- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുപ്പതിലേറെ കേസിൽ പ്രതിയായി അഴിക്കുള്ളിൽ കിടന്ന സരിത നായർ ജാമ്യത്തിലിറങ്ങി വധഭീഷണി മുഴക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ? ഒത്തുതീർപ്പുകൾ സജീവമാകുന്നതിനിടെ കോടതി സോളാർ തട്ടിപ്പുകാരിയുടെ ജാമ്യം റദ്ദാക്കിയേക്കും
പത്തനംതിട്ട: പൊലീസ് കേസിൽ കുടുങ്ങി ജാമ്യത്തിലിറങ്ങിയ പ്രതി പുറത്തിറങ്ങിയ ശേഷം വധഭീഷണി മുഴക്കുന്നത് അടക്കമുള്ള കാര്യങ്ങളുമായി നീങ്ങിയാൽ അതിന് കണ്ടില്ലെന്ന് നടിക്കാൻ അധികൃതർക്ക് സാധിക്കുമോ? അതും കേരളം മുഴുവൻ ചർച്ച ചെയ്ത തട്ടിപ്പുകേസിലെ ഉന്നതബന്ധമുള്ള പ്രതി. ഭരണതലത്തിലുള്ള ഉന്നത സ്വാധീനം മൂലവും മാദ്ധ്യമങ്ങളെ കരുവാക്കി ഉന്നതര
പത്തനംതിട്ട: പൊലീസ് കേസിൽ കുടുങ്ങി ജാമ്യത്തിലിറങ്ങിയ പ്രതി പുറത്തിറങ്ങിയ ശേഷം വധഭീഷണി മുഴക്കുന്നത് അടക്കമുള്ള കാര്യങ്ങളുമായി നീങ്ങിയാൽ അതിന് കണ്ടില്ലെന്ന് നടിക്കാൻ അധികൃതർക്ക് സാധിക്കുമോ? അതും കേരളം മുഴുവൻ ചർച്ച ചെയ്ത തട്ടിപ്പുകേസിലെ ഉന്നതബന്ധമുള്ള പ്രതി. ഭരണതലത്തിലുള്ള ഉന്നത സ്വാധീനം മൂലവും മാദ്ധ്യമങ്ങളെ കരുവാക്കി ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും പറഞ്ഞും തന്റെ പേരിലുള്ള ഓരോ കേസുകളും ഒത്തുതീർപ്പാക്കിക്കൊണ്ടിരിക്കയാണ് സോളാർ തട്ടിപ്പുകാരി സരിത എസ് നായർ. ഇതിനിടെയാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് അന്യസ്ഥാനത്ത് പോയതും കേസിലെ സാക്ഷികളെ സ്വാധീനിക്കാനും സോളാർ തട്ടിപ്പുകാരി ശ്രമം നടത്തിയത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ സരിതയുടെ ജാമ്യം റദ്ദാക്കിയേക്കണമെന്ന ആവശ്യം ശക്തമായി. ഇതിനായി കോടതിയുടെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കയാണ്.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച് കേസിലെ സാക്ഷിയെ സരിത ഭീഷണിപ്പെടുത്തിയതിന് കേസെടുക്കാൻ കോടതി തന്നെയാണ് നിർദേശിച്ചിരിക്കുന്നത്. സരിതയുടെ മുൻ ഡ്രൈവറും കേസിലെ സാക്ഷിയുമായി പന്തളം സ്വദേശി ശ്രീജിത്താണ് സരിത തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പത്തനംതിട്ട കോടതിയിൽ പരാതി നൽകിയത്. ആറന്മുള സ്വദേശിയായ വ്യവസായിയിൽ നിന്നും ഒരു കോടി 19 ക്ഷം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നടക്കുന്നത് ഇടെയാണ് സോളർ തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സരിത എസ് നായർക്ക് എതിരെ പരാതിയുമായി സാക്ഷി രംഗത്തെത്തിയത്.
കേസിൽ സരിതയ്ക്ക് എതിരായി പറയാതിരിക്കാൻ ഒന്നിലധികം തവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീജിത്ത് കോടതിയിൽ പരാതി നൽകിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സരിതയാണെന്നും ശ്രീജിത്ത് പറഞ്ഞു. തുടർന്നാണ് സരിതയുടെ പേരിൽ കേസെടുക്കാൻ പത്തനംതിട്ട പൊലീസ് നിർദ്ദേശം നൽകിയത്. സംഭവത്തിൽ പത്തനംതിട്ട പോലസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സരിതയുടെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തിൽ പൊലീസ് തയ്യാറാക്കുന്ന റിപ്പോർട്ട് തന്നെയാകും പ്രഥമ പരിഗണന. എന്നാൽ സരിതയെ ജയിലിൽ അടച്ചാൽ സോളാർ കേസ് വീണ്ടും ചർച്ചയാകുമെന്ന് ഭയക്കുന്നതിനാൽ സർക്കാർ അതിന് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
ഒരു കേസിൽ ജാമ്യം റദ്ദാക്കിയാൽ സമാന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന എല്ലാ കേസുകളിലും ജാമ്യം റദ്ദാക്കേണ്ടി വന്നേക്കും. ജാമ്യം റദ്ദ് ചെയ്ത വിവരം ഒരു പരാതിയുടെ രൂപത്തിൽ എത്തിയാലും ജാമ്യം റദ്ദാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ സരിത വീണ്ടും ജയിലിൽപോകേണ്ടിയും വരും. നേരത്തെ സോളാർ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന മണിലാലിന്റെ സഹോദരൻ റിജീഷിനെയും സരിത ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖയും മാദ്ധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. റിജീഷിനെ ഫോൺ വിളിച്ചാണ് സരിത ഭീഷണിപ്പെടുത്തിയതെന്ന് പുറത്തുവന്ന ഓഡിയോയിൽ വ്യക്തമാണ്. നിന്റെ രണ്ട് കാലോ ഒടിഞ്ഞിട്ടുള്ളൂ. എന്നോട് കളിച്ചാൽ കൊന്ന് കളയുമെന്നാണ് സരിതയുടെ ഭീഷണി.
തെളിവുണ്ടെങ്കിൽ എവിടെ വേണമെങ്കിലും കൊണ്ടു പോയി കാണിക്കാൻ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്ന സരിത കൊലപ്പെടുത്തുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്. 'നിന്റെ രണ്ടു കാലേ ഒടിഞ്ഞിട്ടുള്ളൂ. കൂടുതൽ കളിച്ചാൽ നിന്റെ തല ഞാൻ വെട്ടിക്കളയും' എന്നാണ് സരിത ഫോണിൽ ഭീഷണിപ്പെടുത്തിയത്. ഉന്നതരെ ഉൾപ്പെടുത്തി സരിത നടത്തിയ സാമ്പത്തിക ഇടപാടുകൾ മുഴുവൻ തേഞ്ഞ് മാഞ്ഞ് പോയി കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വീഡിയോ പുറത്ത് വന്നത്. ഭീഷണിപ്പെടുത്തിയും ഉന്നത സ്വാധീനം ഉപയോഗിച്ചുമാണ് സരിത ഇടപാടുകൾ ഉറപ്പിക്കുന്നതെന്നതിന് തെളിവായി മാറിയിരുന്നു ഈ സംഭവം.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ ഓരോന്നായി പണം നൽകി ഒത്തുതീർപ്പാക്കുന്നതിന് ഇടയിലാണ് സരിത എസ് നായരുടെ ജാമ്യം റദ്ദാക്കാൻ സാധ്യത വർദ്ധിക്കുന്നതും. നേരത്തെ മൂകാംബിക സന്ദർശനത്തിനായി പോയതും ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന കോടതി ഖണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റു സ്വാധീനിക്കാൻ സരിത എസ് നായർ ശ്രമിക്കുന്നതും.