മലയാള സിനിമയിൽ ഏറ്റവും ചെലവേറിയ ഒരു പാട്ട് ചിത്രീകരിച്ചു എന്ന വാർത്ത നേരത്തെ വാർത്തകളിൽ ഇടംനേടിയതാണ്. വൈശാഖ് സംവിധാനം ചെയ്ത കസിൻസ് എന്ന ചിത്രത്തിലാണ് 50 ലക്ഷം രൂപ ചെലവിട്ട് ഒരു പാട്ട് ചിത്രീകരിച്ചത്.  ചിത്രത്തിലെ പാട്ട് ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്.

മൈസൂർ പാലസിൽ വച്ച് ചിത്രീകരിച്ച ഗാന രംഗം 80 മണിക്കൂർ കൊണ്ട് 1 കോടി രൂപയോളം മുടിക്കിയാണ് ചിത്രീകരിച്ചത്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക എന്നിവരാണ് ഗാന രംഗത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഏറ്റവും തുക മുടക്കി ചെയ്ത ഗാന രംഗമാണ് ഇതെന്നാണ് അണിയറക്കാർ പറയുന്നത്.

600 കലാകാരന്മാരാണ് ഈ ഗാനരംഗത്തിൽ അണിനിരക്കുന്നത്. ശ്രേയ ഘോഷാലാണ് ഈ ഗാനം ആലപിക്കുന്നത്. എം.ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നിർവ്വഹിച്ചത്. ക്രിസ്മസിന് തീയ്യറ്ററുകളിൽ എത്തുന്ന രീതിയിലാണ് ചിത്രം തയ്യാറാകുന്നത്. തീർത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ പറയുന്നത്. നെടുമുടി വേണു, കലാഭവൻഷാജോൺ തെലുങ്ക് നടൻ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോർജ് എന്നിവരാണ് കസിൻസിലെ മറ്റുതാരങ്ങൾ വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ ഹിറ്റായിരുന്നു.