- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ലാബില്ലാത്ത ഓടയിൽ വീണ് മരണം; കാൽനടയാത്രക്കാരന്റെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; നടപടി അപകടം നടന്ന് 4 വർഷത്തിന് ശേഷം
കോഴിക്കോട്: സ്ലാബിടാത്ത ഓടയിൽ വീണു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടും ബത്തിനു സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു കോടതി. കാൽനടയാത്രക്കാ രന്റെ ഭാര്യയും കുടുംബവും നൽകിയ കേസിലാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.കേറ്ററിങ് സെന്ററിലെ പാചകക്കാരനായിരുന്ന കോട്ടൂളി പുതിയാറമ്പത്ത് സതീശനാണ് കോട്ടൂളി കെ.ടി.ഗോപാലൻ റോഡിൽ ഓടയിൽ വീണു മരിച്ചത്. ഭാര്യ കെ.സുമ, മകൾ അഭിരാമി, അമ്മ ശ്രീമതി എന്നിവർ സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് സൂപ്ര ണ്ടിങ് എൻജിനീയറെയും എതിർകക്ഷികളാക്കി അഡ്വ. എ.ബി.രാജീവ് മുഖേന കോഴിക്കോട് രണ്ടാം അഡീഷനൽ സബ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ജഡ്ജി എസ്.സുരാജ് നഷ്ടപരി ഹാരം നൽകാൻ ഉത്തരവിട്ടത്.
സർക്കാർ നൽകിയ 2 ലക്ഷം രൂപ അപര്യാപ്തമാണെന്നു കാണിച്ചായിരുന്നു ഹർജി. റോഡും ഓവുചാലും തിരിച്ചറിയാത്ത സ്ഥിതിയില്ലായിരുന്നുവെന്നും സതീശൻ മദ്യപിച്ചിരുന്നുവെന്നും അശ്രദ്ധകൊണ്ടുള്ള അപകടമാണെന്നുമുള്ള സർക്കാർ അഭിഭാഷകരുടെ വാദം കോടതി തള്ളി. ആകെയുള്ള 31.9 ലക്ഷം രൂപയുടെ നഷ്ടം 32 ലക്ഷമാക്കി കണക്കാക്കിയ ശേഷം നേരത്തേ നൽകിയ 2 ലക്ഷം കഴിച്ച് 30 ലക്ഷവും വിധി വന്ന ദിവസം മുതൽ 6 ശതമാനം പലിശയും നൽകണം.
2017 ജൂലൈ 22നു രാത്രി പത്തോടെയാണ് സതീശൻ ഓടയിൽ വീണു മരിച്ചത്. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സതീശൻ വെള്ളം നിറഞ്ഞ ഓടയിൽ വീണു മുങ്ങി മരിക്കാൻ കാരണം ഓടയ്ക്കു മുകളിൽ സ്ലാബോ കൈവരികളോ സ്ഥാപിക്കാതെ അധികൃതർ നിയമപ്രകാരമുള്ള ബാധ്യത നിർവഹിക്കാത്തതു കൊണ്ടാണെന്നു ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു.