- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക കടങ്ങൾ എഴുതി തള്ളിയ യെദ്യൂരപ്പയുടെ 'ഒറ്റയാൾ സർക്കാറിന്റെ' തീരുമാനം കോടതി വിധിയോടെ അസാധു; ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും നടക്കില്ല; യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി കസേരയിൽ ഇനിയും ഇരിക്കാനുള്ള ഒരേയൊരു മാർഗ്ഗം കോൺഗ്രസ്- ജെഡിഎസ് പക്ഷത്തെ എംഎൽഎമാർ വിധാൻസഭയിൽ എത്തുന്നത് തടയുക എന്നതു മാത്രം
ബംഗലുരു: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കർണാടകത്തിൽ കൂട്ടിക്കുഴക്കലുകൾ തുടരുകയാണ്. എങ്ങനേയും ഭൂരിപക്ഷം ഉറപ്പിക്കാൻ അധികാരത്തിലെത്തിയപ്പോൾ തന്നെ ചില കളികൾ മുഖ്യമന്ത്രി യെദൂരിയപ്പ എടുത്തിരുന്നു. എന്നാൽ ഈ മോഹമെല്ലാം പൊളിഞ്ഞു. സത്യപ്രതിജ്ഞ റദ്ദു ചെയ്തില്ല എന്നത് മാത്രമാണ് ബിജെപിക്ക് കിട്ടിയ ആനുകൂല്യം. പക്ഷേ യെദ്യൂരപ്പ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും കോടതി തടഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നതായിട്ടാണ് യെദ്യൂരപ്പയുടെ മറുപടി. ഈ കോടതി വിമർശനമെല്ലാം യെദ്യൂരപ്പയെ വെട്ടിലാക്കുന്നതാണ്. കർഷക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം യെദൂരിയപ്പ എടുത്തിരുന്നു. ഇതും സുപ്രീംകോടതി വിധിയോടെ അസാധുവായി. ഭൂരിപക്ഷം തെളിയിച്ച ശേഷം നയപരമായ തീരുമാനം എടുത്താൽ മതിയെന്നാണ് സുപ്രീംകോടതി തീരുമാനം. ഇതിനൊപ്പം ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും പൊളിഞ്ഞു. പ്രോടൈം സ്പീക്കർക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഇതോടെ വിശ്
ബംഗലുരു: സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കർണാടകത്തിൽ കൂട്ടിക്കുഴക്കലുകൾ തുടരുകയാണ്. എങ്ങനേയും ഭൂരിപക്ഷം ഉറപ്പിക്കാൻ അധികാരത്തിലെത്തിയപ്പോൾ തന്നെ ചില കളികൾ മുഖ്യമന്ത്രി യെദൂരിയപ്പ എടുത്തിരുന്നു. എന്നാൽ ഈ മോഹമെല്ലാം പൊളിഞ്ഞു. സത്യപ്രതിജ്ഞ റദ്ദു ചെയ്തില്ല എന്നത് മാത്രമാണ് ബിജെപിക്ക് കിട്ടിയ ആനുകൂല്യം. പക്ഷേ യെദ്യൂരപ്പ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതും കോടതി തടഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നതായിട്ടാണ് യെദ്യൂരപ്പയുടെ മറുപടി. ഈ കോടതി വിമർശനമെല്ലാം യെദ്യൂരപ്പയെ വെട്ടിലാക്കുന്നതാണ്.
കർഷക കടങ്ങൾ എഴുതി തള്ളാനുള്ള തീരുമാനം യെദൂരിയപ്പ എടുത്തിരുന്നു. ഇതും സുപ്രീംകോടതി വിധിയോടെ അസാധുവായി. ഭൂരിപക്ഷം തെളിയിച്ച ശേഷം നയപരമായ തീരുമാനം എടുത്താൽ മതിയെന്നാണ് സുപ്രീംകോടതി തീരുമാനം. ഇതിനൊപ്പം ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കാനുള്ള നീക്കവും പൊളിഞ്ഞു. പ്രോടൈം സ്പീക്കർക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ട്. ഇതോടെ വിശ്വാസ വോട്ടെടുപ്പിൽ തീരുമാനം എടുക്കുക ആരെന്നതും പ്രധാനമായി. വിശ്വാസവോട്ടിൽ പ്രോട്ടേം സ്പീക്കറാകാൻ നറുക്ക് വീഴുക ആർക്കെന്നതും നിർണായകമാണ്. കോൺഗ്രസ് അംഗം ആർവി ദേശ്പാണ്ഡേയ്ക്കോ ബിജെപിയിലെ ബൊപ്പയ്യക്കോ ആയിരിക്കും സാധ്യത. ഇരുവരും ദ്വീർഘകാലം സഭയിൽ പ്രവർത്തിച്ചു പരിചയമുള്ളയാളാണ്.
നാളെ നാലു മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരിലൊരാൾ പ്രോട്ടേം സ്പീക്കറാകും. കർണാടകാ നിയമസഭയിൽ എട്ടു ടേം പരിചയമുള്ളയാളാണ് കോൺഗ്രസിന്റെ ആർ വി ദേശ്പാണ്ഡെ. ബിജെപി നേതാവാണ് ഉമേഷ് കട്ടി. അതേസമയം ഗവർണർ വിജു ഭായി ബൊപ്പയ്യയെ നിയമിക്കാനുള്ള സാധ്യത കൂടുതലാണ്. നാളെ നാലു മണിക്ക് മുമ്പായി യെദ്യൂരപ്പ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നും അതിനായി പ്രോട്ടേം സ്പീക്കറെ വെയ്ക്കണമെന്നും സുപ്രീംകോടതി മൂന്നംഗബഞ്ച് ആവശ്യപ്പെടുകയായിരുന്നു.
യെദ്യൂരപ്പ വിശ്വസവോട്ട് തേടുമ്പോൾ ചട്ടപ്രകാരം പ്രോട്ടേം സ്പീക്കർ കാര്യങ്ങൾ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ശനിയാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന കോടതിയുടെ വാദത്തോട് കോൺഗ്രസും ജെഡിഎസും കേന്ദ്ര സർക്കാരും അനുകൂലിച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന ബിജെപി അഭിഭാഷകൻ റോത്തഗിയുടെ വാദം കോടതി തള്ളി. രഹസ്യബാലറ്റ് വേണമെന്ന കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിച്ചില്ല. ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയുടെ നോമിനേഷനും കോടതി തടഞ്ഞു. ചരിത്ര പരമായ വിധിയെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. വിശ്വാസ വോട്ട് തെളിയിക്കുന്നത് വരെ നയപരമായ തീരുമാനങ്ങളോ നിയമങ്ങളോ നടത്തരുതെന്നും കോടതി യെദ്യൂരപ്പയ്ക്ക് നിർദ്ദേശം നൽകി. ഇതെല്ലാം കോടതിയുടെ മുന്നറിയിപ്പുകളാണ്.
എതിർപാളയത്തിൽനിന്ന് അംഗങ്ങളെ രാജിവെപ്പിച്ച് സഭയിൽ അംഗങ്ങളുടെ എണ്ണം 207 ആക്കുക. ഇതിനു വേണ്ടത് 15 അംഗങ്ങൾ നിയമസഭയിൽ എത്താതിരിക്കുകയോ ബിജെപിക്കു വേണ്ടി കൈ പൊക്കുകയോ ആണ്. വിപ്പുള്ളതിനാൽ ഇങ്ങനെ ചെയ്യുന്നവരുടെ അംഗത്വം റദ്ദാകും. ഇവിടെയാണ് പ്രോടൈംസ്പീക്കറുടെ നിലപാട് നിർണ്ണായകമാവുക. ഭൂരിപക്ഷം ഉറപ്പാകാതെ വന്നാൽ വിശ്വാസ വോട്ടിന് നിൽക്കാതെ യെദ്യൂരപ്പ രാജി നൽകിയേക്കാം. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്താൽ പിന്നെ നടക്കേണ്ടത് സ്പീക്കറുടെ തെരഞ്ഞെടുപ്പാണ്. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഉള്ളതു കൊണ്ട് തന്നെ പ്രോടൈം സ്പീക്കർക്ക് വിശ്വാസ വോട്ടെടുപ്പ് സമയത്തും സഭയെ നിയന്ത്രിക്കാനാകും. സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ സഭയിൽ ആർക്കാണ് ഭൂരിപക്ഷമുള്ളതെന്ന് വ്യക്തമാവുമായിരുന്നു. ഇവിടെയാണ് യെദൂരിയപ്പയുടെ പ്രതിസന്ധി ഇരട്ടിയാകുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അവസരമാണ് ഇത് കാരണം നഷ്ടമാകുന്നത്.
പതിനഞ്ച് പേരെ ചാക്കിടാൻ കഴിഞ്ഞാൽ അവരെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിക്കുക മറ്റൊരു വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ത്രികോണ മത്സരമാണെങ്കിൽ ഇനി ഉപതിരെഞ്ഞെടുപ്പിൽ ഒരുവശത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് മത്സരിക്കുക. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല. ഇതുകാരണം മറുകണ്ടം ചാടൽ എളുപ്പമാകില്ല. ലിംഗായത്ത് മേധാവിത്തമുള്ളിടത്ത് നിന്നുള്ളതോ ബെല്ലാരി മേഖലയിലെ കോൺഗ്രസ് എംഎൽഎമാരെയോ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ 24 മണിക്കൂർ കൊണ്ട് ഇതെല്ലാം നടപ്പാക്കുക വലിയ വെല്ലുവിളിയാണ്.
ഒരുതരത്തിലുള്ള സ്വാധീനത്തിനും വഴങ്ങാതെ എംഎൽഎമാരെ കോൺഗ്രസും ജെഡിഎസും ഹൈദരബാദിലാണ് എത്തിച്ചിരിക്കുന്നത്. നാളെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മാത്രമായിരിക്കും ഇവരെ ബംഗളൂരുവിലെത്തിക്കുക. ചാക്കിട്ട് പിടിത്തത്തിന് ഹൈദരാബാദിലെ റിസോർട്ടുകളിൽ എത്താൻ ബിജെപി. പ്രതിനിധികൾക്ക് എളുപ്പത്തിൽ സാധിക്കണമെന്നില്ല. ഫോൺ വഴി എംഎൽഎമാരെ ബന്ധപ്പെടാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മൊബൈൽ ആപ്പ് അടക്കമുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതുകാരണം ആർക്കും ആരേയും ബന്ധപ്പെടാൻ അവസരമില്ല.
മുമ്പെങ്ങുമില്ലാത്ത വിധം പ്രതിപക്ഷം ഐക്യത്തോടെ നീങ്ങുന്നതാണ് ബിജെപിക്ക് കർണ്ണാടകയിൽ തിരിച്ചടിയാകുന്നത്. ഇതാണ് കർണ്ണാടക പിടിക്കാനുള്ള കോൺഗ്രസ് മോഹത്തിന് തിരിച്ചടിയാകുന്നത്.