- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല; കേസിൽ കുടുങ്ങിയ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതി വിധി
മുംബൈ: പരസ്പരസമ്മതത്തോടെ ദീർഘകാലം ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട കേസിൽ യുവാവിനെ കുറ്റക്കാരനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പാൽഘറിലെ കാശിനാഥ് ഗാരട്ട് എന്നയാൾക്കെതിരെയാണ് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടിയുമായി ശാരീരികബന്ധത്തിലേർപ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിച്ചെന്നതായിരുന്നു ഇയാൾക്കെതിരായ കുറ്റം.
ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാൽ, അഡീഷണൽ സെഷൻസ് ജഡ്ജി വഞ്ചനാകേസിൽ ഇയാളെ ശിക്ഷിച്ചു. ബലാത്സംഗക്കേസിൽ വെറുതെ വിടുകയും ചെയ്തു. ഇതിനെതിയോണ് കാശിനാഥ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീൽ ഹർജി പരിഗണിച്ചത്. താൻ വഞ്ചിതയായെന്ന് തെളിയിക്കാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
വ്യാജ വിവരങ്ങൾ നൽകിയോ വഞ്ചനയിലൂടേയോ അല്ല പെൺകുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേർപ്പെട്ടത്. ശേഷം വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നത് വഞ്ചനയായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മറുനാടന് ഡെസ്ക്