- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് ആശിർവാദ് ലോൺസിന്റെ അനധികൃത നിർമ്മാണത്തിന് ഹൈക്കോടതി സ്റ്റേ; കെട്ടിട നിർമ്മാണം അനധികൃതവും നിയമവിരുദ്ധവുമെന്ന് കോടതി; മതിയായ പാർക്കിങ് സൗകര്യങ്ങളില്ലാത്ത ഓഡിറ്റോറിയം പ്രദേശവാസികളെ വലയ്ക്കുന്നത് പതിവ്; റസിഡൻസ് അസോസിയേഷന്റെ നിയമ പോരാട്ടത്തിൽ കുടുങ്ങി മുതലാളിമാർ
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് ആശീർവാദ് ലോൺസ് അനധികൃത നിർമ്മാണപ്രവർത്തികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആശീർവാദ് ലോൺസിന്റെ നിയമവിരുദ്ധവും അനധികൃതവുമായ നിർമ്മാണത്തിനെതിരെ ഒതയമംഗലം റസിഡൻസ് അസോസിയേഷന് വേണ്ടി എ പ്രസന്നകുമാർ, ഗീവർഗ്ഗീസ് പോൾ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് സ്പെഷൽ മെസ്സഞ്ചർ വഴി കെട്ടിട ഉടമയെ അറിയിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തികൾ തുടരുന്നില്ല എന്ന് കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ഉറപ്പു വരുത്തണമെന്ന് വിധിയിൽ പറയുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ: നിജിൽ ദേവ്, ഷരൺ ഷഹിയർ ഹാജരായി. കോഴിക്കോട് കാരപ്പറമ്പ് എരഞ്ഞിപ്പാലം മിനി ബൈപ്പാസിലാണ് ആശിർവാദ് ലോൺസ് സ്ഥിതി ചെയ്യുന്നത്. ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തുമായാണ് ഇവരുടെ തന്നെ ഉടമസ്ഥതയിൽ അനധികൃതമായി നിർമ്മാണം ആരംഭിച്ചിരുന്നത്. നേരത്തെ ഒതയമംഗലം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ നൽകിയ പരാതിയിൽ കോഴിക്കോട് നഗരാസൂത്രണ വിഭാഗം പരിശോധന നടത്തിയ നിർമ്മാണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തുകയും കൂടുതൽ നടപടികൾക്കാണ് കോ
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പ് ആശീർവാദ് ലോൺസ് അനധികൃത നിർമ്മാണപ്രവർത്തികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആശീർവാദ് ലോൺസിന്റെ നിയമവിരുദ്ധവും അനധികൃതവുമായ നിർമ്മാണത്തിനെതിരെ ഒതയമംഗലം റസിഡൻസ് അസോസിയേഷന് വേണ്ടി എ പ്രസന്നകുമാർ, ഗീവർഗ്ഗീസ് പോൾ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് സ്പെഷൽ മെസ്സഞ്ചർ വഴി കെട്ടിട ഉടമയെ അറിയിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തികൾ തുടരുന്നില്ല എന്ന് കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ ഉറപ്പു വരുത്തണമെന്ന് വിധിയിൽ പറയുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ: നിജിൽ ദേവ്, ഷരൺ ഷഹിയർ ഹാജരായി.
കോഴിക്കോട് കാരപ്പറമ്പ് എരഞ്ഞിപ്പാലം മിനി ബൈപ്പാസിലാണ് ആശിർവാദ് ലോൺസ് സ്ഥിതി ചെയ്യുന്നത്. ഓഡിറ്റോറിയത്തിന്റെ വടക്കുഭാഗത്തും തെക്കുഭാഗത്തുമായാണ് ഇവരുടെ തന്നെ ഉടമസ്ഥതയിൽ അനധികൃതമായി നിർമ്മാണം ആരംഭിച്ചിരുന്നത്. നേരത്തെ ഒതയമംഗലം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ നൽകിയ പരാതിയിൽ കോഴിക്കോട് നഗരാസൂത്രണ വിഭാഗം പരിശോധന നടത്തിയ നിർമ്മാണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തുകയും കൂടുതൽ നടപടികൾക്കാണ് കോഴിക്കോട് കോർപ്പറേഷന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആശിർവാദ് ലോൺസിൽ വിവാഹവും മറ്റ് പരിപാടികളും നടക്കുമ്പോൾ വാഹനങ്ങൾ റോഡരികിലാണ് പലപ്പോഴും പാർക്ക് ചെയ്യാറുള്ളത്. ഇത് ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. വാഹനപാർക്കിംഗിന് ആവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഇവർ നേരത്തെ ഇവിടെ നടത്തിയ പല നിർമ്മാണ പ്രവർത്തനങ്ങളും അനധികൃതമാണെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് അർബൻ ഏരിയയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ച് ഈ സ്ഥലം റെസിഡൻഷ്യൽ സോൺ 1 ൽ പെടുന്നതാണ്.
അതുകൊണ്ട് തന്നെ ഈ മേഖലയിൽ ഇത്തരത്തിലുള്ള നിർമ്മാണം ഇവിടുത്തെ സ്ഥിര താമസക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. പാർക്കിങ്, മാലിന്യം തുടങ്ങിയ കാര്യങ്ങളിലും ഈ പ്രദേശത്തെ ആളുകൾക്കുണ്ടാവുന്ന പ്രയാസങ്ങൾ കൂടി കണക്കിലെടുത്താണ് പരാതി നൽകിയിരുന്നത്.
എന്നാൽ ഓഡിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമായിരുന്നു ഓഡിറ്റോറിയം ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.