സദാചാര പൊലീസ് ചമഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്ത് പോകുമ്പോൾ തെരുവിൽ പരസ്യമായി ചുംബിക്കുകയും ആലിംഗനബദ്ധരാവുകയും ചെയ്യുന്ന കാമുകീകാമുകന്മാരെ കണ്ട് മൈക്കലിന്റെ സദാചാരമുണരുകയും അവരെ അടിച്ച് വീഴ്‌ത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അറസ്റ്റിലായ ഈ യുവാവ് ഇപ്പോൾ ശിക്ഷ കാത്ത് കോടതിയിലെത്തിയിരിക്കുകയാണ്. ചുംബനത്തിലേർപ്പെട്ടിരുന്ന യുവാവിനെ മൈക്കൽ കഴുത്തിന് പിടിച്ച് തള്ളിയെന്നും ആരോണമുണ്ട്. ഇന്നലെയാണ് ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നടന്നിരിക്കുന്നത്.
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലൂടെ ഡ്രൈവ് ചെയ്ത് പോകുമ്പോഴായിരുന്നു മൈക്കൽ പരസ്യമായി പ്രണയലീലകളിൽ ഏർപ്പെട്ട 16കാരായ കാമുകീകാമുകന്മാരെ കൈകാര്യം ചെയ്തത്. ഇവർ മുസ്ലീങ്ങളാണോയെന്ന് തിരക്കുകയും പെൺകുട്ടിയെ വേശ്യയെന്ന് വിളിക്കുകയും ചെയ്തുവെന്ന കുറ്റവും മൈക്കലിന് മുകളിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. മൈക്കൽ യുവാവിന്റെ കഴുത്തിന് പിടിച്ച് തള്ളിയതിനെ തുടർന്ന് ഇയാളുടെ ബോധം നഷ്ടപ്പെടുകയും രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ടുണ്ട്. മൈക്കൽ ഇത്തരത്തിൽ ക്രൂരമായി ഇവരെ ആക്രമിക്കുന്നത് കണ്ട് യുവതീയുവാക്കളെ സഹായിക്കാനെത്തിയ സ്‌കൂൾ ടീച്ചർ ബൗത്തോ സിവെലയെയും മൈക്കൽ ആക്രമിച്ചിരുന്നു. ഇവരെ മൈക്കൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന കുറ്റമാണ് സൗത്ത്വാർക്ക് ക്രൗൺ കോടതിക്ക് മുന്നിൽ നടന്ന വിചാരണയിൽ വ്യക്തമായിരിക്കുന്നത്.
ഇത് തികച്ചും അനീതികരമായ ആക്രമണമാണെന്നാണ് പ്രോസിക്യൂട്ടറായ ജോനാതൻ പോൽനേ വിവരിച്ചിരിക്കുന്നത്. മതവിശ്വാസത്തിന്റെ പ്രകടനപരതയുടെ ഭാഗമായിട്ടാണ് ഇയാൾ യുവതീയുവാക്കളെ മർദിച്ചതെന്നും പ്രോസിക്യൂട്ടർ ആരോപിക്കുന്നു. ഇതിന് പുറമെ ഇതിൽ ഇടപെടാൻ വന്ന സ്‌കൂൾ ടീച്ചർ , മറ്റൊരാൾ എന്നിവരെയും മൈക്കൽ മർദിച്ചത് കടുത്ത അപരാധമാണെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. നിങ്ങൾ മുസ്ലീങ്ങളല്ലെങ്കിൽ താൻ എന്തിനാണ് സമയം പാഴാക്കുന്നതെന്ന് മൈക്കൽ കാമുകീകാമുകന്മാരോട് ചോദിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇടപെടാനെത്തിയ സ്‌കൂൾ ടീച്ചർ ബൗത്തോ സിവെല മൈക്കൽ കാറിൽ കയറി സ്ഥലം വിടുന്നതിന് മുമ്പ് അയാളുടെ കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ തന്ത്രപൂർവം പകർത്തിയത് ഇയാളെ പിടികൂടാൻ സഹായകമായിത്തീർന്നു.
മൈക്കൽ തന്റെ ബോയ്ഫ്രണ്ടിനെ എടുത്തുയർത്തുകയും മതിലിന് നേരെ എറിയുകയും ചെയ്തുവെന്നാണ് അവന്റെ കാമുകി വേദനയോടെ വെളിപ്പെടുത്തുന്നത്.തുടർന്ന് നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തിരുന്നുവെന്നും അവൾ കരച്ചിലോടെ വിവരിക്കുന്നു.തുടർന്ന് തന്റെ ബോയ്ഫ്രണ്ടിന്റെ ദേഹത്ത് നിന്നും രക്തം വരുന്നത് കണ്ട് താൻ ഉച്ചത്തിൽ കരഞ്ഞിരുന്നുവെന്നും കാമുകി പറയുന്നു.തുടർന്ന് എഴുന്നേറ്റ് ഇടറിയിടറി നടന്ന യുവാവിനെ സഹായിക്കാൻ രണ്ട് പേരും പെൺകുട്ടിയുടെ അമ്മയും ഓടിയെത്തിയിരുന്നു. അവരാണ് ആംബുലൻസ് വിളിച്ച് വരുത്തി ഇരുവരെയും ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത്. തനിക്കന്ന് ചീത്ത ദിവസമായതിനാൽ ആശ്വാസം തേടിയാണ് തന്റെ ബോയ്ഫ്രണ്ടിന്റെ കൈപിടിച്ചതെന്നും മൈക്കൽ തങ്ങൾക്കടുത്തേക്ക് വരുന്നത് കണ്ട് മാറി നിൽക്കാൻ ബോയ്ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറയുന്നു. ഏപ്രിൽ 15ന് നടന്ന സംഭവത്തിൽ തന്റെ മേൽ ചുമത്തിയിരിക്കുന്ന രണ്ട് ചാർജുകളും മൈക്കൽ നിഷേധിച്ചിട്ടുണ്ട്. സ്വയം രക്ഷയുടെ ഭാഗമായാണ് താൻ യുവാവുമായി ഏറ്റ് മുട്ടിയതെന്നും മൈക്കൽ വാദിക്കുന്നു. കേസ് സംബന്ധിച്ച വിചാരണ തുടരുകയാണ്.