- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖന്തീൽ ബലോചിനെ കഴുത്തുഞെരിച്ച് കൊന്നത് താനെന്ന് കസിൻ; പാക് മോഡലിന്റെ ദുരഭിമാനക്കൊല തെളിയുന്നത് നുണപരിശോധനയിൽ; പെൺകുട്ടികളെ എങ്ങനെ സംരക്ഷിക്കണമെന്ന് മോദിയെ കണ്ടുപഠിക്കാൻ നവാസ് ഷെരീഫിനോട് രാഖി സാവന്ത്
ഇസ്‌ളാമാബാദ്: ഫേസ്‌ബുക്കിൽ ചിത്രങ്ങൾ പോസ്റ്റുചെയ്തതിന്റെ പേരിൽ പാക്കിസ്ഥാനിൽ മോഡൽ ഖന്തീൽ ബലോചിനെ കഴുത്തുഞെരിച്ച് കൊന്നത് അവരുടെ കസിൻ ഹഖ് നവാസ് ആണെന്ന് നുണപരിശോധനയിൽ തെളിഞ്ഞു. രണ്ടാഴ്ചമുമ്പ്് ഖന്തീൽ ദുരഭിമാനക്കൊലയുടെ ഇരയായത് വലിയ ചർച്ചയായിരിക്കെയാണ് പൊലീസിന്റെ കണ്ടെത്തൽ. അവരുടെ സഹോദരനാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ വാർത്തകൾ. രാജ്യത്തെ പെൺമക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കണമെന്നും ഖന്തീലിന്റെ കൊലപാതകിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ മോഡലും താരവുമായ രാഖി സാവന്ത് ആവശ്യപ്പെട്ടതും വലിയ വാർത്തയായി. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ഖന്തീലിന്റെ കൊലപാതകത്തിനു പിന്നാലെ ഉണ്ടായ പ്രതികരണം വലിയ ചർച്ചയാകുകയും ചെയ്തു. തന്റെ മകൻ തന്നെയാണ് അവന്റെ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഖന്തീലിന്റെ അമ്മ അൻവർ വൈ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഖന്തീലിന്റെ സഹോദരൻ മുഹമ്മദ് വസീമിനെ പൊലീസ് അറസ്റ്റുചെയ്യുക
ഇസ്‌ളാമാബാദ്: ഫേസ്‌ബുക്കിൽ ചിത്രങ്ങൾ പോസ്റ്റുചെയ്തതിന്റെ പേരിൽ പാക്കിസ്ഥാനിൽ മോഡൽ ഖന്തീൽ ബലോചിനെ കഴുത്തുഞെരിച്ച് കൊന്നത് അവരുടെ കസിൻ ഹഖ് നവാസ് ആണെന്ന് നുണപരിശോധനയിൽ തെളിഞ്ഞു. രണ്ടാഴ്ചമുമ്പ്് ഖന്തീൽ ദുരഭിമാനക്കൊലയുടെ ഇരയായത് വലിയ ചർച്ചയായിരിക്കെയാണ് പൊലീസിന്റെ കണ്ടെത്തൽ.
അവരുടെ സഹോദരനാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ വാർത്തകൾ. രാജ്യത്തെ പെൺമക്കളെ എങ്ങനെ സംരക്ഷിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്ര മോദിയെ കണ്ടുപഠിക്കണമെന്നും ഖന്തീലിന്റെ കൊലപാതകിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ മോഡലും താരവുമായ രാഖി സാവന്ത് ആവശ്യപ്പെട്ടതും വലിയ വാർത്തയായി.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ഖന്തീലിന്റെ കൊലപാതകത്തിനു പിന്നാലെ ഉണ്ടായ പ്രതികരണം വലിയ ചർച്ചയാകുകയും ചെയ്തു.
തന്റെ മകൻ തന്നെയാണ് അവന്റെ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് ഖന്തീലിന്റെ അമ്മ അൻവർ വൈ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഖന്തീലിന്റെ സഹോദരൻ മുഹമ്മദ് വസീമിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുടുംബത്തിനും സമൂഹത്തിനും അപമാനം വരുത്തിവയ്ക്കുന്ന ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്തിനാണ് കൊല നടത്തിയതെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ 26 കാരിയായ മോഡലിന്റെ കൊലപാതകം സോഷ്യൽ മീഡയയിൽ ഉൾപ്പെടെ വലിയ ചർച്ചയായതോടെ പൊലീസ് ഒരു മതനേതാവിനെയും കസിൻ ഹഖ് നവാസിനെയും ചോദ്യം ചെയ്തിരുന്നു. സംശയം തോന്നിയതോടെ സഹോദരനും കസിനും നുണപരിശോധന നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്. ഇന്നലെ നടന്ന പോളിഗ്രാഫ് ടെസ്റ്റിൽ താനാണ് ജൂലായ് 15ന് കൊല നടത്തിയതെന്ന് ഹഖ് പറഞ്ഞു.
സഹോദരന്റെ സഹായത്തോടെയാണ് കൊലപാതകം നടന്നത്. ഖന്തീലിന്റെ കൈകാലുകൾ വസീം ചേർത്തുപിടിക്കുകയും ഹഖ് നവാസ് അവരെ കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഖന്തീലിനെ കൊല്ലുന്നതിന് മുമ്പ് അവർക്കും മാതാപിതാക്കൾക്കും മയക്കുമരുന്ന് നൽകിയതായും ടെസ്റ്റിൽ വെളിപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് മാനക്കേടുണ്ടാക്കിയ സഹോദരിയെ കൊല്ലുന്നതിന് സൗദിയിലുള്ള മൂത്ത സഹോദരൻ ആരിഫ് പ്രേരിപ്പിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനുശേഷമാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഖന്തീൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നും ആഭ്യന്തര മന്ത്രിക്ക് കത്തുനൽകിയിരുന്നുവെങ്കിലും അധികൃതർ ഇതിനു തയ്യാറാകാതിരുന്നതാണ് കൊലയ്ക്ക് കാരണമായതെന്ന വിമർശനം ഉയർന്നതോടെ സംഭവം പാക്കിസ്ഥാന് വൻ നാണക്കേടാണ് വരുത്തിവച്ചത്. മോഡലെന്നതിലുപരി ഒരു ഫേസ്‌ബുക്ക് പോരാളിയായാണ് ഖന്തീൽ അറിയപ്പെട്ടിരുന്നത്.
സമൂഹത്തിലെ തിന്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നത് മതമൗലികവാദികൾക്ക് ഇഷ്ടപ്പെടാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഫേസ്‌ബുക്കിലെ പ്രതികരണങ്ങളുടെ പേരിൽ നിരന്തരം ഖന്തീലിനെതിരെ ഭീഷണികൾ ഉയർന്നിരുന്നു. ഒരു വർഷം ശരാശരി ആയിരത്തോളം പെൺകുട്ടികൾ പ്രേമത്തിന്റെയും വിവാഹത്തിന്റെയും പെരുമാറ്റ ദൂഷ്യത്തിന്റെയും പേരിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.