- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൗമാരക്കാരുടെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം തർക്കവിഷയമെന്ന് ബോംബെ ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 19 വയസ്സുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കേസിൽ
മുംബൈ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിൽ പോക്‌സോ നിയമം നിർണായകമാണെങ്കിലും പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്നു ബോംബെ ഹൈക്കോടതി.
18 വയസ്സിൽ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകൻ ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്ന് ഇവർ പറഞ്ഞാൽ നിയമത്തിന്റെ കണ്ണിൽ സാധുതയില്ല. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 19 വയസ്സുള്ള ബന്ധുവിനെ പോക്‌സോ പ്രകാരം ശിക്ഷിച്ച കീഴ്ക്കോടതി വിധി താൽക്കാലികമായി റദ്ദാക്കിയാണു നിരീക്ഷണം.
പെൺകുട്ടി നേരത്തേ എഫ്ഐആറിൽ നൽകിയ മൊഴി മാറ്റിയതും ഫോറൻസിക് റിപ്പോർട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെൺകുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളിൽ ഹാജരാകണമെന്നു നിർദേശിച്ചു.