- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്; സറണ്ടർ ആകണെമന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഒളിവിൽ പോയ ലതയെ തൊടാതെ പൊലീസും; ഫ്ളാറ്റ് നിർമ്മാതാവ് ഒളിവൽ കഴിയുന്നത് ബാംഗ്ലൂരിലെന്ന് സൂചന; തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഫ്ളാറ്റ് തട്ടിപ്പ് നടത്തി; പണം നഷ്ടപ്പെട്ട നിരവധി പേർ പരാതിയുമായി രംഗത്ത്
തിരുവനന്തപുരം: ഫ്ളാറ്റ് നിർമ്മാണത്തിൽ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാക്ക് നൽകി പണം തട്ടിക്കുകയും പറഞ്ഞ സമയത്ത് നിർമ്മാണ പൂർത്തിയാക്കാതെ വന്നപ്പോൾ കേസ് കോടതിയിലെത്തിയിട്ടും കോടതി ഉത്തരവ് ഒന്നും തന്നെ അനുസരിക്കാതെ വരികയും ചെയ്തതോടെയാണ് ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതിയോട് സറണ്ടർ ആകണെമന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. തന്റെ വാക്ചാദുരി മുപയോഗിച്ചാണ് ലത കെ നമ്പൂതിരി നിരവധി നിക്ഷേപം ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. കോടി കണക്കിന് രൂപ കൈപ്പറ്റിയ ശേഷം ഫ്ളാറ്റുമില്ല പണവുമില്ല. ഇനി ഫ്ളാറ്റ് ലഭിച്ചാൽ അസൗകര്യങ്ങളുടെ കമനീയ ശേഖരമായിരിക്കും ഫ്ളാറ്റിൽ നിങ്ങളെ സ്വാഗതം ചെയ്യുക. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിക്കപ്പെടുകയും പിന്നീട് പണം തിരികെ നൽകാമെന്ന് പറഞ്ഞ് പറ്റിക്കയും ചെയ
തിരുവനന്തപുരം: ഫ്ളാറ്റ് നിർമ്മാണത്തിൽ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാക്ക് നൽകി പണം തട്ടിക്കുകയും പറഞ്ഞ സമയത്ത് നിർമ്മാണ പൂർത്തിയാക്കാതെ വന്നപ്പോൾ കേസ് കോടതിയിലെത്തിയിട്ടും കോടതി ഉത്തരവ് ഒന്നും തന്നെ അനുസരിക്കാതെ വരികയും ചെയ്തതോടെയാണ് ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതിയോട് സറണ്ടർ ആകണെമന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു.
തന്റെ വാക്ചാദുരി മുപയോഗിച്ചാണ് ലത കെ നമ്പൂതിരി നിരവധി നിക്ഷേപം ഫ്ളാറ്റ് നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. കോടി കണക്കിന് രൂപ കൈപ്പറ്റിയ ശേഷം ഫ്ളാറ്റുമില്ല പണവുമില്ല. ഇനി ഫ്ളാറ്റ് ലഭിച്ചാൽ അസൗകര്യങ്ങളുടെ കമനീയ ശേഖരമായിരിക്കും ഫ്ളാറ്റിൽ നിങ്ങളെ സ്വാഗതം ചെയ്യുക. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിക്കപ്പെടുകയും പിന്നീട് പണം തിരികെ നൽകാമെന്ന് പറഞ്ഞ് പറ്റിക്കയും ചെയ്തതിന് പിന്നാലെ ചെന്നൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മലയാളി നൽകിയ പരാതിയിലാണ് ലത കെ നമ്പൂതിരിക്കതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ഓർഡർ വന്നതിന് പിന്നാലെ തിരുവനന്തപുരത്തേയും ബാംഗ്ലൂരിലെയും ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഓഫീസുകളിൽ ഇത് സംബന്ധിച്ച വിവരം നൽകിയെങ്കിലും കോടതി ഉത്തരവ് കിട്ടിയതിന് പിന്നാലെ ലത ഒളിവിൽ പോവുകയായിരുന്നു. കോടതി പറഞ്ഞ സമയം കഴിഞ്ഞിട്ടും ലത ഹാജരാകാതെ വന്നതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തുകൊണ്ട് വരാൻ ഉത്തരവായിരിക്കുന്നത്. ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിനോടാണ് ഇവരെ പിടികൂടാൻ കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. ഇവർ ഇപ്പോഴും ബാംഗ്ലൂരിൽ തന്നെ താമസം തുടരുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇവർ ഒളിവിൽ പോയതിന് പിന്നാലെ പണം നഷ്ടപ്പെട്ട നിരവധിപേർ രംഗതെത്തിയിരുന്നു. നിരവധിപേർ പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി എത്തിയപ്പോൾ മറ്റ് ചിലർ ലഭിച്ച ഫ്ളാറ്റിലെ അസൗകര്യങ്ങളെക്കുറിച്ചാണ് പരാതിപ്പെടുന്നത്.ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് കൈപറ്റി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിൽ ഒരു പുരോഗതിയുമില്ലാതെ വന്നതോടെ തിരുവനന്തപുരത്ത് ഫ്ളാറ്റിന് അഡ്വാൻസ് നൽകിയ സിദ്ധാർഥ് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തവിട്ടിട്ടും പറഞ്ഞ അവധി കഴിഞ്ഞിട്ടും ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.തിരുവനന്തപുരം ഉപഭോക്തൃ കോടതിയുടേതാണ് വിധി.
പണം കൈപറ്റിയ അന്നു മുതൽ 12 ശതമാനം പലിശയുൾപ്പടെ പണം നൽകാനും ഒരു ലക്ഷം രൂപ നഷ്ടടപരിഹാരം നൽകാനും കോടതി അനുവദിച്ച സമയം കഴിഞ്ഞ് ഒരു വർഷമാകുമ്പോഴും ഒരു നടപടിയുമില്ലാതെ വന്നതോടെയാണ് അറസ്റ്റിന് ഉത്തരവ് വന്നത്.ഫ്‌ളാറ്റ് തട്ടിപ്പിനിരയായ ചെന്നൈ മലയാളിയായ യുവാവ് നൽകിയ പരാതിയിൽ ലത കെ നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പേജിലും ഔദ്യോഗിക വെബ്‌സൈറ്റിലും ഉപഭോക്താക്കൾ ഗുണനിലവാരത്തിനെതിരെ പരസ്യമായി വിമർശനമുന്നയിക്കുകയാണ്. ഫ്‌ളാറ്റിന് പണം അഡ്വാൻസ് വാങ്ങിയ പല സ്ഥലങ്ങളിലും ഇവർക്ക് വസ്തു തന്നെ സ്വന്തമായി ഉണ്ടോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിട നിർമ്മാതാക്കളാണ് ക്രിസ്റ്റൽ ഗ്രൂപ്പ്.
തിരുവനന്തപുരത്തിന് പുറമെ കൊച്ചിയിലും ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഫള്ാറ്റ് തട്ടിപ്പ് നടന്നുവെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നത്. പണി തീർത്തുകൊടുത്ത ഫള്ാറ്റുകളിൽ തന്നെ ഭൂരിഭാഗവും പരാതികൊണ്ട് നിറയുകയാണ്. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിന് സമീപം പണി കഴിപ്പിച്ചിരിക്കുന്ന ക്രിസ്റ്റൽ ഗ്രൂപ്പിന്റെ ഒണിക്‌സ് എന്ന് ഫ്‌ളാറ്റിനെകുറിച്ച് പരാതികൾ മാത്രമാണുള്ളത്. ഒരു ഗുണനിലവാരവുമില്ലാതെ നിർമ്മിച്ചിരിക്കുന്ന ഫ്‌ളാറ്റിന്റെ പല ഭാഗങ്ങളും ഇപ്പോൾ പൊളിഞ്ഞ് തുടങ്ങിയ അവസ്ഥയിലാണ്. പെയിന്റിങ്ങിലെഭംഗി മാത്രമാണ് ഇപ്പോൾ ഇഔ കെട്ടിടത്തിന് ഉള്ളതെന്നും പരാതിയുണ്ട്.
പരസ്യങ്ങളിൽ പറയുന്ന ഒരു പ്രത്യേകതകളും ഫ്‌ളാറ്റുകൾക്കില്ല. അടിസ്ഥാന സൗകര്യങ്ങൾ പോലും പല സ്ഥലങ്ങളിലും ലഭ്യമല്ല. വൈദ്യുത കണക്ഷൻ ഉൾപ്പടെ മോശമാണ്. മിക്ക്‌പ്പോഴും കറന്റ് ഉണ്ടാകാറില്ല. ഇതിനായി ഭൂരിഭാഗം സമയവും ജനറേറ്റർ ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഫ്‌ളാറ്റിലെ അന്തേവാസികൾ. കൃത്യമായി കുടിവെള്ളം പോലും പല സ്ഥലങ്ങളിലും കിട്ടാറി്ല്ല. കഴക്കൂട്ടത്തെ ഫ്‌ളാറ്റിൽ അസോസിയേഷൻ ഭാരവാഹികൾ മുൻകൈയെടുത്ത് പണം നൽകി വാട്ടർ ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം കണ്ടാണ് പലരും ഇവിടെ സമ്പാദ്യം മുഴുവൻ ചെലവാക്കി ഫ്‌ളാറ്റ് വാങ്ങി താമസമാരംഭിച്ചതും പലരും ഫ്‌ളാറ്റിന് അഡ്വാൻസ് നൽകിയതും. താമസമാരംഭിച്ചവർക്ക് ആദ്യം ചെലവാക്കിയ പണത്തിന് രുറമെ ഇപ്പോൾ സാധാരണ ഒരു വീട്ടിൽ നൽകേണ്ടതിലും അധികം തുക വെള്ളത്തിനും വൈദ്യുതിക്കും നൽകേണ്ട അവസ്ഥയാണ്. ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഫ്‌ളാറ്റ് വിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉടമസ്ഥർ.