ഭോപ്പാൽ: പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾക്ക് 52 ദിവസം കൊണ്ട് ജീവപര്യന്തം ശിക്ഷ നൽകി ഒരു ജഡ്ജി.ഭോപ്പാൽ അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി സവിതാ ദൂബെയാണ് നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഹാബിബ്ഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ഒരു കോച്ചിങ് ക്ലാസിൽ പങ്കെടുത്ത് മടങ്ങവെയാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒക്ടോബറിൽ നടന്ന സംഭവത്തിൽ അതിവേഗമാണ് നിയമ നടപടികൾ മുന്നോട്ട് നീങ്ങിയത്.കുട്ടിയുടെ മാതാപിതാക്കൾ പൊലീസുകാരാണെന്നതും കേസിന്റെ വേഗം വർദ്ധിപ്പിച്ചു.

16 ദിവസത്തിനുള്ളൽ കുറ്റപത്രം നൽകി. മൊഴിയെടുക്കുന്നതിനിടെ ഇരയെ പരിഹസിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതും വലിയ വാർത്തയായിരുന്നു.